Panchayat:Repo18/vol2-page1565
ഗുണഭോക്താക്കൾ
ഗ്രാമസഭയിലൂടെ തെരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾ ബിപിഎല്ലിൽ ഉൾപ്പെട്ടവരോ അല്ലെ ങ്കിൽ 50,000/- രൂപ വാർഷിക വരുമാനം ഉള്ളവരോ ക്രൈഡ്വിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവ ഉള്ള വരോ ആയിരിക്കണം. 18-നും 50-നും ഇടയ്ക്ക് പ്രായമുള്ള ഇവർ കുടുംബശ്രീ അയൽക്കുട്ടങ്ങളിൽ അംഗ മായിരിക്കണം.
പ്രവർത്തനം
കുടുംബശ്രീ പ്ലാൻ മിത്രകൾ പദ്ധതികൾ തയ്യാറാക്കി, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് നൽകി, ഗ്രാമസഭയിലുടെ അർഹതയുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത്, അതാത് തദ്ദേശഭരണ സ്ഥാപന ങ്ങൾ പദ്ധതിക്ക് സബ്സിഡി വകയിരുത്തി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് (ഒരു സിഡിഎസ്സിൽ ഏറ്റവും കുറഞ്ഞത് 10 പേർക്ക് സബ്സിഡി വകയിരുത്തി) കുടുംബശ്രീ ജില്ലാ മിഷൻ ക്രൈഡ്വിംഗ് പരിശീലനം നൽകി, ബാഡ്ജ് എടുക്കുന്നതിനുള്ള നടപടി സ്വീകരിച്ച് Back End സബ്സിഡി യായി തുക ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി പ്രവർത്തനം.
തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സഹായം
11/01/2016-ലെ ജി.ഒ. (എം.എസ്) 4/2016 സർക്കാർ ഉത്തരവ് പ്രകാരം സ്വയം തൊഴിലിന് ഓട്ടോറിക്ഷ വാങ്ങുന്നതിന് പൊതുവിഭാഗങ്ങളിൽപ്പെട്ട ഒരാൾക്ക് 40,000/- രൂപയും എസ്.സി/എസ്.ടിക്ക് 50,000/- രൂപയും വകയിരുത്താവുന്നതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനം 10 ഗുണഭോക്താക്കൾക്ക് കാറ്റഗറി അനുസരിച്ച തുക വകയിരുത്തേണ്ടതാണ്. SCP,TSP, WCP എന്നീ ഘടകങ്ങളിൽ നിന്നും തുക വകയിരുത്തി പദ്ധതി നടപ്പിലാക്കേണ്ടതാണ്.
പിന്തുണാ സഹായം
സംസ്ഥാന തലത്തിൽ താഴെപ്പറയുന്ന രീതിയിൽ സഹായങ്ങൾ ലഭ്യമാക്കുന്നതാണ്. (1) ഓട്ടോറിക്ഷയുടെ വില വിവിധ കമ്പനികളുമായി ചർച്ച ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ച യിച്ചിട്ടുണ്ട്. ആയത് ചുവടെ ചേർക്കുന്നു.
ബജാജ് ഓട്ടോ ലിമിറ്റഡ്
1. വാഹനത്തിന്റെ ഓൺറോഡ് വില 1,83,000/- രൂപയാണെങ്കിലും ആയതിന്റെ ഡിസ്ക്കൗണ്ടുകൾ കുറച്ച് 1,75,500/- രൂപയ്ക്ക് നൽകുന്നതാണ്.
2. വാഹനത്തിന്റെ ഒരു വർഷത്തെ സർവ്വീസ് തുക ഈടാക്കാതെ നൽകുന്നതാണ്.
3. വാഹനത്തിന് പ്രത്യേകമായി ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഡബിൾ കളർ പെയിന്റ് സൗജന്യനിര ക്കിൽ ചെയ്തതുതരുന്നതാണ്.
4. വാഹനം മീറ്റർ ഉൾപ്പെടെ ടെസ്റ്റ് കണ്ടീഷനിലായിരിക്കും വിതരണം ചെയ്യുക.
5. വാഹനത്തിന് 45 ദിവസത്തെ ഇടവേളയിൽ അല്ലെങ്കിൽ 5000 കി.മീറ്റർ പൂർത്തിയാകുന്ന മുറയ്ക്ക് ലേബർ ചാർജ്ജ്, പാർട്സുകളുടെ വില എന്നിവ ഈടാക്കാതെ സൗജന്യമായി ഒരു വർഷത്തേക്ക് സർവ്വീസ് ചെയ്തതു നൽകുന്നതാണ്.
6. വാഹനത്തിന്റെ കോംപ്രിഹെൻസീവ് ഇൻഷുറൻസ് സൗജന്യമായി കമ്പനി എടുത്തു തരുന്നതാണ്.
7, പുതുതായി വാഹനം വാങ്ങുന്ന സ്ത്രീ സംരംഭകർക്ക് 10 ദിവസത്തെ റോഡ് ട്രയൽ ഉൾപ്പെടെ യുള്ള പരിശീലനം കമ്പനി സൗജന്യമായി നൽകുന്നതാണ്.
8. ക്രൈഡവർക്കാവശ്യമായ ക്രൈഡ്വിംഗ് ലൈസൻസും ബാഡ്ജും വ്യക്തികൾ തന്നെ എടുക്കേണ്ടതാണ്.
9. വാഹനത്തിന്റെ സംരംഭകർക്ക് ഫാമിലി ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി എടുത്ത് നൽകുന്നതാണ്. 10, 24 മണിക്കുറും വാഹനത്തിന്റെ റിപ്പയർ സർവ്വീസ് ജില്ലയിൽ എവിടെയും കമ്പനി ലഭ്യമാക്കുന്നതാണ്.
റ്റി.വി.എസ് ഓട്ടോ ലിമിറ്റഡ്
1. വാഹനം 1,74,000- രൂപ/ ഓൺറോഡ് വിലയ്ക്ക് നൽകുന്നതാണ്.
2. വാഹനത്തിന്റെ 2 വർഷത്തെ സർവ്വീസ് തുക ഈടാക്കാതെ നൽകും.
3. സൗജന്യനിരക്കിൽ 2 വർഷത്തേക്ക് സർവ്വീസ് ചെയ്യുമ്പോൾ ലേബർ ചാർജ്ജ്, പാർട്സിന്റെ വില എന്നിവ ഈടാക്കേണ്ടതില്ല. എന്നാൽ ഓയിൽ, ഫിൽറ്റർ എന്നിവയുടെ വില ഈടാക്കുന്നതാണ്.
4. വാഹനം മീറ്റർ ഉൾപ്പെടെ ടെസ്റ്റ് കണ്ടീഷനിലായിരിക്കും വിതരണം ചെയ്യുക
5. 24 മണിക്കുറും വാഹനത്തിന്റെ റിപ്പയർ സർവ്വീസ് ജില്ലയിലെവിടെയും കമ്പനി ലഭ്യമാക്കും
6. പുതുതായി വാഹനം വാങ്ങുന്ന സ്ത്രീ സംരംഭകർക്ക് 10 ദിവസത്തെ റോഡ് ട്രയൽ ഉൾപ്പെടെ യുള്ള പരിശീലനം കമ്പനി സൗജന്യമായി നൽകും.
7. വാഹനത്തിന്റെ ബ്രാന്റിംഗ് ഡബിൾ കളർ പെയിന്റിംഗ് എന്നിവ ഗവൺമെന്റ് നിർദ്ദേശിക്കുന്ന പ്രകാരം സൗജന്യ നിരക്കിൽ ചെയ്തതു തരുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |