Panchayat:Repo18/vol1-page0993
"(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ";
(3) 36-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"35-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരവും ബ്രാക്കറ്റും ചേർക്കേണ്ടതാണ്;
(4) 153-ാം വകുപ്പിൽ, (7)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ട താണ്, അതായത്:-
"(7.എ) തിരഞ്ഞെടുപ്പ്, ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്."
(5) 157-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിനുശേഷം, താഴെപറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(9.എ) വോട്ട് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
രണ്ടാം പട്ടിക 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) നുള്ള ഭേദഗതികൾ
(1) 12-ാം വകുപ്പിൽ (3)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
(3.എ) തിരഞ്ഞെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റു പേപ്പറിന്റെ പുറകു വശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(2) 19-ാം വകുപ്പിൽ, (9)-ാം ഉപവകുപ്പിൽ, "അത് രഹസ്യ ബാലറ്റു മുഖേന ആയിരിക്കേണ്ടതു മാണ്" എന്ന വാക്കുകൾക്കു പകരം അത് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും വോട്ട് രേഖപ്പെടുത്തുന്ന കൗൺസിലർ ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്" എന്ന വാക്കുകൾ ചേർക്കേണ്ടതാണ്;
(3)90-ാം വകുപ്പിൽ 1-ാം ഉപവകുപ്പിൽ (കെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
"(കെ. കെ.) 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കുറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം തികയാതിരിക്കുകയുമാണെങ്കിൽ അഥവാ',
(4) 91-ാം വകുപ്പിൽ, (എൽ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ്, അതായത്:-
(എൽ എൽ) 1999-ലെ കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധി ക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ, അഥവാ"; (5)92-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ,"91-ാം വകുപ്പോ" എന്ന വാക്കിനും അക്കങ്ങൾക്കും പകരം "(എൽ എൽ) ഖണ്ഡം ഒഴികെയുള്ള 91-ാം വകുപ്പോ" എന്ന വാക്കുകളും അക്കങ്ങളും അക്ഷരങ്ങളും ബ്രാക്കറ്റും ചേർക്കേണ്ടതാണ്. Template:Created