Panchayat:Repo18/vol1-page0511
18. വസ്തു പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമം.-
വാറണ്ടു നടത്തുവാൻ ചുമതലപ്പെടു ത്തപ്പെട്ട ഉദ്യോഗസ്ഥൻ, ജപ്തി ചെയ്യുന്നതിനു മുമ്പായി കിട്ടേണ്ട നികുതിയും വാറണ്ടു ഫീസും അടയ്ക്കുവാൻ ആവശ്യപ്പെടേണ്ടതാകുന്നു. നികുതിയും ഫീസും അടയ്ക്കുകയാണെങ്കിൽ യാതൊരു ജപ്തിയും ചെയ്യാൻ പാടില്ലാത്തതും, എന്നാൽ നികുതിയോ ഫീസോ അടയ്ക്കാതിരിക്കുകയാണെ ങ്കിൽ ആ ഉദ്യോഗസ്ഥൻ
(എ) ആവശ്യമെന്ന് താൻ വിചാരിക്കുന്ന പ്രകാരം വീഴ്ചക്കാരന്റെ ജംഗമവസ്തതു പിടിച്ചെടുക്കു കയും; (ബി) പിടിച്ചെടുത്ത വസ്തുക്കളുടെ സാമാന്യം വിവരപ്പട്ടിക രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യ ത്തിൽ തയ്യാറാക്കുകയും;
(സി) പിടിച്ചെടുക്കുന്ന സമയത്ത് പിടിച്ചെടുക്കുന്ന സാധനങ്ങൾ കൈവശം വച്ചിരുന്ന ആൾക്ക് സാമാനവിവരപ്പട്ടികയുടെ ഒരു പ്രതിയും, ഈ ചട്ടങ്ങളോടു അനുബന്ധമായി ചേർത്തിട്ടുള്ള 2-ാം നമ്പർ ഫാറത്തിലുള്ള വിൽപ്പന നോട്ടീസ് നൽകുകയും ചെയ്യേണ്ടതാകുന്നു. എന്നാൽ കിട്ടേണ്ട തുക, അടയ്ക്കുന്നതിനും പിടിച്ചെടുത്ത വസ്തു വീണ്ടെടുക്കുകയും ചെയ്യു ന്നതിന് ഏഴു ദിവസക്കാലം അനുവദിക്കേണ്ടതാകുന്നു.
19. ജപ്തി ചെയ്യുന്നത് അധികമാക്കാൻ പാടില്ലായെന്ന്
ജപ്തി ചെയ്യുന്ന സാധനങ്ങളുടെ വില, വീഴ്ചക്കാരന്റെ പക്കൽ നിന്നും കിട്ടേണ്ട നികുതിയും വാറണ്ട്, ജപ്തി, സൂക്ഷിപ്പിൽ വയ്ക്കൽ, വിൽപ്പന എന്നിവ സംബന്ധിച്ച നേരിടുന്ന എല്ലാ ചെലവും ചേർന്നുള്ള തുകയ്ക്ക് കഴിയുന്നത്ര തുല്യമായിരിക്കണം.
20. ജപ്തി ചെയ്ത വസ്തതു വിൽക്കൽ.
(1) നികുതി, വാറണ്ട ഫീസ്, ജപ്തി ഫീസ് എന്നിവ കളിൽ വീഴ്ചക്കാരന്റെ പക്കൽ നിന്നു കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത് സംബ ന്ധിച്ച് നേരിട്ട ചെലവും 18-ാം ചട്ടപ്രകാരം നൽകിയ നോട്ടീസിൽ പറഞ്ഞ ഏഴു ദിവസക്കാലത്തി നകം അടയ്ക്കാതിരിക്കുകയും സെക്രട്ടറി ജപ്തി വാറണ്ട സസ്പെന്റ് ചെയ്യാതിരിക്കുകയും ചെയ്യു കയാണെങ്കിൽ പിടിച്ചെടുത്ത സാധനങ്ങളോ അതിന്റെ മതിയായ ഭാഗമോ സെക്രട്ടറിയുടെ ഉത്ത രവു പ്രകാരം പൊതുലേലത്തിൽ വിൽക്കേണ്ടതും, അദ്ദേഹം വിറ്റുകിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തതിഫീസും വകയിൽ കിട്ടേണ്ട തുകയും സാധനങ്ങൾ സൂക്ഷിച്ചു വച്ച് വിൽക്കുന്നത് സംബന്ധിച്ച ചെലവ് കൊടുക്കുന്നതിനായി വിനിയോഗിക്കേണ്ടതും പിടിച്ചെടുത്ത അവസരത്തിൽ സാധനങ്ങൾ ആരുടെ കൈവശമായിരുന്നുവോ അയാൾക്ക് മേൽപറഞ്ഞ പ്രകാരം വിറ്റ് കിട്ടിയ തുക വിനിയോഗിക്കുകയും ചെയ്ത ശേഷമുള്ള വല്ല വസ്തുവോ തുകയോ തിരികെ കൊടുക്കേണ്ടതാ കുന്നു. വിറ്റ് കിട്ടുന്ന തുക നികുതിയും വാറണ്ടു ഫീസും ജപ്തിചെയ്ത വകയിൽ കിട്ടേണ്ട തുകയും സൂക്ഷിച്ചുവച്ച് വസ്തതു വിൽക്കുന്നത് സംബന്ധിച്ച് നേരിടുന്ന ചെലവും കൊടുക്കാൻ പോരാതെ വരികയാണെങ്കിൽ, കൊടുക്കാതെ ശേഷിക്കുന്ന തുകയുടെ കാര്യത്തിൽ സെക്രട്ടറിക്ക് 15-ാം ചട്ടപ്രകാരം വീണ്ടും നടപടിയെടുക്കാവുന്നതാണ്. (2) പിടിച്ചെടുത്ത സാധനങ്ങൾ വേഗത്തിലും സ്വാഭാവികമായും നശിച്ചു പോകാനിടയുള്ളപ്പോൾ സെക്രട്ടറിക്ക് കിട്ടേണ്ടതായ തുക വേഗത്തിൽ അടയ്ക്കാത്തപക്ഷം പ്രസ്തുത ഏഴു ദിവസക്കാലം കഴിയുന്നതിനു മുമ്പായി ഏതു സമയത്തും അത് വിലക്കാവുന്നതാണ്. (3) ഏതു കുടിശ്ശിക വസൂലാക്കുന്നതിന് വേണ്ടിയാണോ വസ്തതു ജപ്തി ചെയ്തിട്ടുള്ളത്, ആ കുടിശ്ശിക സാധനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന തീയതിക്ക് മുമ്പ് കുടിശ്ശികക്കാരൻ അതു സംബ ന്ധിച്ച് നേരിട്ടുള്ള ചെലവുകൾ സഹിതം കൊടുക്കാൻ തയ്യാറാകുന്ന പക്ഷം, ജപ്തി ചെയ്ത ആൾ ആ തുക കൈപ്പറ്റുകയും, ആയതിന് രസീത നൽകുകയും, ഉടനടി വസ്തുക്കൾ വിട്ടുകൊടുക്കു കയും ചെയ്യേണ്ടതാണ്.
21. സെക്രട്ടറി ആക്ഷേപങ്ങൾ പരിഗണിക്കണമെന്ന്.-
ഏതെങ്കിലും വസ്തതു ജപ്തി ചെയ്തതു സംബന്ധിച്ച് മേൽ പറഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കുന്ന ഏതൊരാക്ഷേപവും സെക്ര ട്ടറി പരിഗണിക്കേണ്ടതും അതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുന്നതുവരെ വിൽപ്പന നീട്ടി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |