Panchayat:Repo18/vol1-page0393
35 എഫ്. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം മുഖേന വോട്ട് രേഖപ്പെടുത്തിന്നതിനുള്ള അറയിലേക്ക് വോട്ടിംഗ് നടക്കുന്ന സമയത്ത് പ്രിസൈഡിംഗ് ആഫീസർ പ്രവേശിക്കുന്നത്:- (1) ബാല റ്റിംഗ് യൂണിറ്റ് കേടുവരുത്തുന്നതിനുള്ള ശ്രമമോ, അതിന്റെ പ്രവർത്തനത്തിൽ അനാവശ്യമായ ഇട പെടലുകളോ ഇല്ല എന്നുറപ്പ് വരുത്തുന്നതിന് ആവശ്യമായേക്കാവുന്ന അങ്ങനെയുള്ള നടപടി എടു ക്കുന്നതിന് പ്രിസൈഡിംഗ് ആഫീസർക്ക് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്ന അറയിലേക്ക് വോട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾപ്പോലും പ്രവേശിക്കാവുന്നതാണ്.
(2) വോട്ട് ചെയ്യുന്നതിനായി പ്രവേശിക്കുന്ന ഒരു സമ്മതിദായകൻ ബാലറ്റിംഗ് യൂണിറ്റിനെ കേടുവരുത്തുവാനുള്ള ശ്രമമോ അതിന്റെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുന്നതായോ ദീർഘനേരം വോട്ടിംഗിനുള്ള അറയിൽ സമയം ചെലവിടുന്നതായോ പ്രിസൈഡിംഗ് ആഫീസർക്ക് സംശയം തോന്നിയാൽ അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിനുള്ള അറയിൽ പ്രവേശിക്കുന്നതിനും സുഗമമായും ക്രമമായും വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനാവശ്യമായേക്കാവുന്ന അങ്ങനെയുള്ള നടപടി എടുക്കാവുന്നതാണ്.
(3) ഒന്നാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ പ്രിസൈഡിംഗ് ആഫീസർ വോട്ടു ചെയ്യു ന്നതിനുള്ള അറയിൽ പ്രവേശിക്കുമ്പോൾ ഹാജരുള്ള പോളിംഗ് ഏജന്റുമാർ ആവശ്യപ്പെടുകയാ ണ്ടെങ്കിൽ അവരെക്കുടി പ്രിസൈഡിംഗ് ആഫീസറെ അനുഗമിക്കാൻ അനുവദിക്കേണ്ടതാണ്.
(4) ഒന്നിൽക്കൂടുതൽ സ്ഥാനങ്ങളിലേക്ക് വോട്ട് ചെയ്യേണ്ട സംഗതിയിൽ സമ്മതിദായകൻ എല്ലാ സ്ഥാനങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയോ, എൻഡ് ബട്ടൺ അമർത്താതെ വോട്ടിംഗ് കമ്പാർട്ടു മെന്റ് വിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പ്രിസൈഡിംഗ് ആഫീസർ വോട്ട് ചെയ്യാനുള്ള അറ യിൽ പ്രവേശിച്ച് എൻഡ് ബട്ടൺ അമർത്തി വോട്ടിംഗ് പൂർത്തിയാക്കുകയും, അക്കാര്യം 21 എ-യിൽ പറയുന്ന വോട്ട് രജിസ്റ്ററിൽ റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തേണ്ടതുമാണ്.
35 ജി. ബുത്ത് പിടിച്ചടക്കാൻ കേസുകളിൽ വോട്ടിംഗ് യന്ത്രം നിർത്തൽ ചെയ്യൽ- ഏതെ ങ്കിലും ഒരു പോളിംഗ് സ്റ്റേഷനിലോ പോളിംഗിനായി തിരഞ്ഞെടുത്ത സ്ഥലത്തോ ബുത്ത് പിടിച്ചട ക്കൽ നടക്കുന്നതിനായി പ്രിസൈഡിംഗ് ഓഫീസർക്ക് അഭിപ്രായമുള്ള പക്ഷം, വീണ്ടും വോട്ടെടുപ്പ നടക്കുന്നില്ല എന്നുറപ്പ് വരുത്തുന്നതിനായി ഉടൻതന്നെ കൺട്രോൾ യൂണിറ്റ് അടയ്ക്കുകയും കൺട്രോൾ യൂണിറ്റിൽ നിന്നും ബാലറ്റിംഗ് യൂണിറ്റ് വേർപെടുത്തുകയും ചെയ്യേണ്ടതാണ്.
36. അന്ധരോ അവശരോ ആയ സമ്മതിദായകരുടെ വോട്ടു രേഖപ്പെടുത്തൽ.- (1) അന്ധതയോ മറ്റു ശാരീരിക അവശതയോ മൂലം ഒരു സമ്മതിദായകന് ബാലറ്റുപേപ്പറിലെ ചിഹ്നം തിരി ച്ചറിയാനോ, പരസഹായം കൂടാതെ അതിൽ ഒരു അടയാളം ഇടാനോ കഴിയുകയില്ലെന്ന് പ്രിസൈഡിംഗ് ആഫീസർക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, സമ്മതിദായകനുവേണ്ടി അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം വോട്ടു രേഖപ്പെടുത്തുന്നതിനും ആവശ്യമാകുന്നപക്ഷം അദ്ദേഹത്തിന്റെ വോട്ടു മറയത്തക്ക രീതിയിൽ ബാലറ്റുപേപ്പർ മടക്കി ബാലറ്റ് പെട്ടിയിൽ ഇടുന്നതിനുമായി പതിനെട്ടു വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു മിത്രത്തെ സഹായിയായി വോട്ടുചെയ്യാനുള്ള അറയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് പ്രിസൈഡിംഗ് ആഫീസർ അനുവദിക്കേണ്ടതാണ്. എന്നാൽ ഏതൊരാളെയും ഒരേ ദിവസം തന്നെ ഒന്നിലധികം സമ്മതിദായകരുടെ സഹായ ത്തിനായി ഏതൊരു പോളിംഗ് സ്റ്റേഷനിലും പ്രവർത്തിക്കുന്നതിന് അനുവദിക്കാൻ പാടുള്ളതല്ല
എന്നുമാത്രമല്ല, (1)-ാം ഉപചട്ടപ്രകാരം ഏതെങ്കിലും ദിവസം ഒരു സമ്മതിദായകന്റെ സഹാ യിയായി പ്രവർത്തിക്കുവാൻ ഏതെങ്കിലും ഒരാളെ അനുവദിക്കുന്നതിന് മുമ്പായി, സമ്മതിദായകനു വേണ്ടി അയാൾ രേഖപ്പെടുത്തുന്ന വോട്ടു രഹസ്യമായി സൂക്ഷിക്കുമെന്നും അതേ ദിവസം തന്നെ ഒരു പോളിംഗ് സ്റ്റേഷനിലും മറ്റൊരു സമ്മതിദായകന്റെയും സഹായിയായി അയാൾ പ്രവർത്തിച്ചി ട്ടില്ലായെന്നും പ്രതിജ്ഞ ചെയ്യുവാൻ ആവശ്യപ്പെടേണ്ടതാണ്.
(2) അങ്ങനെയുള്ള എല്ലാ സംഗതിയിലും പ്രിസൈഡിംഗ് ആഫീസർ 22-ാം നമ്പർ ഫാറത്തിൽ ഒരു രേഖ സൂക്ഷിക്കേണ്ടതാണ്.
37. ഉപയോഗശൂന്യമായ ബാലറ്റു പേപ്പറുകൾ.- (1) ഒരു സമ്മതിദായകൻ അശ്രദ്ധമായി കൈകാര്യം ചെയ്തതുകൊണ്ട്, അത് അങ്ങനെയുള്ള രീതിയിൽ ഒരു ബാലറ്റ് പേപ്പറായി സൗകര്യ പൂർവ്വം ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സംഗതിയിൽ, പ്രിസൈഡിംഗ് ആഫീസർക്ക് തിരിച്ചുകൊടുക്കാവുന്നതും, അങ്ങനെ സംഭവിച്ചത് അയാളുടെ അശ്രദ്ധ മൂലമാണെന്ന് ബോദ്ധ്യപ്പെ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |