കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ, 2012 & Notifications

From Panchayatwiki
Revision as of 06:44, 28 May 2019 by Rameshwiki (talk | contribs)
2012-ലെ കേരള സംസ്ഥാന സേവനാവകാശ ചട്ടങ്ങൾ
ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-

(1) ഈ ചട്ടങ്ങൾക്ക് 2012-ലെ കേരള സംസ്ഥാന സേവനാ വകാശചട്ടങ്ങൾ എന്ന് പേർ പറയാവുന്നതാണ്.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-

(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം-

(എ) “ആക്റ്റ് എന്നാൽ 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് (2012-ലെ 18) എന്നർത്ഥമാകുന്നു

(ബി) "അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ’ എന്നാൽ നിയുക്ത ഉദ്യോഗസ്ഥൻ 3-ാം ചട്ട ത്തിൻ കീഴിൽ അപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ജീവനക്കാരനോ എന്നർത്ഥമാകുന്നു;

(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു;

(ഡി) "വകുപ്പ്' എന്നാൽ ആക്റ്റിന്റെ വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് യഥാക്രമം ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. നിയുക്ത ഉദ്യോഗസ്ഥന് അപേക്ഷകൾ സ്വീകരിക്കുന്നതിനായി മറ്റ് ഉദ്യോഗ സ്ഥൻമാരെ അധികാരപ്പെടുത്താനുള്ള അധികാരം.-

നിയുക്ത ഉദ്യോഗസ്ഥന്, അപേക്ഷകൾ സ്വീകരിക്കുന്നതിനോ ഉചിതമായ കൈപ്പറ്റു ചീട്ടുനൽകുന്നതിനോ വേണ്ടി തന്റെ ഏതെങ്കിലും കീഴുദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ഉത്തരവുമൂലം അധികാരപ്പെടുത്തുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.

4. അപേക്ഷകന് കൈപ്പറ്റു ചീട്ടുനൽകൽ-

അർഹതയുള്ള ഏതെങ്കിലും ആളിൽ നിന്നു സേവനത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിന്മേൽ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഫാറം നമ്പർ 1-ൽ ഉള്ള ഒരു കൈപ്പറ്റുചീട്ട് അപേക്ഷകനു നൽകേണ്ടതാണ്. സേവനം നൽകുന്നതിന് ആവശ്യമായ ഏതെങ്കിലും രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത സംഗതിയിൽ, അക്കാര്യം കൈപ്പറ്റു ചീട്ടിൽ വ്യക്തമായി പറഞ്ഞിരിക്കേണ്ടതും അങ്ങനെയുള്ള സേവനം നല്കുന്നതിനുള്ള നിശ്ചിത സമയപരിധി ആ രേഖ ഹാജരാക്കുന്ന തീയതി മുതൽ ആരംഭിക്കുന്നതുമാണ്.

5. നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാ ണ്ടെന്ന്.-

സേവനങ്ങൾ നൽകുന്നതിനായുള്ള നിശ്ചിത സമയപരിധിയിൽ നിന്നും പൊതു അവധി ദിവസങ്ങൾ ഒഴിവാക്കേണ്ടതാണ്.

6. നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദർശിപ്പിക്കൽ-

നിയുക്ത ഉദ്യോഗസ്ഥൻ, പൊതു ജനങ്ങളുടെ സൗകര്യത്തിലേക്കായി സേവനങ്ങൾ, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവയെ സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുവാൻ ഇടയാക്കേണ്ടതാണ്. സേവനം ലഭ്യമാക്കുന്നതിന് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട എല്ലാ രേഖകളും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറങ്ങളും കൂടി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.

7. പിഴ വസൂലാക്കലും അടയ്ക്കക്കലും-

8-ാം വകുപ്പിൻ കീഴിൽ ചുമത്തപ്പെടുന്ന പിഴ അതിനായി അധികാരം നൽകപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥന്റെയോ ഒന്നാം അപ്പീൽ അധികാരിയുടെയോ ശമ്പളത്തിൽ നിന്നോ ഓണറേറിയത്തിൽ നിന്നോ മറ്റു പ്രതിഫലത്തിൽനിന്നോ വസൂലാക്കുകയും “0070 - മറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുകൾ - 60 മറ്റു സർവീസുകൾ - 800 മറ്റു വരവുകൾ - 27, 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റിൻ കീഴിലുള്ള വരവുകൾ' എന്ന അക്കൗണ്ട് ശീർഷകത്തിൽ അടയ്ക്കുകയും ചെയ്യേണ്ടതാണ്.

8. അപ്പീൽ ഫീസു നൽകുന്നതിൽ നിന്നും ഒഴിവാക്കൽ-

6-ാം വകുപ്പിൻ കീഴിൽ സമർപ്പിക്കുന്ന ഒന്നാം അപ്പീലിനോ രണ്ടാം അപ്പീലിനോ യാതൊരു ഫീസും ചുമത്തുവാൻ പാടുള്ളതല്ല.

9. അപ്പീൽ-

(1) 6-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻ കീഴിൽ ഒന്നാം അപ്പീൽ അധികാരിക്കുള്ള അപ്പീൽ, ഫാറം നമ്പർ II-ലോ ആ ഫാറത്തിൽ പരാമർശിച്ചിട്ടുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും മാതൃകയിലോ സമർപ്പിക്കാവുന്നതാണ്.

(2) (6)-ാം വകുപ്പ്, (4)-ാം ഉപവകുപ്പിൻ കീഴിൽ രണ്ടാം അധികാരിക്കുള്ള അപ്പീൽ, ഫാറം നമ്പർ II-ലോ ആ ഫാറത്തിൽ പരാമർശിച്ചിട്ടുള്ള വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന മറ്റേതെങ്കിലും മാതൃകയിലോ സമർപ്പിക്കാവുന്നതാണ്.

10. അപ്പീലിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ.-

അപ്പീൽവാദി, ഒന്നാം അപ്പീ ലിനോടോ രണ്ടാം അപ്പീലിനോടോഒപ്പം, താഴെപ്പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്യേണ്ടതാണ് അതായത്.-

(i) ഒന്നാം അപ്പീലിനോടോ രണ്ടാം അപ്പീലിനോടോ ഒപ്പം ഉള്ളടക്കം ചെയ്യുന്ന രേഖകളുടെ ലിസ്റ്റ്

(ii) ഏത് ഉത്തരവിനെതിരെയാണോ ഒന്നാം അപ്പീലോ രണ്ടാം അപ്പീലോ ഫയൽ ചെയ്യുന്നത് ആ ഉത്തരവിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്

(iii) അപ്പീൽവാദി ആശ്രയിക്കുന്നതും ഒന്നാം അപ്പീലിലോ രണ്ടാം അപ്പീലിലോ പരാമർശി ച്ചിട്ടുള്ളതുമായ രേഖകളുടെ പകർപ്പുകൾ;

11. ഒന്നാം അപ്പീലിലെയോ രണ്ടാം അപ്പീലിലെയോ ഉത്തരവ്.-

(1) ഒന്നാം അപ്പീലി ലേയോ രണ്ടാം അപ്പീലിലെയോ ഉത്തരവ് ലിഖിതമായിരിക്കേണ്ടതാണ്.

(2) അപ്പീലിലെ ഉത്തരവിന്റെ പകർപ്പ് അപ്പീൽവാദിക്കും, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനും അല്ലെങ്കിൽ ഒന്നാം അപ്പീൽ അധികാരിക്കും നൽകേണ്ടതാണ്.

(3) പിഴ ചുമത്തുന്ന സംഗതിയിൽ, രണ്ടാം അപ്പീൽ അധികാരി അപ്രകാരമുള്ള ഉത്തരവിന്റെ ഒരു പകർപ്പ്, അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥന്റെയോ ഒന്നാം അപ്പീൽ അധികാരി യുടെയോ ശമ്പളത്തിൽ നിന്ന്/ഓണറേറിയത്തിൽ നിന്ന്/പ്രതിഫലത്തിൽ നിന്ന് പിഴത്തുക വസൂ ലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സഹിതം, ബന്ധപ്പെട്ട അധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(4) അതതു സംഗതിപോലെ, നിയുക്ത ഉദ്യോഗസ്ഥനോ ഒന്നാം അപ്പീൽ അധികാരിക്കോ എതിരായി അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യുന്ന സംഗതിയിൽ, രണ്ടാം അപ്പീൽ അധികാരി ആ ഉത്തരവിന്റെ ഒരു പകർപ്പ് ബന്ധപ്പെട്ട നിയമന അധികാരിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

(5) ഒന്നാം അപ്പീൽ അധികാരിയുടെ ഉത്തരവിൽ രണ്ടാം അപ്പീൽ അധികാരി എന്തെങ്കിലും ഭേദഗതി വരുത്തുന്നപക്ഷം, അദ്ദേഹം അപ്രകാരമുള്ള ഉത്തരവിന്റെ ഓരോ പകർപ്പ ഒന്നാം അപ്പീൽ അധികാരിക്കും നിയുക്ത ഉദ്യോഗസ്ഥനും അപ്പീൽവാദിക്കും അയച്ചു കൊടുക്കേണ്ടതാണ്.

12. ആക്റ്റിൻ കീഴിലുള്ള കേസുകളുടെ രജിസ്റ്റർ സൂക്ഷിക്കൽ-

നിയുക്ത ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ അധികാരിയും രണ്ടാം അപ്പീൽ അധികാരിയും എല്ലാ കേസുകളുടെയും ഒരു രജി സ്റ്റർ IV-ാം നമ്പർ ഫാറത്തിൽ സൂക്ഷിക്കേണ്ടതാണ്.

ഫോറം നമ്പർ l

[4-ാം ചട്ടം നോക്കുക]

കൈപ്പറ്റുചീട്ട്

അയയ്ക്കുന്ന ആൾ

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

(നിയുക്ത ഉദ്യോഗസ്ഥൻ/അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ)

കിട്ടേണ്ട ആൾ

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

വിഷയം : 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ് - അപേക്ഷയുടെ കൈപ്പറ്റൽ - സംബന്ധിച്ച

സൂചന ; നിങ്ങളുടെ .......................... -ാം തീയതിയിലെ അപേക്ഷ. സൂചനയിൽ പരാമർശിച്ചിട്ടുള്ള നിങ്ങളുടെ അപേക്ഷ കൈപ്പറ്റിയതായി ഞാൻ ഇതിനാൽ അറിയിക്കുന്നു.

അപേക്ഷയിലെ താഴെപ്പറയുന്ന ന്യൂനതകൾ അടിയന്തിരമായി പരിഹരിക്കേണ്ടതാണ്. (ന്യൂനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പ്രത്യേകം പറയുക)

(1) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

(2) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

വിശ്വസ്തതയോടെ,

സ്ഥലം. . . . . . . . . . . . . തീയതി. . . . . . . . . . . . . നിയുക്ത ഉദ്യോഗസ്ഥൻ/ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ (ഓഫീസ് മുദ്ര)

ഫോറം നമ്പർ II

(ചട്ടം 9(1) നോക്കുക)

ഒന്നാം അപ്പീൽ അധികാരിക്കുള്ള അപ്പീലിന്റെ മാതൃക

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . മുമ്പാകെ (ഒന്നാം അപ്പീൽ അധികാരിയുടെ ഉദ്യോഗപ്പേരും ഔദ്യോഗിക മേൽവിലാസവും)

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . (അപേക്ഷകന്റെ/അപ്പീൽ വാദിയുടെ പേരുംമേൽവിലാസവും)

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . (നിയുക്ത ഉദ്യോഗസ്ഥന്റെ /അപ്പീൽ പ്രതിയുടെ പേരും ഔദ്യോഗിക മേൽവിലാസവും)

1. അപേക്ഷയുടെ തീയതി

2. കൈപ്പറ്റു ചീട്ടിന്റെ തീയതി

3. ന്യൂനതകൾ എന്തെങ്കിലും

ഉണ്ടായിരുന്നുവെങ്കിൽ അതു പരിഹരിച്ച്

അപേക്ഷ വീണ്ടും സമർപ്പിച്ച തീയതി  :

4. ആവശ്യപ്പെടുന്ന സേവനത്തിന്റെ വിശദവിവരം :

5. നിയുക്ത ഉദ്യോഗസ്ഥന്റെ തീരുമാനം  :

6. സേവനത്തിനുള്ള അർഹത  :

7. നിശ്ചിത സമയപരിധി :

8. ആവലാതികൾ  :

ഉള്ളടക്കം ചെയ്യുന്ന രേഖകളുടെ ലിസ്റ്റ്

(1) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

(2) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

പ്രഖ്യാപനം

മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ എന്റെ അറിവിലും വിവരത്തിലും വിശ്വാസത്തിലും എത്രയും സത്യവും ശരിയുമാകുന്നു.

. . . . . . . . . . . . . . . . (വർഷം) . . . . . . . . . . . . . . . . (മാസം). . . . . . . . . . . . . . . . തീയതി

അപേക്ഷകന്റെ/അപ്പീൽവാദിയുടെ ഒപ്പ്


ഫോറം നമ്പർ II

[ചട്ടം 9(2) നോക്കുക]

രണ്ടാം അപ്പീൽ അധികാരിക്കുള്ള അപ്പീലിന്റെ മാതൃക

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . മുമ്പാകെ (രണ്ടാം അപ്പീൽ അധികാരിയുടെ ഉദ്യോഗപ്പേരും ഔദ്യോഗിക മേൽവിലാസവും)

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . അപേക്ഷകന്റെ/അപ്പീൽ വാദിയുടെ പേരും മേൽ വിലാസവും)

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

(നിയുക്ത ഉദ്യോഗസ്ഥന്റെ/ 1-ാം അപ്പീൽ പ്രതിയുടെ പേരും ഔദ്യോഗിക മേൽവിലാസവും)

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . (ഒന്നാം അപ്പീൽ അധികാരിയുടെ/2-ാം അപ്പീൽ പ്രതിയുടെ പേരും ഔദ്യോഗിക മേൽവിലാസവും)

1. അപേക്ഷയുടെ തീയതി

2. കൈപ്പറ്റു ചീട്ടിന്റെ തീയതി

3. ആവശ്യപ്പെടുന്ന സേവനത്തിന്റെ വിശദവിവരം

4. നിയുക്ത ഉദ്യോഗസ്ഥന്റെ തീരുമാനം

5. ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനം

6. സേവനത്തിനുള്ള അർഹത

7, നിശ്ചിത സമയപരിധി

8. ആവലാതികൾ

ഉള്ളടക്കം ചെയ്യുന്ന രേഖകളുടെ ലിസ്റ്റ്

(1) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

(2) . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

പ്രഖ്യാപനം

മുകളിൽ നൽകിയിട്ടുള്ള വിവരങ്ങൾ എന്റെ അറിവിലും വിവരത്തിലും വിശ്വാസത്തിലും എത്രയും ശരിയും സത്യവുമാകുന്നു.

. . . . . . . . . . . . . . (വർഷം) . . . . . . . . . . . . . .(മാസം) . . . . . . . . . . . . . . തീയതി അപേക്ഷകന്റെ/അപ്പീൽവാദിയുടെ ഒപ്പ്

ഫോറം നമ്പർ IV

[ചട്ടം 12-ാം ചട്ടം നോക്കുക]

കേസുകളുടെ രജിസ്റ്റർ

എ. നിയുക്ത ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ടത്

ക്രമ നമ്പർ അപേക്ഷ ലഭിച്ച തീയതി അപേക്ഷയുടെ കൈപ്പറ്റു ചീട്ടുന്റെ തീയതി അപേക്ഷകന്റെ പേരും മേൽവിലാസവും ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം അപേക്ഷ തീർപ്പാക്കിയ തീയതി നിരസിച്ചുവെങ്കിൽ അതിനുള്ള കാരണങ്ങൾ
(1) (2) (3) (4) (5) (6)



ബി. ഒന്നാം അപ്പീൽ അധികാരി സൂക്ഷിക്കേണ്ടത്

ക്രമ നമ്പർ ഒന്നാം അപ്പീൽ ലഭിച്ച തീയതി ഒന്നാം അപ്പീലിന്റെ കൈപ്പറ്റു ചീട്ടുന്റെ തീയതി അപേക്ഷകന്റെ പേരും മേൽവിലാസവും ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം അപ്പീൽ തീർപ്പാക്കിയ തീയതി/അപ്പീൽ തള്ളിയതിന്റെ തീയതിയുംകാരണങ്ങളും ചുമത്തിയതോ ഈടാക്കിയതോ ആയ പിഴ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം
(1) (2) (3) (4) (5) (6) (7)



സി. രണ്ടാം അപ്പീൽ അധികാരി സൂക്ഷിക്കേണ്ടത്

ക്രമ നമ്പർ രണ്ടാം അപ്പീൽ ലഭിച്ച തീയതി രണ്ടാം അപ്പീലിന്റെ കൈപ്പറ്റു ചീട്ടുന്റെ തീയതി അപേക്ഷകന്റെ പേരും മേൽവിലാസവും ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവം അപ്പീൽ തീർപ്പാക്കിയ തീയതി/അപ്പീൽ തള്ളിയതിന്റെ തീയതിയുംകാരണങ്ങളും ചുമത്തിയതോ ഈടാക്കിയതോ ആയ പിഴ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം
(1) (2) (3) (4) (5) (6) (7)



കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ

തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്

സംഗ്രഹം:-

തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

1. സ.ഉ. (പി) 55/2012/ഉ.ഭ.പി.വ. തീയതി 27/10/2012

2. സ.ഉ (പി) 56/2012/ഉഭ.പി.വ. തീയതി 27/10/2012

3. ഗ്രാമവികസന കമ്മീഷണറുടെ 20/09/2012-ലെ 2144/പി ആൻഡ് എം 1/ 2012/സി ആർ ഡി നമ്പർ കത്ത്

ഉത്തരവ്

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/ 08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ 3 പ്രകാരം ഈ നിയമത്തിന്റെ പ്രാരംഭം മുതൽ ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയ പരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസ്റ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.

2. പരാമർശം 3 പ്രകാരം ഗ്രാമവികസന കമ്മീഷണർ, ഗ്രാമവികസന വകുപ്പിന്റെ അധികാര പരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഗ്രാമ വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ ബ്ലോക്ക് പഞ്ചായത്തും സേവനങ്ങളും മറ്റു വിവരങ്ങളും സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ ബ്ലോക്ക് പഞ്ചായത്തും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് ഗ്രാമവികസന കമ്മീഷണർ ഉറപ്പു വരുത്തേണ്ടതാണ്.

5, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ ബ്ലോക്ക് പഞ്ചായത്തും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

അനുബന്ധം

ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ

ക്രമ നമ്പർ സേവനം നിശ്ചിത സമയപരിധി നിയുക്ത ഉദ്യോഗസ്ഥൻ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
(1) (2) (3) (4) (5) (6)
1. ഇന്ദിരാ ആവാസ് യോജന ഭവന നിർമ്മാണം ഗ്രാമപഞ്ചായത്തിന്റെ മുൻഗണനാ ലിസ്റ്റും ബന്ധപ്പെട്ട രേഖകളോടു കൂടിയ അപേക്ഷയും ലഭിച്ച് 30 ദിവസം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ്
2. ഐഎവൈ വീടു നിർമ്മണത്തിനുള്ള സ്റ്റേജ് സർട്ടിഫിക്കറ്റ് സ്റ്റേജ് പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ
3. വീടു നിർമ്മാണത്തിനുള്ള ഗഡുക്കളുടെ വിതരണം വില്ലേജ് എക്സറ്റൻഷൻ ഓഫീസറുടെ സ്റ്റേജ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ബ്ലോക്കിൽ ലഭിച്ച് 5 ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ്
4. ബിപിഎൽ സർട്ടിഫിക്കറ്റ് (മറ്റ് വകുപ്പുകളിൽ നിന്ന് ഭവന നിർമ്മാണ ആനുകൂല്യംകിട്ടാനുള്ള എൻഒസി ലഭിക്കുന്നതിന്, ചികിത്സാആനുകൂല്യങ്ങൾ ലഭിക്കുന്നതിന്) ബിപിഎൽ സർട്ടിഫിക്കറ്റ് ഏതാവശ്യത്തിനാണെന്ന് വ്യക്തമാക്കുന്ന വെള്ള ക്കടലാസിലുള്ള അപേക്ഷ, ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ശുപാർശ സഹിതം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചതിനുശേഷം ഒരു ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യനിർമ്മാജന യൂണിറ്റ്
5. ടോട്ടൽ സാനിറ്റേഷൻ മിഷൻ (റ്റി.എസ്.സി)-ഗാർഹിക കക്കൂസ് അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ
കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗര കാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ*
തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്

സംഗ്രഹം:-

തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - നഗരകാര്യ വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

1.സ. ഉ. (പി) 55/2012/ ഉ.ഭ.പി.വ. തീയതി 27/10/2012.

2. സ. ഉ. (പി) 56/2012/ ഉഭ.പി.വ. തീയതി 27/10/2012.

3. നഗരകാര്യ ഡയറക്ടറുടെ 14/09/2012, 27/09/2012, 03/12/2012 എന്നീ തീയതിക ളിലെ ജി3-1252/2011-ാം നമ്പർ കത്തുകൾ.

4, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ 04/12/2012-ലെ ഈ17/ 6768/2012/ആർടിഎസ്എ/സിഇ/ത്.സ്വ.ഭവ നമ്പർ കത്ത്.

ഉത്തരവ്

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം നിലവിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന

സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.

2. പരാമർശം 3, 4 പ്രകാരം നഗരകാര്യ ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും നഗരകാര്യ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.

4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം നഗരകാര്യവകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് നഗരകാര്യ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതാണ്.

5. നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർമാർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ നഗരകാര്യ ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.

6, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ മുനിസിപ്പാ ലിറ്റിയും കോർപ്പറേഷനും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

അനുബന്ധം

നഗരകാര്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഓഫീസുകളിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ

ക്രമ നമ്പർ സേവനം നിശ്ചിത സമയപരിധി നിയുക്ത ഉദ്യോഗസ്ഥൻ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
(1) (2) (3) (4) (5) (6)
1. കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് 5 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
2. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് 5 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ റവന്യൂ സൂപ്രണ്ട് നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
3. പുതിയ കെട്ടിടത്തിന് നമ്പർ നൽകി നികുതി ചുമത്തുന്നതിന് 15 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
4. കെട്ടിട ഉടമസ്ഥാവകാശം മാറ്റൽ 15 ദിവസം (i) മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ കോർപ്പറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
5 കെട്ടിടത്തിന്റെ ഏജ് സർട്ടിഫിക്കറ്റ് 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
6 കെട്ടിടനികുുതി ചുമത്തിയതിന്മേലുള്ള റിവിഷൻ ഹർജി 20 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
7 നികുതി ഒഴിവാക്കൽ (എ) ഒഴിഞ്ഞു കിടക്കുന്നതുമൂലം വസ്തു നികുതി ഇളവു ചെയ്യൽ (ബി) വിമുക്ത ഭടന്മാർക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങൾക്ക് നികുതി ഒഴിവാക്കൽ അർദ്ധവർഷം കഴിഞ്ഞ് 30 ദിവസത്തിനകം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
8 പൊളിച്ചുമാറ്റിയ കെട്ടിത്തിന്റെ നികുതി ഒഴിവാക്കൽ 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
9 തെഴിൽനികുതി നിശ്ചയിച്ചതിന്മേലുള്ള ഹർജി 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
10 ബാനറുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നതിന് 30 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
11 ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
12 നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
13 വാർദ്ധക്യകാല പെൻഷൻ സംബന്ധിച്ച അപേക്ഷയിന്മേലുള്ള അന്വേഷണ റിപ്പോർട്ട 60 ദിവസം റവന്യു ഇൻസ്പെക്ടർ/റവന്യു ഓഫീസർ (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
14 അഗതി പെൻഷൻ (വിധവകൾക്കും വിവാഹ മോചിതർക്കും) 60 ദിവസം റവന്യു ഇൻസ്പെക്ടർ/റവന്യു ഓഫീസർ (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
15 വികലാംഗ പെൻഷൻ/ കർഷക തൊഴിലാളി പെൻഷൻ/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ/തൊഴിൽരഹിത വേതനം 60 ദിവസം ഹെൽത്ത് ഓഫീസർ/റവന്യുഓഫീസർ (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
16 സാധുക്കളായ വിധവകളുടെ പെൺമക്കൾക്ക് വിവാഹധന സഹായത്തിനുള്ള അപേക്ഷയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് 7 ദിവസം ഹെൽത്ത് ഓഫീസർ/റവന്യുഓഫീസർ (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള അഡീഷണൽ സെക്രട്ടറിയോ ഡെപ്യൂട്ടി സെക്രട്ടറിയോ റവന്യൂ സൂപ്രണ്ടോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ
17 കെട്ടിട നിർമ്മാണ പെർമിറ്റ് (കോമ്പൗണ്ട് വാൾ, കിണർ, ടെലികോം ടവർ എന്നിവക്കും ബാധകമാണ്) ഒരു മാസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
18 പൂർത്തിയാക്കിയ നിർമ്മാണങ്ങൾക്ക് ഒക്യുപൻസി നൽകൽ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
19 നിർമ്മാണ പെർമിറ്റുകളുടെ കാലാവധി പുതുക്കൽ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
20 കമാനങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകൽ 7 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
21 നഗരസഭ വക പാർക്കുകൾ/ഹാളുകൾ അനുവദിക്കൽ അന്നുതന്നെ അനുവാദം നൽകുന്നു (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
22 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
23 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ/ഡ്യൂപ്ലിക്കേറ്റ്/രിജ്സ്ട്രേഷൻ പുതുക്കൽ 15 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
24 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ സംബന്ധിച്ച അപ്പീൽ 60 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
25 വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് (ഡി & ഓ ലൈസൻസ്)/ ലൈസൻസ് പുതുക്കൽ 30 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
26 ആവിശക്തിയോ മറ്റേതെങ്കിലും ശക്തിയോ ഉപയോഗിക്കപ്പെടേണ്ട ഫാക്ടറിയോ വർക് ഷോപ്പോ ജോലിസ്ഥലമോ നിർമ്മിക്കാനോ സ്ഥാപിക്കാനോ ഉള്ള അനുവാദം നൽകൽ 45 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
27 പി.എഫ്.എ. ലൈസൻസ് (ഭക്ഷ്യധാന്യങ്ങളുടെ നിർമ്മാണവും സംഭരണവും വിൽപ്പനയും) 45 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
28 പി.എഫ്.എ. ലൈസൻസ് പുതുക്കൽ 30 ദിവസം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
29 അപകടകരമായ വൃക്ഷങ്ങളെക്കുറിച്ചുള്ള പരാതികൾ ആദ്യ നോട്ടീസ് 7 ദിവസത്തിനകം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
30 ശല്യങ്ങൾ സംബന്ധിച്ച് പരാതികൾ(മലിനജലം, പുക ശല്യം, മാലിന്യശല്യം, ശബ്ദ ശല്യം, കുടിവെള്ളം മലിനപ്പെടൽ) ആദ്യ നോട്ടീസ് 7 ദിവസത്തിനകം (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറിയോഅദ്ദേഹം ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ നഗര മേഖലാ ജോയിന്റ് ഡയറക്ടർ നഗരകാര്യ ഡയറക്ടർ
31 വളർത്തുനായകൾക്കുള്ള പ്രതിരോധ കുത്തിവയ്പും ഹെൽത്ത് കാർഡും അന്നേ ദിവസം വെറ്റിനറി സർജൻ (i) മുനിലിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറി (ii) കോർപ്പറേഷനുകളിൽ സെക്രട്ടറി നഗര മേഖലാ ജോയിന്റ് ഡയറക്ടർ