Panchayat:Repo18/vol1-page0256

From Panchayatwiki

(എഫ്) ഏതെങ്കിലും പൊതുവഴിയിലോ പഞ്ചായത്തിൽ നിക്ഷിപ്തമായതോ പഞ്ചായത്തിന്റെ വകയായതോ ആയ മറ്റു വസ്തുവിലോ ഏതെങ്കിലും വൃക്ഷം വച്ചുപിടിപ്പിക്കുകയോ,

(ജി) അപ്രകാരമുള്ള ഏതെങ്കിലും പൊതുവഴിയോ മറ്റു വസ്തതുവോ ഏതെങ്കിലും പുറമ്പോക്കോ ഭൂമിയോ ഉപയോഗിക്കുന്നത് ഒരു ഗ്രാമപഞ്ചായത്ത് നിയന്ത്രിച്ചിരിക്കുകയും അതിന്റെ അവകാശം ആ ആളിൽ നിക്ഷിപ്തമായിരിക്കുകയോ അത് അയാളുടെ വകയായിരിക്കുകയോ ചെയ്യുന്നുവെന്ന് സ്ഥാപിച്ചിട്ടില്ലാതിരിക്കുകയും ചെയ്താൽ, അവിടെ വളരുന്ന ഏതെങ്കിലും വൃക്ഷം മുറിക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ വെട്ടുകയോ ചെത്തുകയോ അതിന്റെ തോൽ ഉരിക്കുകയോ അല്ലെങ്കിൽ അതിന്റെ ഇലകളോ കായ്ക്കകളോ നീക്കം ചെയ്യുകയോ അല്ലെങ്കിൽ അതിന് മറ്റു വിധത്തിൽ നാശം വരുത്തുകയോ, ചെയ്യാൻ പാടില്ലാത്തതാകുന്നു.

221. പൊതു മാർക്കറ്റുകൾ.-(1) ഗ്രാമപഞ്ചായത്തിനു പൊതു മാർക്കറ്റുകളായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും അപ്രകാരമുള്ള ഏതെങ്കിലും മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കാവുന്നതുമാകുന്നു. ഗ്രാമ പഞ്ചായത്തു പ്രദേശത്തുള്ള എല്ലാ പൊതു മാർക്കറ്റുകളും ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലും നടത്തിപ്പിലും ആയിരിക്കേണ്ടതാണ്.

(2) നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന് ഒരു പൊതു മാർക്ക റ്റിന്റെ ഏതെങ്കിലും ഒരു ഭാഗം വേർതിരിക്കുകയും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിന് കൊടുക്കുകയും ചെയ്യുകയോ അല്ലെങ്കിൽ താഴെ പറയുന്ന

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ