Panchayat:Repo18/vol1-page0117
യിട്ടുള്ള പ്രവൃത്തിയോ കാര്യമോ സ്വയം ചെയ്യുകയോ അങ്ങനെയുള്ള മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ ഏതെങ്കിലും പോളിംഗ് ഏജന്റിനേയോ വോട്ടെണ്ണൽ ഏജന്റിനേയോ ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ ചെയ്യുന്നതിൽ സഹായിക്കുകയോ ചെയ്യാവുന്നതാണ്.
67. പോളിംഗ് ഏജന്റുമാരോ വോട്ടെണ്ണൽ ഏജന്റുമാരോ ഹാജരാകാതിരിക്കൽ.- ഏതെങ്കിലും പ്രവൃത്തിയോ കാര്യമോ വോട്ടെടുപ്പ് ഏജന്റുമാരുടെയോ വോട്ടെണ്ണൽ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെടുകയോ അധികാരപ്പെടുത്തുകയോ ചെയ്യുന്നിടത്ത്, അതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള ഏതെങ്കിലും ഏജന്റോ ഏജന്റുമാരോ ഹാജരാകാതിരിക്കുന്നത്, ആ പ്രവൃത്തിയോ, കാര്യമോ മറ്റു പ്രകാരത്തിൽ യഥാവിധി ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്ത പ്രവൃത്തിയേയോ കാര്യത്തേയോ അസാധുവാക്കാവുന്നതല്ല.
68. വോട്ടെടുപ്പിന് മുൻപ് സ്ഥാനാർത്ഥിയുടെ മരണം.-55-ാം വകുപ്പിൻകീഴിലെ സൂക്ഷ്മ പരിശോധനയിൽ നാമനിർദ്ദേശം സാധുവാണെന്ന് കാണപ്പെടുകയും 56-ാം വകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും, അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് 57-ാം വകുപ്പിൻകീഴിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് കിട്ടുകയോ അഥവാ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി മരിക്കുകയും അയാളുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വോട്ടെടുപ്പിന്റെ ആരംഭത്തിന് മുൻപ് കിട്ടുകയോ ചെയ്യുന്ന പക്ഷം, സ്ഥാനാർത്ഥി മരിച്ചു എന്ന വസ്തുതയെക്കുറിച്ച് ബോദ്ധ്യമായാൽ, വരണാധികാരി വോട്ടെടുപ്പ് റദ്ദാക്കുകയും ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും റിപ്പോർട്ട് ചെയ്യേണ്ടതും തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നടപടികളും ഒരു പുതിയ തിരഞ്ഞെടുപ്പിനെന്നപോലെ എല്ലാ പ്രകാരത്തിലും പുതുതായി ആരംഭിക്കേണ്ടതുമാണ്;
എന്നാൽ, വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത്, മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ആയിരുന്ന ഒരാളുടെ സംഗതിയിൽ, വീണ്ടും നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല:
എന്നുമാത്രമല്ല, വോട്ടെടുപ്പിനുള്ള ഉത്തരവ് റദ്ദാക്കുന്നതിനു മുൻപ്റ്റ് 56-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന നോട്ടീസ് കൊടുത്തിട്ടുള്ള യാതൊരാളും അങ്ങനെയുള്ള റദ്ദാക്കലിനുശേഷം ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെടാൻ അനർഹനായിരിക്കുന്നതല്ല.
69. മൽസരമുള്ളവയും മൽസരമില്ലാത്തവയുമായ തിരഞ്ഞെടുപ്പുകളിലെ നടപടി ക്രമം.-(1) ഒരു നിയോജകമണ്ഡലത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഒന്നിലധികമാണെങ്കിൽ ഒരു വോട്ടെടുപ്പ് നടത്തേണ്ടതാകുന്നു.
(2) ഒരു നിയോജകമണ്ഡലത്തിന് ഒരു സ്ഥാനാർത്ഥി മാത്രമാണെങ്കിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതാണ്.
(3) ഒരു സ്ഥാനാർത്ഥിയും ഇല്ലെങ്കിൽ ഒഴിവുനികത്തുന്നതിലേക്കായി എല്ലാ പ്രകാരത്തിലും ഒരു പുതിയ തിരഞ്ഞെടുപ്പിന് എന്നതുപോലെ തിരഞ്ഞെടുപ്പു നടപടികൾ പുതുതായി ആരംഭിക്കേണ്ടതാണ്.
70. വോട്ടെടുപ്പിന് സമയം നിശ്ചയിക്കൽ.- വോട്ടെടുപ്പ് നടത്തുന്നത് ഏതൊക്കെ മണിക്കുറുകളിൽ ആയിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കേണ്ടതും, അപ്രകാരം നിശ്ചയിച്ച മണിക്കുറുകൾ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുമാകുന്നു: