Panchayat:Repo18/vol1-page0239
ക്കുന്ന വാർഷിക പരിധിയിൽ കവിഞ്ഞ് പഞ്ചായത്ത് ഫണ്ടിൽനിന്നും സംഭാവനയോ ഗ്രാന്റോ നൽകുവാനോ ചെലവ് ചെയ്യുവാനോ പാടുള്ളതല്ല.
(10) പഞ്ചായത്തിന്റെ വിവേചനം അനുസരിച്ചും പഞ്ചായത്ത് അതിന്റെ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ചെയ്യേണ്ടതായ ചെലവുകൾക്കായി പ്രാദേശികമായി ശേഖരിക്കുന്ന സംഭാവനകളിൽനിന്നും അംശദായത്തിൽനിന്നും ഒരു പ്രത്യേക ഫണ്ട് രൂപീ കരിക്കേണ്ടതും അതിന്റെ രൂപീകരണവും വിനിയോഗവും പഞ്ചായത്ത് ഇതിനായി ഉണ്ടാക്കുന്ന ബൈലാകൾ പ്രകാരമായിരിക്കേണ്ടതുമാണ്.
213. പഞ്ചായത്തു ഫണ്ടിൽ ചെലവെഴുതാവുന്ന ചെലവിനങ്ങൾ.-
(1) പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാവുന്നതായ ആവശ്യങ്ങളിൽ ഈ ആക്റ്റിനാലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളാലോ മറ്റു നിയമങ്ങളാലോ അധികാരപ്പെടുത്തിയ എല്ലാ ലക്ഷ്യങ്ങളും, പൊതുവിൽ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്ത് അധിവസിക്കുന്ന ആളുകളുടെ രക്ഷയ്ക്കക്കോ ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ സൗകര്യത്തിനോ സുഖത്തിനോ ക്ഷേമത്തിനോ വേണ്ടിയുള്ളതോ ഉതകുന്നതോ ആയതും പഞ്ചായത്ത് ഭരണത്തിന് ആനുഷംഗികമായതും ആയ എല്ലാ കാര്യങ്ങളും; ഉൾപ്പെടുന്നതും, ഫണ്ട് പഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഈ ആക്റ്റിനും അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾക്കും, വിധേയമായി, അവയ്ക്കുവേണ്ടി ഉപയോഗിക്കേണ്ടതും, ചെലവ് സംബന്ധിച്ച് സർക്കാർ പ്രത്യേകമായി അനുവാദം നൽകിയിട്ടുള്ള പക്ഷം പഞ്ചായത്ത് പ്രദേശത്തിന് വെളിയിലും അവയ്ക്കക്കുവേണ്ടി ഉപയോഗിക്കേണ്ടതുമാകുന്നു.
(2) (എ) ഏതൊരു പഞ്ചായത്തും
(i) അത് ഏർപ്പെട്ടിട്ടുള്ള കരാറനുസരിച്ച് തിരിച്ച് കൊടുക്കേണ്ട കടങ്ങൾ സംബന്ധിച്ചുള്ള ഏതെങ്കിലും തുകകളും;
(ii) വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുമുള്ള ചെലവുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ ചെലവുകളും;
(iii) അതിന്റെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും ശമ്പളവും അലവൻസും, പെൻഷനും, പെൻഷന്റെ അംശദായവും, ഗ്രാറ്റുവിറ്റിയും, പ്രോവിഡന്റ് ഫണ്ട് അംശദായങ്ങളും, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അംഗങ്ങൾക്കും കൊടുക്കാനുള്ളതായ ബത്തകളും;
(iv) ഒരു കോടതിയുടെ ഏതെങ്കിലും ഡിക്രിയോ ഉത്തരവോ പ്രകാരം കൊടുക്കേണ്ട തുകയും;
(v) ഈ ആക്റ്റിനാലോ മറ്റു ഏതെങ്കിലും നിയമത്താലോ നിർബന്ധമാക്കിയിട്ടുള്ള മറ്റു ഏതെങ്കിലും ചെലവുകളും;
(vi) ആഡിറ്റ് ഫീസിനുള്ള തുകയും;
കൊടുക്കുവാൻ വ്യവസ്ഥ ചെയ്യേണ്ടതാകുന്നു.
(ബി) (എ) ഖണ്ഡം (ii)-ാം ഉപഖണ്ഡത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പ് ചെലവ് തുക സർക്കാർ തീരുമാനിക്കേണ്ടതും സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതും പഞ്ചായത്തിനെ ബന്ധിക്കുന്നതുമാകുന്നു. അപ്രകാരമുള്ള തുകയ്ക്ക് 217-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള വായ്പകളും, മുൻകൂറുകളും ഉൾപ്പെടെയുള്ള അധികൃത വായ്ക്കപകളുടെ സേവനത്തിനൊഴികെ, മറ്റെല്ലാ ചാർജുകളെക്കാളും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
(3) ഒരു പഞ്ചായത്തിന് ഇൻഡ്യയുടെ പ്രതിരോധത്തിനുവേണ്ടിയുള്ള ഏതെങ്കിലും ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.