Panchayat:Repo18/vol1-page0628
തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച സ്ഥലത്തിന്റെ ശുചിത്വം, കെട്ടിടത്തിന്റെയോ, കെട്ടിട ങ്ങളുടെയോ സുരക്ഷിതത്വം, അതിന്റെ തറ വിസ്തീർണ്ണം, അദ്ധ്യാപകരുടേയും വിദ്യാർത്ഥികളു ടേയും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, അപേക്ഷയിൽ പറയുന്ന മറ്റ് വിവരങ്ങളുടെ നിജ സ്ഥിതി എന്നിവ സംബന്ധിച്ച അപേക്ഷയുടെ ബന്ധപ്പെട്ട ഭാഗത്ത് ഒരു അന്വേഷണ റിപ്പോർട്ട് എഴുതി തയ്യാറാക്കേണ്ടതാണ്.
(4) സെക്രട്ടറി, അപേക്ഷയിലെ വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടും പരിഗണിച്ചശേഷം രജിസ്ട്രേഷൻ നൽകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതാണ്. എന്നാൽ, അപേക്ഷ തള്ളിക്കളയാൻ തീരുമാനിക്കുകയാണെങ്കിൽ, അപേക്ഷകന് അതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് ഒരു നോട്ടീസ് നൽകേണ്ടതും, അതിൽ നിശ്ചയിച്ചിരിക്കുന്ന തീയ തിക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചശേഷം അന്തിമ തീരുമാനം എടുക്കേണ്ടതുമാണ്.
(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഏതൊരു തീരുമാനത്തിനെതിരെയും അപേക്ഷകന്, ആ ഉത്ത രവ് കൈപ്പറ്റി മുപ്പത് ദിവസത്തിനുള്ളിൽ, ഗ്രാമപഞ്ചായത്ത് മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാ വുന്നതാണ്.
(6) രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ച ട്യൂട്ടോറിയൽ സ്ഥാപനങ്ങളെ സംബന്ധിച്ച വിവര ങ്ങൾ ഫോറം 2 പ്രകാരമുള്ള പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും അപ്രകാരം രേഖപ്പെ ടുത്തി കഴിഞ്ഞാൽ ആ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതുമാണ്.
(7) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിന്റെ തെളിവായി ബന്ധപ്പെട്ട സെക്രട്ടറി അപേക്ഷകന് ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ നൽകേണ്ടതാണ്.
(8) ഏതൊരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരൻ പ്രസ്തുത സ്ഥാപനത്തെ സംബന്ധിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ ആ സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതും സെക്രട്ട റിയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ആവശ്യപ്പെടുന്നപക്ഷം അത് പരിശോധ നയ്ക്ക് ഹാജരാക്കേണ്ടതുമാണ്.
(9) ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെ ങ്കിൽ അതിന്റെ നടത്തിപ്പുകാരൻ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റിനുവേണ്ടി അൻപതു രൂപ ഫീസോ ടുകൂടി അപേക്ഷിക്കേണ്ടതും സെക്രട്ടറി അങ്ങനെയുള്ള അപേക്ഷയിൻമേൽ, രജിസ്ട്രേഷൻ സർട്ടി ഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകേണ്ടതുമാണ്.
(10) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ പ്രസ്തുത രജിസ്ട്രേഷന് അതതു സാമ്പത്തിക വർഷം അവസാനം വരെ പ്രാബല്യമുണ്ടായിരിക്കു ന്നതാണ്.
(11) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരുമാറ്റമോ, മേൽവിലാസ ത്തിനുള്ള മാറ്റമോ അഥവാ സ്ഥാപനത്തിന്റെ അടച്ചുപൂട്ടലോ ഉണ്ടായാൽ അത് ഉണ്ടായി പതിനഞ്ച് ദിവസത്തിനകം വിശദവിവരങ്ങൾ, ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ സെക്രട്ടറിയെ രേഖാ മൂലം അറിയിക്കേണ്ടതും, അങ്ങനെയുള്ള അറിയിപ്പ് കിട്ടിയതിൻമേൽ, സെക്രട്ടറി അതതു സംഗതി പോലെ, ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്റ്ററിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ആവശ്യ മുള്ള മാറ്റം വരുത്തുകയോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ ചെയ്യേണ്ടതുമാണ്.
4. നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) ആക്റ്റ് പ്രാബല്യത്തിൽ വന്ന സമയത്ത് നിലവിലുണ്ടായിരുന്നതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായതോ, അല്ലെങ്കിൽ ആക്റ്റ് നിലവിൽ വന്നതിനുശേഷം പ്രവർത്തനമാരംഭിച്ചിട്ടുള്ളതോ ആയതും, രജിസ്റ്റർ ചെയ്തിട്ടില്ലാത്തതു മായ ഏതൊരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരൻ, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് മൂന്ന് മാസങ്ങൾക്കുള്ളിൽ അത് രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം ഒരു ട്യൂട്ടോറിയൽ സ്ഥാപനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം 4-ൽ ഇരുന്നുറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതാണ്.