Panchayat:Repo18/vol1-page0922

From Panchayatwiki

(2) ഈ ചട്ടങ്ങളിലോ ഈ ചട്ടങ്ങളാൽ സിദ്ധിച്ച അധികാര പ്രകാരമോ നിർദ്ദേശിച്ച ഫോറ ങ്ങളും ഫോർമാറ്റുകളും കമ്പ്യൂട്ടർവൽക്കരണത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായി മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഇലക്സ്ട്രോണിക്സ് റിക്കാർഡുകൾ തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അതിനുള്ള ഫീസുകൾ ഈടാക്കുന്നതിനുള്ള രീതിയും ഫോറങ്ങളും സർക്കാർ പ്രത്യേകം നിഷ്കർഷിക്കുന്നതാണ്.

(3) അപ്രകാരം റിക്കാർഡുകൾ സൂക്ഷിക്കുമ്പോൾ ഡാറ്റാ ഫയലുകൾ, പ്രോഗ്രാമുകൾ, ബാക്ക്അപ്പ് എന്നിവയുടെ സുരക്ഷിതത്വത്തിനും ഡാറ്റയുടെ ബാക്ക്അപ് സൂക്ഷിക്കുന്നതിനും, തിരിച്ചെടുക്കുന്നതിനും അനുയോജ്യമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉറപ്പ് വരുത്തേണ്ടത് സെക്രട്ടറിടുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ ഉത്തരവാദിത്വമായിരിക്കും. 

13. ഓരോ ഫണ്ടിനും പ്രത്യേക അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കൽ.- (1) പഞ്ചായത്തിന്റെ പ്രധാന ഫണ്ട് പഞ്ചായത്ത് ഫണ്ടായിരിക്കുന്നതും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 212-ാം വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനവും അതിൽ ഉൾപ്പെടുന്നതുമാണ്.

(2) ആവശ്യമാണെങ്കിൽ പഞ്ചായത്ത് ഫണ്ടിനുള്ളിൽ പ്രത്യേക ഫണ്ടുകൾ സൂക്ഷിക്കാമെന്ന് സർക്കാരിന് നിർദ്ദേശിക്കാവുന്നതും അപ്രകാരമുള്ള ഫണ്ടുകൾക്കായി പ്രത്യേക അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതുമാണ്.

(3) ഓരോ ഫണ്ടിനും പ്രത്യേകം ധനകാര്യ പ്രതികകൾ പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.

(4) സർക്കാർ പ്രത്യേക ഫണ്ടുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയ്ക്കായി പഞ്ചായത്ത് പ്രത്യേക രേഖകൾ സൂക്ഷിക്കേണ്ടതും താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതുമാണ്.

      (എ) ഓരോ ഫണ്ടിനും പ്രത്യേകം അക്കൗണ്ട് പുസ്തകങ്ങളും വൗച്ചറുകളും തയ്യാറാക്കേ ണ്ടതാണ്. 
      (ബി) ഓരോ ഫണ്ടിനും പ്രത്യേകം ബാങ്ക്/ട്രഷറി അക്കൗണ്ടുകൾ സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ബാങ്ക്/ട്രഷറി അക്കൗണ്ടുകളിൽ പണം ഒടുക്കേണ്ടതുമാണ്. ഒരു ഫണ്ടുമായി ബന്ധപ്പെട്ട പണം വരവോ പണം കൊടുക്കലോ മറ്റൊരു ഫണ്ടിന്റെ ബാങ്ക്/ട്രഷറി അക്കൗണ്ടിൽ രേഖപ്പെടുത്തിയാൽ അവയെ ഫണ്ടുകൾ തമ്മിലുള്ള മാറ്റമായി കണക്കാക്കി അക്കൗണ്ട് ചെയ്യേണ്ടതാണ്.

(5) ഓരോ ഫണ്ടിനുമുള്ള ധനകാര്യ പ്രതികകൾക്ക് പുറമേ പഞ്ചായത്ത് ഫണ്ടിന് മൊത്തമായി സമാഹ്യത ധനകാര്യ പ്രതിക തയ്യാറാക്കേണ്ടതാണ്.

14. കോഡ് ഘടന.- (1) താഴെപ്പറയുന്ന ഏകീകൃത കോഡ് ഘടന ഉപയോഗിച്ച് അക്കൗ ണ്ടിംഗ് രേഖപ്പെടുത്തലുകൾ നടത്തേണ്ടതാണ്. അതായത്.-

   (എ) ഫണ്ട് കോഡ് 
  (ബി) ഫങ്ഷൻ കോഡ് 
  
  (സി) ഫങ്ഷനറി കോഡ് 
  (ഡി.) അക്കൗണ്ട് കോഡ് 

(2) ഫണ്ട്, ഫങ്ഷൻ, ഫങ്ഷണറി, അക്കൗണ്ട് കോഡുകൾ ഉപയോഗിച്ചുള്ള അക്കൗണ്ടിംഗ് നടപടിക്രമങ്ങൾ കേരള പഞ്ചായത്ത് രാജ് അക്കൗണ്ടസ് മാന്വലിൽ പ്രതിപാദിച്ചിട്ടുള്ള രീതിയിലായിരിക്കും. 15. ഫണ്ടുകളുടെ സ്രോതസ്സ് അനുസരിച്ചുള്ള അക്കൗണ്ടിംഗ്.- (1) കേന്ദ്ര സർക്കാരിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ മറ്റ് ഏതെങ്കിലും ഏജൻസികളിൽ നിന്നോ പ്രത്യേക ആവശ്യത്തിനായി ലഭിക്കുന്ന തുകകൾ ട്രഷറിയിലോ ബാങ്കിലോ അതിനായി നിർദ്ദേശിച്ചിട്ടുള്ള അക്കൗണ്ടുകളിൽത്തന്നെ സൂക്ഷിക്കേണ്ടതാണ്.

(2) ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി ഏതെങ്കിലും സ്രോതസ്സിൽ നിന്ന് ലഭിക്കുന്ന തുക അതേ ആവശ്യത്തിനല്ലാതെ മറ്റ് ഒരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ