Panchayat:Repo18/vol1-page0353

From Panchayatwiki

യിലോ ഉള്ള ഏതെങ്കിലും പിശകുകളും തെറ്റുകളും തിരുത്തുന്നതിനും വേണ്ടി ഭേദഗതികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കേണ്ടതും;

(ബി) ഭേദഗതികളുടെ ലിസ്റ്റ് സഹിതം, പൂർണ്ണമായ ഒരു പകർപ്പ് പരിശോധനയ്ക്ക് ലഭ്യമാക്കിക്കൊണ്ടും ഫാറം 16-ൽ ഒരു നോട്ടീസ് അദ്ദേഹത്തിന്റെ ആഫീസിൽ പ്രദർശിപ്പിച്ചുകൊണ്ടും, പട്ടിക പ്രസിദ്ധപ്പെടുത്തേണ്ടതും;

'[എന്നാൽ, ഏതെങ്കിലും പ്രവാസി ഭാരതീയ സമ്മതിദായകന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിൽക്കൂടി പ്രസിദ്ധീകരിക്കേണ്ടതാണ്.)

(സി) ഏതെങ്കിലും ഭേദഗതികളുണ്ടെങ്കിൽ അവ സഹിതം അന്തിമമായി പ്രസിദ്ധപ്പെടുത്തിയ പ്രകാരമുള്ള പട്ടികയുടെ രണ്ടു പകർപ്പുകൾ, ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് തനതായി ഒരു ചിഹ്നം നീക്കിവച്ചിട്ടുള്ളതും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുവായോ പ്രത്യേകമായോ നൽകിയേക്കാവുന്ന നിർദ്ദേശങ്ങൾക്ക് വിധേയമായി സൗജന്യമായി നൽകേണ്ടതും:

ആകുന്നു.

(2) അപ്രകാരം പ്രസിദ്ധപ്പെടുത്തുന്നതോടെ, ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള പട്ടിക നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടിക ആകുന്നതാണ്.

(3) ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള പട്ടിക (2)-ാം ഉപചട്ടപ്രകാരം ഒരു നിയോജകമണ്ഡലത്തിന്റെ വോട്ടർ പട്ടിക ആകുമ്പോൾ രജിസ്ട്രേഷൻ ആഫീസർ, ബന്ധപ്പെട്ട എല്ലാവരുടെയും സൗകര്യാർത്ഥം, ഇതിലേക്കായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശങ്ങൾക്ക് വിധേയമായി അടിസ്ഥാന പട്ടികയുടെ (ഈ ഉപചട്ടത്തിൽ ഇനിമേൽ അടിസ്ഥാനപട്ടികയെന്ന് പറയപ്പെടുന്നതാണ്) പ്രസക്തഭാഗങ്ങളിലെ ഉൾക്കുറിപ്പുകളിൽ തന്നെ പേരുകളുടെ കൂട്ടിച്ചേർക്കൽ, ഭേദഗതികൾ, ട്രാൻസ്പോർട്ടേഷൻ അഥവാ നീക്കം ചെയ്യൽ എന്നിവ നിർവ്വഹിച്ചുകൊണ്ട് ഈ ലിസ്റ്റിനെ അടിസ്ഥാനപട്ടികയുമായി സംയോജിപ്പിക്കേണ്ടതാണ്. എന്നാൽ അപ്രകാരമുള്ള സംയോജിപ്പിക്കൽ പ്രക്രിയക്കിടയിൽ ഭേദഗതി ലിസ്റ്റിൽ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഏതെങ്കിലും സമ്മതിദായകന്റെ പേരിലോ ഏതെങ്കിലും സമ്മതിദായകനെ സംബന്ധിക്കുന്ന ഏതെങ്കിലും വിശദാംശങ്ങളിലോ യാതൊരുമാറ്റവും വരുത്താൻ പാടില്ലാത്തതാണ്.

22. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീരുമാനമെടുത്തുകൊണ്ടുള്ള ഉത്തരവിനെതിരായ അപ്പീൽ- (1) 18, 19, 20 എന്നീ ചട്ടങ്ങൾ പ്രകാരം രജിസ്ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന ഏതൊരു തീരുമാനത്തിനുമെതിരെ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യത്തിനുവേണ്ടി നിയോഗിച്ചേക്കാവുന്ന ഗവൺമെന്റ് ആഫീസർ (ഇനിമേൽ അപ്പലേറ്റ് ആഫീസർ എന്നു പറയപ്പെടുന്നതാണ്) മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

എന്നാൽ അപ്പീൽ ബോധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആൾ അപ്പീലിൽ വിഷയമായ കാര്യത്തിന്മേൽ രജിസ്ട്രേഷൻ ആഫീസർ മുമ്പാകെ അയാൾക്ക് പറയാനുള്ളത് പറയാനും നിവേദനം സമർപ്പിക്കാനുമുള്ള അവകാശം വിനിയോഗിക്കാത്ത പക്ഷം അപ്പീൽ ബോധിപ്പിക്കാവുന്നതല്ല.

(2) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള എല്ലാ അപ്പീലും.- (എ) മെമ്മോറാണ്ടം രൂപത്തിൽ ആയിരി ക്കേണ്ടതും അതിൽ അപ്പീൽവാദി ഒപ്പിടേണ്ടതും ഏത് ഉത്തരവിനെതിരെയാണോ അപ്പീൽ ബോധി പ്പിക്കുന്നത് ആ ഉത്തരവിന്റെ പകർപ്പ് ഉള്ളടക്കം ചെയ്യേണ്ടതും രണ്ടു രൂപ ഫീസ്..-

(i) നോൺ ജുഡീഷ്യൽ സ്റ്റാമ്പായോ;

(ii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന മറ്റു വിധത്തിലോ അടക്കേണ്ടതും;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ