Panchayat:Repo18/vol1-page1008
(e) 19-ാം വകുപ്പിലെ (1)-ാം ഉപവകുപ്പു പ്രകാരം പരാമർശിച്ചിരിക്കുന്ന, അതതു സംഗതി പോലെ, സീനിയർ ഉദ്യോഗസ്ഥന്റെയോ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ, വിവരങ്ങളും, സമയപരിധിയും നടപടിക്രമവും ലഭ്യമാക്കാനുള്ള മറ്റെന്തെങ്കിലും രീതിയും ഉൾപ്പെടെ, വിവരത്തിന്റെ ഭാഗം വെളിപ്പെടുത്താതിരിക്കുന്നതു സംബന്ധി ച്ചുള്ള തീരുമാനം, ചുമത്തുന്ന ഫീസ്, വ്യവസ്ഥ ചെയ്യപ്പെട്ട ലഭ്യമാക്കുന്ന രീതി എന്നിവ പുനഃപരി ശോധിക്കുന്നതിനോടു ബന്ധപ്പെട്ട അയാളുടെയോ അവളുടെയോ അവകാശങ്ങൾ,
അറിയിച്ചുകൊണ്ട് അപേക്ഷകന് ഒരു നോട്ടീസ് നല്കേണ്ടതാണ്.
11. മൂന്നാം കക്ഷി വിവരം.- (1) ഈ ആക്ടുപ്രകാരം നടത്തിയ അപേക്ഷയിന്മേൽ, മൂന്നാം കക്ഷിയോടു ബന്ധപ്പെട്ടതോ മൂന്നാം കക്ഷി നൽകിയിട്ടുള്ളതോ ആ മൂന്നാം കക്ഷി രഹസ്യമായി കരുതിയിട്ടുള്ളതോ ആയ ഏതെങ്കിലും വിവരമോ രേഖയോ അതിന്റെ ഭാഗമോ, അതതു സംഗതി പോലെ, ഒരു കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, അപേക്ഷ കൈപ്പറ്റി അഞ്ചുദിവസത്തിനുള്ളിൽ, അപേക്ഷയെക്കുറിച്ചും, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, വിവരമോ, രേഖയോ അതിന്റെ ഭാഗമോ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന വസ്തുതയെക്കുറിച്ചും രേഖാമൂലമുള്ള അറിയിപ്പ് അത്തരം മൂന്നാം കക്ഷിക്ക് നൽകേണ്ടതും വിവരം വെളിപ്പെടുത്തേണ്ടതാണോ എന്നതിനെ സംബന്ധിച്ച് വാക്കാലോ രേഖാമൂലമോ ഒരു ആക്ഷേപം നടത്താൻ മൂന്നാം കക്ഷിയെ ക്ഷണിക്കേണ്ടതും വിവരം വെളിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമ്പോൾ, മൂന്നാം കക്ഷിയുടെ ആക്ഷേപം കണക്കിലെടുക്കേണ്ടതുമാണ്.
എന്നാൽ, നിയമസംരക്ഷണമുള്ള വാണിജ്യപരമോ വ്യവസായികമോ ആയ രഹസ്യങ്ങളുടെ കാര്യത്തിലൊഴികെ, വിവരം വെളിപ്പെടുത്തിയാൽ, മൂന്നാം കക്ഷിയുടെ താൽപ്പര്യങ്ങൾക്ക് സംഭവിക്കാവുന്ന ഹാനിയേക്കാൾ മുൻതൂക്കം പൊതുതാൽപ്പര്യത്തിനാണെങ്കിൽ, വെളിപ്പെടുത്തൽ അനുവദിക്കപ്പെടാവുന്നതാണ്.
(2) (1)-ാം ഉപവകുപ്പു പ്രകാരം, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, ഏതെങ്കിലും വിവരത്തെയോ രേഖയെയോ അതിന്റെ ഭാഗത്തെയോ സംബന്ധിച്ചു നോട്ടീസ് മൂന്നാം കക്ഷിക്ക് നൽകുമ്പോൾ, ആ നോട്ടീസ് കൈപ്പറ്റിയ തീയതിതൊട്ട് പത്തുദിവസത്തിനുള്ളിൽ ഉദ്ദേശിക്കുന്ന വെളിപ്പെടുത്തലിനെതിരെ ആക്ഷേപം ഉന്നയിക്കാൻ മൂന്നാം കക്ഷിക്ക് അവസരം നൽകേണ്ടതാണ്.
(3)7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2)-ാം ഉപവകുപ്പു പ്രകാരം ആക്ഷേപം നടത്താൻ മൂന്നാം കക്ഷിക്ക് അവസരം നൽകപ്പെട്ടിട്ടുണ്ടെങ്കിൽ, അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറോ, 6-ാം വകുപ്പു പ്രകാരമുള്ള അപേക്ഷ കൈപറ്റി നാൽപ്പതുദിവസത്തിനുള്ളിൽ, വിവരമോ രേഖയോ അതിന്റെ ഭാഗമോ വെളിപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് രേഖാമൂലമുള്ള അറിയിപ്പ് മൂന്നാം കക്ഷിക്ക് നൽകേണ്ടതുമാണ്.
(4) അറിയിപ്പ് നൽകപ്പെട്ട മൂന്നാം കക്ഷി തീരുമാനത്തിനെതിരെ 19-ാം വകുപ്പുപ്രകാരം അപ്പീൽ നൽകാൻ അർഹനാണെന്ന പ്രസ്താവന, (3)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ അടങ്ങിയിരിക്കേണ്ടതാണ്.
അദ്ധ്യായം III
കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ
12. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ രൂപീകരണം.-(1) ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി, ഈ ആക്ടു പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കാനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ നിർവ്വഹിക്കാനും, കേന്ദ്ര സർക്കാർ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന ഒരു ബോഡി രൂപീകരിക്കേണ്ടതാണ്.