Panchayat:Repo18/vol1-page0804
93. ഭിത്തിയും പരിസരവും.-കുഴൽ കിണർ അല്ലാത്ത കിണർ ഏറ്റവും ചുരുങ്ങിയത് 1 മീറ്റർ ഉയരമുള്ള ഇഷ്ടിക മതിൽ കൊണ്ട് സംരക്ഷിക്കേണ്ടതാണ്.
93A. കുഴൽ കിണർ- കുഴൽ കിണറുകളുടെ സംഗതിയിൽ, പെർമിറ്റ് ലഭിക്കുന്നതിന് മുമ്പായി ഭൂഗർഭ ജലവകുപ്പിൽ നിന്നും അനുമതി വാങ്ങി ഹാജരാക്കേണ്ടതുമാണ്.
94. ഫീസ്:- അപേക്ഷാ ഫീസും പെർമിറ്റ് ഫീസും യഥാക്രമം 1-ാം പട്ടികയിലേത് പോലെയും |-ാം പട്ടികയിലേത് പോലെയും ആയിരിക്കും.
95. പദ്ധതിയുടെ അംഗീകാരവും പെർമിറ്റ് നൽകലും.- സെക്രട്ടറിക്ക് അതിരുകളും പദ്ധതിയും ഉടമസ്ഥതയുടെ വിശ്വാസ്യതയും ബോധ്യമാകുന്ന പക്ഷം ഭേദഗതിയോട് കൂടിയോ അല്ലാതെയോ പ്ലാൻ അംഗീകരിക്കേണ്ടതും പെർമിറ്റ് നൽകേണ്ടതുമാണ്.
96. സാധുതയും പുതുക്കലും.- (1) ഒരിക്കൽ നൽകിയ പെർമിറ്റിന് രണ്ട് വർഷത്തേക്ക് സാധുതയുണ്ടായിരിക്കുന്നതും വെള്ളപേപ്പറിൽ ടൈപ്പ് ചെയ്തതോ അല്ലെങ്കിൽ മഷികൊണ്ടെഴുതിയോ മതിയായ സ്റ്റാമ്പു പതിച്ച സമർപ്പിക്കുന്നതിൻമേൽ പെർമിറ്റ് ഒരു വർഷത്തേക്ക് കൂടി പുതുക്കി നൽകാവുന്നതാണ്.
(2) പുതുക്കുന്നതിനുള്ള അപേക്ഷ പെർമിറ്റിന്റെ സാധുത കാലാവധിക്കുള്ളിൽ സമർപ്പിക്കേ ണ്ടതും പുതുക്കൽ ഫീസ് പെർമിറ്റ് ഫീസിന്റെ അൻപത് ശതമാനമായിരിക്കുന്നതുമാണ്.
97. പൂർത്തീകരണ റിപ്പോർട്ട്- അപേക്ഷകൻ വെള്ളക്കടലാസിൽ ടൈപ്പ് ചെയ്ത് അല്ലെങ്കിൽ മഷികൊണ്ട് എഴുതി പൂർത്തീകരണ തീയതി വ്യക്തമാക്കിക്കൊണ്ട് ഒരു പൂർത്തീകരണ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
അദ്ധ്യായം 14A
ചില നിർമ്മാണങ്ങൾക്കുള്ള പ്രത്യേക വ്യവസ്ഥകൾ
97A. നിലവിലുള്ള കെട്ടിടങ്ങൾക്ക് മേലുള്ള കുട്ടിച്ചേർക്കലുകൾ തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പ്രത്യേക വ്യവസ്ഥകൾ.-(1) ഈ ചട്ടങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും നിലവിലുള്ള കെട്ടിടവും നിർദ്ദേശിച്ചിട്ടുള്ള നിലകളും അല്ലെങ്കിൽ നിർമ്മാണം 27, 28,36, 37 എന്നീ ചട്ടങ്ങളുടെ കീഴിലുള്ള വ്യവസ്ഥകൾക്കും അദ്ധ്യായം 6-നും അദ്ധ്യായം 7-നും കീഴിലുള്ള വ്യവസ്ഥകൾ പാലിക്കാത്തതാണെങ്കിൽ പോലും ഈ ചട്ടത്തിലെ (2) മുതൽ (10) വരെയുള്ള ഉപചട്ട ങ്ങൾക്ക് വിധേയമായി നിയമം നിലവിൽ വരുന്നതിനുമുമ്പ് തീയതി നിലവിലുണ്ടായിരുന്ന കെട്ടിട ങ്ങൾക്ക് അതിന്റെ ഒന്നാം നിലയ്ക്ക് അല്ലെങ്കിൽ രണ്ടാം നിലയ്ക്ക് അല്ലെങ്കിൽ രണ്ടിനുമുള്ള മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ/വിപുലീകരണമോ അല്ലെങ്കിൽ മേൽക്കൂരയുടെ പരിവർത്തനമോ അല്ലെങ്കിൽ നിർമ്മാണമോ, ഷട്ടർ അല്ലെങ്കിൽ കതക് അനുവദിക്കാവുന്നതാണ്.
എന്നാൽ, നിലവിലുള്ള കെട്ടിടത്തിന്റെ മാറ്റം വരുത്തൽ ചട്ടം 28-ന്റെ വ്യവസ്ഥകൾക്ക് വിധേയമാണെങ്കിൽ നിർദ്ദിഷ്ട നിലകളിലേക്കുള്ള പ്രവേശനമാർഗ്ഗമായി ഉപയോഗിക്കുകയെന്ന പരിമിതമായ ആവശ്യത്തിനുള്ള കോണിപ്പടി അല്ലെങ്കിൽ റാമ്പ് അല്ലെങ്കിൽ കോണിപ്പടിക്കെട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണം അനുവദിക്കേണ്ടതാണ്.
എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിനും നിർദ്ദേശിച്ചിട്ടുള്ള നിലകൾക്കും രണ്ടിനും അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗമോ സർക്കാർ അല്ലെങ്കിൽ അതിന്റെ കീഴിലുള്ള അതോറിറ്റി അംഗീകരിച്ച ഏതെങ്കിലും പദ്ധതിയുടെ കീഴിൽ ഏതെങ്കിലും റോഡ് വീതി കൂട്ടുന്നതിനോ അല്ലെങ്കിൽ