Panchayat:Repo18/vol1-page0991

From Panchayatwiki

(3) (2)-ാം ഉപവകുപ്പു പ്രകാരം ഒരംഗം അയോഗ്യതയുള്ളവനായി തീർന്നുവെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്ന സംഗതിയിൽ, അങ്ങനെ തീരുമാനിച്ച തീയതി മുതൽ അയാൾ അംഗമായി തുടരാൻ പാടില്ലാത്തതും പ്രസ്തുത തീയതി മുതൽ ആറുവർഷക്കാലത്തേക്ക് ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മൽസരിക്കുന്നതിന് അയോഗ്യനായിരിക്കുന്നതും ആകുന്നു.

5. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ-(1) സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷൻ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ഓരോ ഹർജിയും 1908-ലെ സിവിൽ നട പടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്ടിയിൻ കീഴിൽ ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോൾ ബാധകമായ നടപടിക്രമത്തിനനുസൃതമായി തീർപ്പാക്കേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പു പ്രകാരം ഒരു ഹർജി വിചാരണ ചെയ്യുമ്പോൾ 1908-ലെ സിവിൽ നട പടി നിയമ സംഹിതയിൻ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു വ്യവഹാരം വിചാരണ ചെയ്യു മ്പോൾ ഒരു സിവിൽ കോടതിക്കുള്ള അധികാരങ്ങൾ, താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്,

അതായത്:- (എ) ഏതൊരാളിനും സമൻസയയ്ക്കൽ, ഹാജരാകാൻ നിർബന്ധിക്കൽ, സത്യപ്രതിജ്ഞയിൻമേൽ വിസ്ത്രിക്കൽ;

(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കിൽ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധന സാമ്രഗികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടൽ;

(സി) സത്യവാങ്മൂലത്തിൻമേൽ തെളിവ് സ്വീകരിക്കൽ;

(ഡി) ഏതെങ്കിലും കോടതിയിൽ നിന്നോ ആഫീസിൽ നിന്നോ ഏതെങ്കിലും പൊതു രേഖയോ അതിന്റെ പകർപ്പോ ഹാജരാക്കാൻ ആവശ്യപ്പെടൽ;

(ഇ) സാക്ഷികളിൽ നിന്നോ രേഖകളിൽ നിന്നോ തെളിവെടുക്കാൻ കമ്മീഷനുകളെ അയയ്ക്കക്കൽ;

(3) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സിവിൽ കോടതിയായി കരുതപ്പെടേണ്ടതും കമ്മീഷന്റെ മുൻപാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്ട്) 193-ാം വകുപ്പിന്റെയും 228-ാം വകുപ്പിന്റെയും അർത്ഥപരിധിയിൽ വരുന്ന നീതിന്യായ നടപടിയായി കരുതപ്പെടേണ്ടതുമാണ്. 6. സിവിൽ കോടതികളുടെ അധികാരിതയ്ക്ക് തടസ്സം-ഒരു തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിലെ ഒരംഗത്തിന് ഈ ആക്റ്റ് പ്രകാരമുള്ള അയോഗ്യത കൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഗതിയെ സംബന്ധിച്ച യാതൊരു സിവിൽ കോടതിക്കും അധികാരിത ഉണ്ടായിരിക്കുന്നതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ