Panchayat:Repo18/vol1-page0334
നിയമാനുസരണം നടപ്പാക്കിയ ഇൻഡ്യൻ ഭരണഘടനയോട് “(യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇൻഡ്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദേഷമോ കൂടാതെയും ഞാൻ എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവു പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കു മെന്ന് ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യുന്നു.
മുന്നാം പട്ടിക
(166-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക)
ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകൾ
എ. അനിവാര്യ ചുമതലകൾ
1.കെട്ടിട നിർമ്മാണം നിയന്ത്രിക്കുക.
2.പൊതുസ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക.
3.പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക.
4.കുളങ്ങളും മറ്റു ജലസംഭരണികളും സംരക്ഷിക്കുക.
5.ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജലമാർഗ്ഗങ്ങളും കനാലുകളും പരിരക്ഷിക്കുക.
6.ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യം നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.
7.പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കിക്കളയുക.
8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സംരക്ഷിക്കുക.
9.പൊതുമാർക്കറ്റുകൾ പരിപാലിക്കുക.
10.സാംക്രമിക രോഗവാഹികളെ നിയന്ത്രിക്കുക.
11. മൃഗങ്ങളുടെ കശാപ്പ, മാംസം, മൽസ്യം, എളുപ്പത്തിൽ കേടുവരുന്ന മറ്റ് ഭക്ഷ്യവസ്തതു ക്കൾ എന്നിവയുടെ വിൽപ്പന മുതലായവ നിയന്ത്രിക്കുക.
12ഭക്ഷണശാലകളെ നിയന്ത്രിക്കുക.
13.ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുക.
14.റോഡുകളും മറ്റു പൊതു മുതലുകളും സംരക്ഷിക്കുക.
15.തെരുവു വിളക്കുകൾ കത്തിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുക.
16.രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക.
17. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയ തലത്തിലും സംസ്ഥാനതല ത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക.
18. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
19.അപകടകരവും അസഹ്യകരവുമായ വ്യാപാരങ്ങൾക്ക് ലൈസൻസ് നൽകുക
20. ജനനവും മരണവും രജിസ്റ്റർ ചെയ്യുക.
21.കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക.
22.കടത്തുകൾ ഏർപ്പെടുത്തുക.
23 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള താവളങ്ങൾ ഏർപ്പെടുത്തുക.
24.യാത്രക്കാർക്കായി വെയ്ക്കറ്റിംഗ് ഷെസ്സുകൾ നിർമ്മിക്കുക.
25. പൊതു സ്ഥലങ്ങളിൽ മുതപ്പുരയും കക്കുസും കുളിസ്ഥലങ്ങളും ഏർപ്പെടുത്തുക.
26.മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക.
27.വളർത്തുനായ്ക്കുക്കൾക്ക് ലൈസൻസ് നൽകുകയും അലഞ്ഞു നടക്കുന്ന നായ്ക്കളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുക.