Panchayat:Repo18/vol1-page0137

From Panchayatwiki

(ബി) തിരഞ്ഞെടുപ്പിൽ അഴിമതിപ്രവൃത്തികൾ ചെയ്യുന്നത് തടയാൻ സ്ഥാനാർത്ഥിയും അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റും ന്യായമായ എല്ലാ മാർഗ്ഗങ്ങളും കൈക്കൊണ്ടുവെന്നും;

(സി) മറ്റെല്ലാ വിധത്തിലും തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥിയുടേയോ അയാളുടെ ഏജന്റുമാരിൽ ആരുടെയെങ്കിലുമോ ഭാഗത്തുനിന്നുമുള്ള ഏതെങ്കിലും അഴിമതി പ്രവൃത്തിയിൽനിന്നും വിമുക്തമായിരുന്നു എന്നും, കോടതിക്ക് ബോദ്ധ്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ, കോടതിക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവല്ലെന്ന് തീരുമാനിക്കാവുന്നതാണ്.

വിശദീകരണം.-ഈ വകുപ്പിൽ 'ഏജന്റ്' എന്ന പദത്തിന് 120-ാം വകുപ്പിലെ അർത്ഥം തന്നെ ഉണ്ടായിരിക്കുന്നതാണ്.

103. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയല്ലാത്ത ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി ഏതെല്ലാം കാരണങ്ങളിൻമേൽ പ്രഖ്യാപിക്കാമെന്ന്.- ഒരു ഹർജി കൊടുത്തിട്ടുള്ള ഏതെങ്കിലും ആൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിനു പുറമെ താനോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുള്ള പ്രഖ്യാപനം കൂടി അവകാശപ്പെട്ടിരിക്കുകയും, കോടതിക്ക്-