Panchayat:Repo18/vol1-page0883

From Panchayatwiki
Revision as of 06:24, 5 January 2018 by Unnikrishnan (talk | contribs) ('പഞ്ചായത്ത് രജിസ്റ്ററുകളിൽ ആ കൈമാറ്റം രേഖപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പഞ്ചായത്ത് രജിസ്റ്ററുകളിൽ ആ കൈമാറ്റം രേഖപ്പെടുത്തുന്നതുവരെയോ, കൈമാറ്റം ചെയ്തതു കെട്ടിട ത്തിന്മേൽ ചുമത്തിയ വസ്തുനികുതി കൊടുക്കുവാൻ തുടർന്നും ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.എന്നാൽ, ഈ ചട്ടത്തിലുള്ള യാതൊന്നും,-

(എ) ഉടമസ്ഥാവകാശം കൈമാറിക്കിട്ടുന്ന ആൾക്ക് മേൽപ്പറഞ്ഞ നികുതി കൊടുക്കുവാനുള്ള ബാദ്ധ്യതയോ; അഥവാ,

(ബി.) 203-ാം വകുപ്പ് (17)-ാം ഉപവകുപ്പ് പ്രകാരമുള്ള ഗ്രാമപഞ്ചായത്തിന്റെ ആദ്യ ബാദ്ധ്യതയെയോ; ബാധിക്കുന്നതായി കരുതുവാൻ പാടില്ലാത്തതാകുന്നു.

(5) വസ്തുവിന്റെ കൈമാറ്റം സംബന്ധിച്ച നിശ്ചിത സമയത്തിനകം സെക്രട്ടറിക്ക് നോട്ടീസ് നൽകുന്നതിനോ രേഖകൾ ഹാജരാക്കുന്നതിനോ വീഴ്ച വരുത്തുന്ന ആളുടെ മേൽ സെക്രട്ടറിക്ക് അഞ്ഞുറ് രൂപയിൽ കവിയാത്ത തുക പിഴയായി ചുമത്താവുന്നതാണ്.

23. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വസ്തതുനികുതി നിർണ്ണയ രജിസ്റ്റ്റിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷയും അതിന്മേൽ സെക്രട്ടറി സ്വീകരിക്കേണ്ട നടപടി ക്രമവും.-

(1) ഗ്രാമപഞ്ചായത്തിന്റെ വസ്തതുനികുതി രജിസ്റ്ററിൽ കെട്ടിടത്തെ സംബന്ധിച്ചു ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ, എല്ലാ സംഗതിയിലും, അപേക്ഷ ബോധിപ്പിക്കുന്ന കക്ഷിയോ കക്ഷികളോ രേഖാമൂലം ബോധിപ്പിക്കേണ്ടതും അതിൽ ഒപ്പുവച്ചിരിക്കേണ്ടതും അപേക്ഷയോടൊപ്പം കൈമാറ്റമോ പിന്തുടർച്ചയോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുമാണ്. അപേക്ഷ തപാൽ മാർഗ്ഗം അയയ്ക്കുകയോ നേരിട്ട് ഹാജരാക്കുകയോ അധികാരപ്പെടുത്തിയ ആൾ മുഖേന ഹാജരാക്കുകയോ ചെയ്യാവുന്നതാണ്. അങ്ങനെയുള്ള ഏതെങ്കിലും അപേക്ഷയിന്മേൽ വസ്തുനികുതി രജിസ്റ്ററിൽ മാറ്റങ്ങൾ വരുത്തുമ്പോൾ സെക്രട്ടറി താഴെപ്പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. അതായത്:-

(എ.) (i) അവകാശം പൂർണ്ണമായി കൈമാറ്റം ചെയ്യുന്ന എല്ലാ സംഗതിയിലും, രജിസ്റ്ററിൽ മാറ്റം വരുത്തുന്നതിന് ഇരുകക്ഷികളും അപേക്ഷ ബോധിപ്പിക്കുകയും അതിലൊരു കക്ഷി രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥനായിരിക്കുകയും ചെയ്യുന്ന പക്ഷം, സെക്രട്ടറി രജിസ്റ്റർ പരിശോധിച്ച് കഴിയുന്നത്ര വേഗം അതിൽ കൈമാറ്റം രേഖപ്പെടുത്തേണ്ടതാകുന്നു;

(ii) കൈമാറ്റത്തിലെ കക്ഷികളിൽ ഒരാൾ മാത്രം അപേക്ഷ ബോധിപ്പിക്കുന്ന പക്ഷം സെക്രട്ടറി മറ്റേ കക്ഷിക്ക് നോട്ടീസ് നൽകേണ്ടതാണ്. രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥൻ ആ കൈമാറ്റത്തിലെ കക്ഷി അല്ലാതിരിക്കുകയും, രജിസ്റ്റർ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ ബോധിപ്പിച്ചിട്ടുള്ളത് ആ കൈമാറ്റത്തിലെ ഇരുകക്ഷികളോ അവരിൽ ഒരാളോ ആയിരുന്നാലും, രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥന് സെക്രട്ടറി നോട്ടീസ് നൽകേണ്ടതാണ്.

(iii) രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥൻ രജിസ്റ്ററിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച ആക്ഷേപം ഉന്നയിക്കുകയാണെങ്കിൽ, ഉടമസ്ഥനാണെന്ന് അവകാശപ്പെടുന്ന ആൾ തൃപ്തികരവും നിയമപരവുമായ തെളിവ് ഹാജരാക്കാത്ത പക്ഷം രജിസ്റ്ററിൽ യാതൊരു മാറ്റവും സെക്രട്ടറി വരുത്തുവാൻ പാടില്ലാത്തതാകുന്നു. കൈമാറ്റത്തിലെ ഒരു കക്ഷി മാത്രം അപേക്ഷ ബോധിപ്പിക്കുകയും മറ്റേകക്ഷി ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നുവെങ്കിൽ സെക്രട്ടറി രേഖകളും മറ്റു തെളിവുകളും കണക്കിലെടുത്ത് തീരുമാനം എടുക്കേണ്ടതാണ്. ആക്ഷേപങ്ങൾ സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ച ഒരു മാസത്തിനകം സെക്രട്ടറി മുമ്പാകെ ബോധിപ്പിക്കേണ്ടതാണ്.

(ബി) ഒരു സിവിൽ കോടതി വിധിയുടമയുടെയോ, സിവിൽ കോടതി വിധി നടത്തുമ്പോൾ നടത്തിയ ലേല വിൽപ്പനയിലുടെ ലഭിച്ച ഒരാളുടെയോ പേരിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്ന സംഗതിയിൽ, വിധിയുടമയോ ലേലത്തിലൂടെ ഉടമസ്ഥാവകാശം ലഭിച്ചയാളോ സെക്രട്ടറി മുമ്പാകെ അപേക്ഷ ബോധിപ്പിക്കുകയും, അതതു സംഗതിപോലെ, വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ, വിൽപ്പന സർട്ടിഫിക്കറ്റോ ഹാജരാക്കുകയും ചെയ്താൽ സെക്രട്ടറിക്ക് രജിസ്റ്ററിൽ മാറ്റം വരുത്താവുന്നതാണ്.

(സി) വിധി നടത്തുവാൻ സാദ്ധ്യമല്ലാത്ത ഒരു സ്ഥാപനാത്മക വിധി പ്രകാരം രജിസ്റ്ററിൽ മാറ്റം ആവശ്യപ്പെടുന്ന സംഗതിയിൽ, അതായത് വിധി മൂലം ഒരു പ്രത്യേക വ്യക്തിക്ക് ഉടമസ്ഥാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ