Panchayat:Repo18/vol1-page0403

From Panchayatwiki

(4) (2)-ാം ഉപചട്ടപ്രകാരം വൗച്ചറുകൾ ലഭിച്ചിട്ടില്ലാത്ത ചെലവിനത്തെ സംബന്ധിച്ച്, (1)-ാം ഉപചട്ടത്തിന്റെ (ഇ) ഇനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല.

57. കണക്കുകൾ പരിശോധിക്കുന്നതിന് '(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) നൽകേണ്ട നോട്ടീസ്.-

86-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പു ചെലവുകളുടെ ഒരു കണക്ക് സമർപ്പിക്കപ്പെട്ട തീയതി മുതൽ രണ്ടു ദിവസത്തിനകം '(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് അദ്ദേഹത്തിന്റെ നോട്ടീസ് ബോർഡിൽ പതിക്കേണ്ട താണ്:-

(എ.) സ്ഥാനാർത്ഥിയുടെ പേർ;

(ബി) കണക്ക് സമർപ്പിക്കപ്പെട്ട തീയതി;

(സി) അത്തരം കണക്ക് പരിശോധിക്കാവുന്ന സ്ഥലവും സമയവും.

58. കണക്ക് പരിശോധിക്കലും പകർപ്പ് ലഭ്യമാക്കലും.-

86-ാം വകുപ്പ് പ്രകാരമുള്ള കണക്ക് പരിശോധിക്കാൻ അഞ്ചു രൂപ ഫീസ് നൽകുന്ന ഏതൊരാൾക്കും അർഹതയുണ്ടാ യിരിക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ് നൽകുന്ന ഏതൊരാൾക്കും അപ്രകാരമുള്ള കണക്കിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതുമാണ്.

=

59. തിരഞെടുപ്പു ചെലവിന്റെ കണക്കുകളുടെ സമർപ്പണം സംബന്ധിച്ചുള്ള *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ) റിപ്പോർട്ടും അതിന്മേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനവും.- ===== (1) ഏതൊരു തിരഞ്ഞെടു പ്പിലും തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാൻ വേണ്ടി 86-ാം വകുപ്പിൽ നിശ്ച യിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം കഴിയുന്നത്ര വേഗം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്,-

(എ.) മത്സരിച്ച ഓരോ സ്ഥാനാർത്ഥിയുടെയും പേര്;

(ബി) അപ്രകാരമുള്ള സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമ ർപ്പിച്ചിട്ടുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, ഏതു തീയതിയാണ് അപ്രകാരമുള്ള കണക്ക് സമർപ്പിച്ചതെന്നും;

(സി) അപ്രകാരമുള്ള കണക്ക് സമയപരിധിക്കുള്ളിലും, ആക്റ്റിന്റെയും ഈ ചട്ടങ്ങളുടെ യും ആവശ്യകതയ്ക്കനുസരണമായി സമർപ്പിച്ചിട്ടുണ്ടോയെന്നും; *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) റിപ്പോർട്ട് ചെയ്യേണ്ടതാണ്.

(2) ഏതെങ്കിലും സ്ഥാനാർത്ഥി ആക്ടിലെയും ഈ ചട്ടങ്ങളിലെയും ആവശ്യകതയ്ക്കനുസരണമല്ല തിരഞ്ഞെടുപ്പു കണക്ക് സമർപ്പിച്ചിട്ടുള്ളതെന്ന് “(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അ ധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന) അഭിപ്രായമുള്ള പക്ഷം, അദ്ദേഹം (1)-ാം ഉപചട്ടപ്രകാരമുള്ള റി പ്പോർട്ടിനോടൊപ്പം പ്രസ്തുത സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കും അതി നോടൊപ്പം സമർപ്പിച്ചിട്ടുള്ള വൗച്ചറുകളും കൂടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊ ടുക്കേണ്ടതാണ്.

(3) (1)-ാം ഉപചട്ടപ്രകാരം °(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ അയക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഉടൻ തന്നെ അദ്ദേഹം തന്റെ നോട്ടീസു ബോർഡിൽ പതിച്ചു പ്രസിദ്ധീകരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ