Panchayat:Repo18/vol1-page0172
(3) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടിയുള്ള പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (2)-ാം ഉപവകുപ്പുപ്ര കാരമുള്ള നോട്ടീസ് അദ്ദേഹത്തിനു നല്കിയ തീയതിമുതൽ പതിനഞ്ചു പ്രവൃത്തി ദിവസത്തിനു ശേഷമല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത് പഞ്ചായത്ത് ആഫീസിൽവച്ച നടത്തുന്നതിനായി വിളിച്ചുകൂട്ടേണ്ടതാണ്.
(4) (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ഈ വകുപ്പുപ്രകാരം നടത്തുന്ന ഏതൊരു യോഗവും അത് നടത്തുന്നതിന് നിശ്ചയിച്ച സമയം കാണിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് രജിസ്ട്രേഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്. ഇതു സംബന്ധിച്ച നോട്ടീസ് പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിക്കുന്നതാണ്.
(5) ഈ വകുപ്പ് പ്രകാരം വിളിച്ചുകൂട്ടിയ ഒരു യോഗത്തിൽ (2)-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(6) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്ന ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ യോഗം മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.അപ്രകാരമുള്ള യോഗത്തിനാവശ്യമായ കോറം ആ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ ഒന്നുപകുതിയായിരിക്കുന്നതാണ്.
(7) ഈ വകുപ്പുപ്രകാരം വിളിച്ചുകൂട്ടിയ യോഗം ആരംഭിച്ച ഉടൻതന്നെ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ഏതു പ്രമേയം പരിഗണിക്കുന്നതിനാണോ യോഗം വിളിച്ചുകൂട്ടിയത് ആ പ്രമേയം യോഗത്തിന്റെ മുൻപാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ചതായി പ്രഖ്യാപിക്കേണ്ടതുമാണ്.
(8) ഈ വകുപ്പിൻകീഴിലുള്ള ഏതെങ്കിലും പ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.
(9) ഏതെങ്കിലും അവിശ്വാസ പ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിക്കുന്നതിന് നിശ്ചയിച്ച സമയം മുതൽ മൂന്നു മണിക്കുർ കഴിയുമ്പോൾ അതിനുമുൻപ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതിപോലെ, ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള മുന്നു മണിക്കുർ സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.
'(9.എ) വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും, വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.
(10) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി സംസാരിക്കാൻ പാടില്ലാത്തതും അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിന് അവകാശമില്ലാത്തതും ആകുന്നു.