Panchayat:Repo18/vol1-page0884
വകാശം രജിസ്റ്റർ ചെയ്യുന്നതിനുള്ള അവകാശം നൽകത്തക്കവിധം ഉടസ്ഥാവകാശം നൽകുന്നതായി മാത്രം പ്രഖ്യാപിക്കപ്പെടുന്ന പക്ഷം, അങ്ങനെയുള്ള സാക്ഷ്യപ്പെടുത്തിയ വിധി പകർപ്പ് ഹാജരാക്കിയാൽ സെക്രട്ടറിക്ക് രജിസ്റ്ററിൽ മാറ്റം വരുത്താവുന്നതാണ്.
(ഡി) പിന്തുടർച്ച മൂലമുണ്ടാകുന്ന കൈമാറ്റങ്ങളുടെ സംഗതിയിൽ തൃപ്തികരമായ തെളിവിന്മേൽ സെക്രട്ടറിക്ക് രജിസ്റ്ററിൽ മാറ്റം വരുത്താവുന്നതാണ്.
(2) രജിസ്റ്ററിൽ മാറ്റം വരുത്തുകയോ മാറ്റം വരുത്തുവാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്തതു കൊണ്ട് സെക്രട്ടറി പുറപ്പെടുവിക്കുന്ന ഒരു ഉത്തരവിന്മേൽ ഗ്രാമപഞ്ചായത്തിന് അപ്പീൽ സമർപ്പിക്കുവാൻ ബന്ധപ്പെട്ട കക്ഷികൾക്ക് അവകാശം ഉണ്ടായിരിക്കുന്നതും ഏതു ഉത്തരവിന്മേൽ അപ്പീൽ ബോധിപ്പിക്കുന്നുവോ, ആ ഉത്തരവ് ലഭിച്ച തീയതിക്കുശേഷം മുപ്പത് ദിവസത്തിനകം അങ്ങനെയുള്ള അപ്പീൽ ബോധിപ്പിക്കേണ്ടതുമാകുന്നു. എന്നാൽ, (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന തെളിവുകളുടെ അഭാവത്തിലും ബന്ധപ്പെട്ട എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി അവർക്ക് പറയാനുള്ളത് കേൾക്കാതെയും യാതൊരു അപ്പീലും ഗ്രാമപഞ്ചായത്ത് തീർപ്പാക്കുവാൻ പാടുള്ളതല്ല.
24. കെട്ടിടം പണിയുകയോ, പുതുക്കിപണിയുകയോ, പൊളിച്ചുകളയുകയോ ചെയ്യുന്ന തിനു മുമ്പ് അത് സംബന്ധിച്ച് നോട്ടീസ് നൽകുവാൻ ഉടമസ്ഥനുള്ള ബാധ്യത.-
(1) 17-ാം ചട്ടത്തിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത്, ഗ്രാമപഞ്ചായത്തു കൾക്ക് ബാധകമായ കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുശാസിക്കുന്ന വിധത്തിൽ, ഏതെങ്കിലും കെട്ടിടം പണിയുകയോ, പുതുക്കി പണിയുകയോ ചെയ്യുന്ന സംഗതിയിൽ, കെട്ടിടം പൂർത്തിയാക്കുകയോ, പുതുക്കി പണിയുകയോ, കെട്ടിടത്തിൽ ആൾ താമസിക്കുകയോ, കെട്ടിടം മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ, ഇതിലേതാണ് നേരത്തെ സംഭവിക്കുന്നത്, ആ തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം, കെട്ടിടഉടമ സെക്രട്ടറിക്ക് അത് സംബന്ധിച്ച് നോട്ടീസും 11-ാം ചട്ടപ്രകാരമുള്ള വസ്തു നികുതി റിട്ടേണും നൽകേണ്ടതും ആ അർദ്ധ വാർഷാരംഭം മുതൽ പുതുക്കിയ വാർഷിക വസ്തു നികുതി നൽകാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്. എന്നാൽ, അങ്ങനെയുള്ള തീയതി ഒരു അർദ്ധവർഷത്തിന്റെ ഒടുവിലത്തെ രണ്ട് മാസ ത്തിനുള്ളിൽ വരികയാണെങ്കിൽ ഉടമസ്ഥൻ ആ അർദ്ധവർഷത്തേക്ക് ആ കെട്ടിടം സംബന്ധിച്ച പുതുക്കിയ നിരക്കിലുള്ള വാർഷിക നികുതി ഇളവ് ചെയ്തതു കിട്ടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് നൽകുന്നതിന് വീഴ്ചച്ച വരുത്തുന്ന ആളുടെ മേൽ സെക്രട്ടറിക്ക് അഞ്ഞുറ് രൂപയിൽ കവിയാത്ത തുക പിഴയായി ചുമത്താവുന്നതാണ്.
(3) ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു കളയുകയോ നശിപ്പിക്കു കയോ ചെയ്യുകയാണെങ്കിൽ, കെട്ടിട ഉടമസ്ഥൻ അതു സംബന്ധിച്ച് സെക്രട്ടറിക്ക് നോട്ടീസ് നൽകേ ണ്ടതും, ആ കെട്ടിടം പൊളിച്ചുകളയുകയോ നശിപ്പിക്കുകയോ ചെയ്യുന്ന അർദ്ധ വർഷത്തിന്റെ അവസാനം വരെ, അപ്രകാരം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ ചുമത്തപ്പെടുമായിരുന്ന വസ്തതുനികുതി നൽകുവാൻ അയാൾ ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
25. ഒരു വർഷത്തിന്റെ ഇടയ്ക്ക് വച്ച് ഉൾപ്പെടുത്തുകയോ, ഒഴിവാക്കുകയോ ചെയ്യുന്ന പ്രദേശങ്ങളിൽ നികുതി ഇളവ് ചെയ്യൽ.-
(1) ഏതെങ്കിലും പ്രദേശം ഒരു വർഷത്തിന്റെ ആരംഭം മുതലോ ഇടയ്ക്കുവച്ചോ ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുളളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അങ്ങനെയുള്ള പ്രദേശത്തെ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥന് അതാത് അർദ്ധവർഷാരംഭം മുതൽ ആ ഗ്രാമപഞ്ചായത്തിന് ആ കെട്ടിടത്തെ സംബന്ധിച്ച വസ്തുനികുതി നൽകാൻ ബാദ്ധ്യത ഉണ്ടായിരിക്കുന്നതും, അപ്രകാരം വസ്തുനികുതി നൽകേണ്ടത് അങ്ങനെയുള്ള പ്രദേശം ആ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആ കെട്ടിടത്തെ സംബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന നിരക്കിൽ ആയിരിക്കേണ്ടതും, അത് ഗ്രാമപഞ്ചായത്തിൽ 203-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം വസ്തതുനികുതി പുനർനിർണ്ണയിക്കപ്പെടുന്നതുവരെ പ്രാബല്യത്തിലിരിക്കുന്നതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |