Panchayat:Repo18/vol1-page0513

From Panchayatwiki
Revision as of 06:48, 3 February 2018 by LejiM (talk | contribs)

27. മജിസ്ട്രേട്ട നികുതിയും വാറണ്ട ഫീസും മറ്റും വസൂലാക്കണമെന്ന്.-(

1) ആക്ട് 210-ാം വകുപ്പിലെ രണ്ടാം ക്ലിപ്തത നിബന്ധനപ്രകാരം ശിക്ഷാനടപടിക്ക് വിധേയനാക്കപ്പെട്ട ഏതൊരാളും, അയാൾ അടയ്ക്കേണ്ട തുക അടയ്ക്കാൻ മന:പൂർവ്വം വീഴ്ച വരുത്തിയിരിക്കുന്നുവെന്നോ, അല്ലെങ്കിൽ ജപ്തിയോ മതിയായ ജപ്തിയോ മന:പൂർവം തടഞ്ഞിരിക്കുന്നുവെന്നോ മജിസ്ട്രേട്ടിന് ബോദ്ധ്യമാംവണ്ണം തെളിഞ്ഞാൽ,-
(എ.) നികുതിയും വാറണ്ട ഫീസ് വല്ലതുമുണ്ടെങ്കിൽ അതും;

(ബി) ജപ്തി നടന്നിട്ടുണ്ടെങ്കിൽ ജപ്തി ഫീസും ജപ്തി ചെയ്ത വസ്തതു സൂക്ഷിച്ചുവെച്ചു വിറ്റതു സംബന്ധിച്ച് വല്ല ചെലവും നേരിട്ടിട്ടുണ്ടെങ്കിൽ അതും അയാൾ കൊടുക്കേണ്ട തുകയുടെ രണ്ടിരട്ടിയിൽ കവിയാത്ത പിഴയും കൊടുക്കുവാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള കുറ്റത്തിന് ഏതെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടുകയാണെങ്കിൽ മജിസ്ട്രേട്ട ചുമത്തുന്ന ഏതൊരു പിഴയ്ക്കും പുറമേ (1)-ാം ഉപചട്ടം (എ.)യും (ബിയും ഖണ്ഡങ്ങ ളിൽ പറഞ്ഞ ഇനങ്ങളിൽ അടയ്ക്കക്കേണ്ട തുക വല്ലതും ഉണ്ടെങ്കിൽ അത് സമിതി തീർപ്പു മുഖേന വസൂലാക്കി പഞ്ചായത്തിന് നൽകേണ്ടതും, ശിക്ഷാ നടപടികൾക്കുള്ള ചെലവായി താൻ നിശ്ചയി ക്കുന്ന തുക വല്ലതുമുണ്ടെങ്കിൽ അതും തന്റെ ഇഷ്ടാനുസരണം സമിതി തീർപ്പു മുഖേന വസു ലാക്കി പഞ്ചായത്തിന് നൽകേണ്ടതുമാണ്.

28. സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരും കമ്മിറ്റി അംഗങ്ങളും യാതൊരു വസ്തുവും പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാൻ പാടില്ലെന്ന്.- മേൽപറഞ്ഞ ചട്ടങ്ങൾ പ്രകാരം നട ത്തിയ ജപ്തി വസ്തുവിന്റെ യാതൊരു വിൽപ്പനയിലും യാതൊരു വസ്തുവും സെക്രട്ടറിയോ യാതൊരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്ത് കമ്മിറ്റി അംഗമോ പ്രത്യക്ഷമായോ പരോക്ഷ മായോ വാങ്ങുവാൻ പാടുള്ളതല്ല.

അനുബന്ധം

ഫോറം 1

(ചട്ടം 15 (2) നോക്കുക)

വാറണ്ട് നമ്പർ................................................................... എന്ന ആൾക്ക് (വാറണ്ട് നടത്തുവാൻ ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ പേര്) കിട്ടാനുള്ള നികുതിയോ നികുതികളോ ഏതെന്നും, ഏത് പുരയിടം സംബന്ധിച്ച നികുതിയോ നികുതികളോ കിട്ടാനുള്ളത് അങ്ങനെയുള്ള പുരയിടം വല്ലതും ഉണ്ടെങ്കിൽ അത് ഏതെന്നും പ്രസ്താവിക്കുക.) .......................................................................................... എന്ന വീഴ്ചക്കാരൻ 20 ............................. കൊണ്ടു അവസാനിച്ച ..............................വർഷത്തേക്കു മേൽപ റഞ്ഞ നികുതിയോ, നികുതികളോ, (പിഴയും മറ്റു ചെലവുകളും) വകയിൽ അടയ്ക്കാനുള്ള....................... രൂപ........................................പൈസ അടയ്ക്കുവാൻ മേൽപറഞ്ഞ ..................................................................................എന്ന ആളോട് യഥാവിധി ആവശ്യ പ്പെടുകയും അങ്ങനെ യഥാവിധി ആവശ്യപ്പെട്ടതിനുശേഷം 15 ദിവസം കഴിയുകയും ചെയ്തതു എങ്കിലും മേൽപറഞ്ഞ തുക അടയ്ക്കുകയോ, അടയ്ക്കാതിരിക്കുന്നതിന് മതിയായ കാരണം കാണി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ