കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ 2005

From Panchayatwiki
Revision as of 06:26, 28 May 2019 by Somankr (talk | contribs)

15. കമ്മീഷന്റെ ഉത്തരവ്- കമ്മീഷന്റെ ഉത്തരവ് രേഖാമൂലമായിരിക്കേണ്ടതും, രജിസ്ട്രാറോ, ഈ ആവശ്യത്തിനായി കമ്മീഷൻ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മുറ്റപ്രകാരം അംഗീകരിക്കുന്ന കമ്മീഷന്റെ മുദ്രയ്ക്കുകീഴിൽ പുറപ്പെടുവിക്കേണ്ടതുമാണ്.

അനുബന്ധം
അപ്പീലിന്റെ മാതൃക
(8-ാം ചട്ടം കാണുക)
1. അപ്പീൽവാദിയുടെ പേരും വിലാസവും:
2. അപേക്ഷ അയയ്ക്കുന്നത് ആരെ അഭിസംബോധന ചെയ്തതാണോ ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും:
3. അപേക്ഷയ്ക്ക് മറുപടി നൽകിയ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും:
4. ആദ്യത്തെ അപ്പീലിൽ തീർപ്പുകല്പിച്ച ഒന്നാം അപ്പീലധികാരസ്ഥന്റെ പേരും വിലാസവും:
5. അപേക്ഷയുടെ വിശദാംശങ്ങൾ:
6. ഏതിനെതിരായാണോ അപ്പീൽ നൽകപ്പെടുന്നത്, ആ ഉത്തരവിന്റെ (ഉത്തരവുകളുടെ) നമ്പർ, ഉണ്ടെങ്കിൽ, ഉൾപ്പെടെയുള്ള വിശദാംശങ്ങൾ:
7. അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ സംഗ്രഹം :
8. അപേക്ഷയോ തേടിയ പരിഹാരമോ :
9. അപേക്ഷയ്ക്കോ പരിഹാരത്തിനോ ഉള്ള കാരണങ്ങൾ:
10. അപ്പീലിന് പ്രസക്തമായ മറ്റെന്തെങ്കിലും വിവരങ്ങൾ:
11. അപ്പീൽവാദിയുടെ സത്യബോധപ്പെടുത്തൽ/അംഗീകരിക്കൽ:
കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ
(അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005

വിവരാവകാശ ആക്ട്, 2005 (2005-ലെ 22)-ലെ 27-ാം വകുപ്പിലെ (2)-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേന്ദ്രസർക്കാർ, ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ (അപ്പീൽ നടപടിക്രമം) ചട്ടങ്ങൾ, 2005 എന്നു പേർ പറയാവുന്നതാണ്.

(2) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇവ പ്രാബല്യത്തിൽ വരുന്നതാണ്).

2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(a) "ആക്ട്' എന്നാൽ, വിവരാവകാശ ആക്ട്,2005 എന്നർത്ഥമാകുന്നു.

(b) "വകുപ്പ്' എന്നാൽ, ആക്ടിന്റെ വകുപ്പ് എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ

(c) "കമ്മീഷൻ" എന്നാൽ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
(d) ഇവിടെ ഉപയോഗിച്ചിട്ടുള്ളതും നിർവചിച്ചിട്ടില്ലാത്തതും, എന്നാൽ, ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആ ആക്ടിൽ അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.

3. അപ്പീലിന്റെ ഉള്ളടക്കം.- കമ്മീഷനിലേക്കുള്ള അപ്പീലിൽ താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കണം, അതായത്.-

(i) അപ്പീൽവാദിയുടെ പേരും വിലാസവും;
(ii) ആരുടെ തീരുമാനത്തിനെതിരായാണോ അപ്പീൽ നൽകിയത് ആ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും വിലാസവും;
(iii) ഏത് ഉത്തരവിനെതിരായാണോ അപ്പീൽ നൽകുന്നത്, നമ്പർ ഉണ്ടെങ്കിൽ അത് ഉൾപ്പെടെ, ആ ഉത്തരവിന്റെ വിവരങ്ങളും;
(iv) അപ്പീലിലേക്ക് നയിക്കുന്ന വസ്തുതകളുടെ ചുരുക്കവും;
(v) അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുകയാണെങ്കിൽ, അപേക്ഷ നൽകിയത് ഏത് കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണോ അദ്ദേഹത്തിന്റെ പേരും വിലാസവും ഉൾപ്പെടെയുള്ള അപേക്ഷയുടെ വിശദാംശങ്ങളും നമ്പറും തീയതിയും;
(vi) അപേക്ഷയും അല്ലെങ്കിൽ തേടിയ പരിഹാരവും;
(vii) അപേക്ഷയ്ക്കോ പരിഹാരത്തിനോ വേണ്ട കാരണങ്ങളും,
(viii) അപ്പീൽവാദിയുടെ സ്ഥിരീകരണവും;
(ix) അപ്പീൽ തീരുമാനിക്കുന്നതിന് കമ്മീഷൻ ആവശ്യമെന്നു കരുതുന്ന മറ്റെന്തെങ്കിലും വിവരവും.

4. അപ്പീലിന്റെ കൂടെ വയ്ക്കക്കേണ്ട രേഖകൾ-കമ്മീഷനു നൽകേണ്ട എല്ലാ അപ്പീലുകളുടെയും കൂടെ താഴെപ്പറയുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്. അതായത്

(i) ഏതിനെതിരായാണോ അപ്പീൽ നൽകിയത്, ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;
(ii) അപ്പീൽവാദി ആശ്രയിക്കുന്നതും അപ്പീലിൽ പരാമർശിക്കുന്നതുമായ രേഖകളുടെ പകർപ്പുകളും;
(iii) അപ്പീലിൽ പരാമർശിച്ചിരിക്കുന്ന രേഖകളുടെ സൂചികയും.

5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം.-അപ്പീൽ തീരുമാനിക്കുന്നതിൽ കമ്മീഷന്,-

(i) ബന്ധപ്പെട്ടതോ താൽപ്പര്യമുള്ളതോ ആയ ആളുടെ ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമോ ഉള്ള തെളിവിനെക്കുറിച്ച് വാദം കേൾക്കാവുന്നതും;
(ii) രേഖകളോ പബ്ലിക് റിക്കാർഡുകളോ അതിന്റെ പകർപ്പുകളോ വായിക്കുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതും;
(iii) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുഖേന കൂടുതൽ വിശദവിവരങ്ങളും വസ്തുതകളും അന്വേഷിക്കാവുന്നതും;
(iv) അതതു സംഗതിപോലെ, കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ ആദ്യത്തെ അപ്പീൽ തീരുമാനിക്കുന്ന അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ ആർക്കെതിരായാണോ പരാതി നൽകിയിരിക്കുന്നത് അങ്ങനെയുള്ള ആളുടെയോ വാദം കേൾക്കാവുന്നതും;
(v) മൂന്നാം കക്ഷിയുടെ വാദം കേൾക്കാവുന്നതും;
This page is Accepted in Panchayath Wiki Project. updated on: 28/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ