Panchayat:Repo18/vol1-page0177

From Panchayatwiki
Revision as of 11:10, 4 January 2018 by Amalraj (talk | contribs) ('(2) (1)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്റ്റേറ്റുമെന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) (1)-ാം ഉപവകുപ്പ് പ്രകാരം ഒരു സ്റ്റേറ്റുമെന്റ് സമർപ്പിച്ച ഒരു പഞ്ചായത്തംഗം അതിനു ശേഷം അയാളുടേയോ അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയോ പേരിൽ കൂടുതലായി ഏതെങ്കിലും സ്വത്ത് ആർജ്ജിക്കുകയോ സ്റ്റേറ്റുമെന്റിൽ പറയുന്ന ഏതെങ്കിലും സ്വത്ത് കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്താൽ, അതതു സംഗതിപോലെ, അപ്രകാരം ആർജ്ജിക്കുകയോ കയ്യൊഴിയുകയോ ബാദ്ധ്യതപ്പെടുത്തുകയോ ചെയ്യുന്ന തീയതി മുതൽ മൂന്നു മാസത്തിനകം അതു സംബന്ധിച്ച സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

(3) (1)-ാം ഉപവകുപ്പും (2)-ാം ഉപവകുപ്പും പ്രകാരം ഒരു പഞ്ചായത്തംഗം, കളവായതും കളവാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു സ്റ്റേറ്റുമെന്റ് നൽകുന്നുവെങ്കിൽ അപ്രകാരം കളവായി വിവരം നൽകിയതിന് ആ പഞ്ചായത്തംഗത്തിനെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

(4) (1)-ാം ഉപവകുപ്പിലും (2)-ാം ഉപവകുപ്പിലും പറഞ്ഞിട്ടുള്ള തീയതിക്കുള്ളിൽ ഒരു പഞ്ചായത്തംഗം അപ്രകാരമുള്ള സ്റ്റേറ്റുമെന്റ് കോമ്പിറ്റന്റ് അതോറിറ്റിക്ക് സമർപ്പിച്ചിട്ടില്ലാത്ത പക്ഷം 35-ാം വകുപ്പു പ്രകാരം പഞ്ചായത്തംഗമായി തുടരുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ നടപടി സ്വീകരി ക്കാവുന്നതാണ്.

വിശദീകരണം 1.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു പഞ്ചായത്തംഗത്തിന്റെ "കുടുംബം" എന്നാൽ ആ അംഗത്തിന്റെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, അയാളെ ആശ്രയിച്ച് കഴിയുന്ന അയാ ളുടെ അച്ഛനമ്മമാരും അവിവാഹിതരായ സഹോദരിമാരും മക്കളും എന്നർത്ഥമാകുന്നു. വിശദീകരണം 2.-ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് 'സ്വത്ത് എന്നാൽ എല്ലാ സ്ഥാവര വസ്തുക്കളും പതിനായിരം രൂപയിൽ കുറയാത്ത മൂല്യമുള്ള ജംഗമ-വസ്തുക്കളും എന്നർത്ഥമാ കുന്നു.]

  • 160. പഞ്ചായത്തുകളിലെ അംഗങ്ങൾക്കുള്ള (ഓണറേറിയവും] ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മറ്റ് ആനുകൂല്യങ്ങളും.-(1) നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള “(ഓണറേ റിയം] പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾക്കും നൽകേണ്ടതാണ്.

(2) ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനു ശേഷം തൊട്ടടുത്തു വരുന്ന പതിനഞ്ചു ദിവസക്കാലത്തേക്കും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഒരു വീട് വാടക നൽകാതെ ലഭിക്കുവാനോ അല്ലെങ്കിൽ അതിനുപകരമായി നിർണ്ണയിക്കപ്പെട്ടേക്കാ വുന്ന വീട്ടുവാടക അലവൻസിനോ അർഹതയുണ്ടായിരിക്കുന്നതാണ്. (3) ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്റെ ഉദ്യോഗകാലാവധി മുഴുവനും അതിനുശേഷം തൊട്ടടുത്ത പതിനഞ്ചു ദിവസക്കാലത്തേക്കും ഉപയോഗിക്കുന്നതിനായി അനുയോജ്യമായ വാഹനം ജില്ലാ പഞ്ചായത്ത് നൽകേണ്ടതാണ്. (4) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പൊതു കാര്യത്തിനായി യാത്ര ചെയ്യുമ്പോൾ, (നിർണയിക്കപ്പെട്ടി നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്. (5) ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് ഒഴികെ ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും പഞ്ചായത്തിന്റേയോ അതിന്റെ ഏതെങ്കിലും കമ്മിറ്റികളുടേയോ യോഗങ്ങളിൽ ഹാജരാകുന്നതിന് (നിർണയിക്കപ്പെട്ടി നിരക്കിലുള്ള യാത്രപ്പടിക്കും ദിനബത്തയ്ക്കും അർഹതയുണ്ടായിരിക്കുന്നതാണ്.