Panchayat:Repo18/vol1-page0088

From Panchayatwiki

(4) മാനസികരോഗമോ മാനസികവൈകല്യമോ ഉള്ള ആളുകളെ സ്വീകരിക്കുന്നതിനോ ചികിൽസിക്കുന്നതിനോ ആയി മുഴുവനായോ മുഖ്യമായോ പരിപാലിച്ചുപോരുന്ന ഏതെങ്കിലും സ്ഥാപ നത്തിലെ രോഗിയായിട്ടുള്ളതോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് തടവിലോ മറ്റു നിയമപരമായ കസ്റ്റഡിയിലോ, വച്ചിട്ടുള്ളതോ ആയ ഒരാളെ ആ കാരണത്താൽ മാത്രം ആ സ്ഥലത്തെ സാധാരണ താമസക്കാരനായി കണക്കാക്കാൻ പാടുള്ളതല്ല.

(5) ഏതെങ്കിലും സംഗതിയിൽ, ഒരാൾ ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാ രണ താമസക്കാരനാണോ എന്ന ഒരു പ്രശ്നം ഉദിക്കുന്നപക്ഷം, സംഗതിയുടെ എല്ലാ വസ്തുത കളും ഇതിലേക്കായി ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പരിഗണിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ ആ പ്രശ്നത്തിൽ തീർപ്പുകൽപ്പിക്കേണ്ടതാണ്.

|21 എ. പ്രവാസി ഭാരതീയർക്ക് വോട്ടർപ്പട്ടികയിൽ സമ്മതിദായകരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ.- ഈ അദ്ധ്യായത്തിലെ മറ്റു വ്യവസ്ഥകളിൽ വിരുദ്ധ മായി എന്തുതന്നെ അടങ്ങിയിരുന്നാലും, 1950-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1950-ലെ 43-ാം കേന്ദ്ര ആക്റ്റ്) 20എ വകുപ്പിൽ പറഞ്ഞ പ്രകാരമുള്ള ഏതൊരു ഭാരത പൗരനും അയാളുടെ പാസ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന താമസസ്ഥലം സ്ഥിതിചെയ്യുന്ന നിയോജകമണ്ഡലത്തിലേ ക്കുള്ള വോട്ടർപ്പട്ടികയിൽ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.

22. വോട്ടർ പട്ടികകളുടെ തയ്യാറാക്കലും പുതുക്കലും.-(1) ഓരോ ഗ്രാമപഞ്ചായത്തി ലെയും ഓരോ നിയോജകമണ്ഡലത്തിനുമുള്ള വോട്ടർ പട്ടിക യോഗ്യത കണക്കാക്കുന്ന തീയതി ക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കേണ്ടതും, ഈ ആക്റ്റിന്റെ കീഴിൽ ഉണ്ടാ ക്കിയിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി അന്തിമമായി പ്രസിദ്ധീകരിച്ച ഉടൻതന്നെ പ്രാബല്യത്തിൽ വരു ന്നതും ആണ്.

(2) പ്രസ്തുത വോട്ടർ പട്ടിക.-
(എ) കാരണങ്ങൾ എഴുതി രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറ്റുവിധത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പക്ഷം,-
(i) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഓരോ പൊതു തെരഞ്ഞെടുപ്പിനു മുൻപും;
(ii) ആ നിയോജകമണ്ഡലത്തിന് അനുവദിച്ചിട്ടുള്ള ഒരു സ്ഥാനത്തിന്റെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഓരോ ഉപതെരഞ്ഞെടുപ്പിനു മുൻപും;
യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതു ക്കേണ്ടതാണ്; 

(ബി) ഏതെങ്കിലും വർഷത്തിൽ അതു പുതുക്കേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളപക്ഷം, യോഗ്യത കണക്കാക്കുന്ന തീയതിക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ പുതുക്കേണ്ടതാണ്. എന്നാൽ, മേൽപറഞ്ഞ പ്രകാരം വോട്ടർ പട്ടിക പുതുക്കിയിട്ടില്ലെങ്കിൽ അത് പ്രസ്തുത വോട്ടർ പട്ടികയുടെ സാധുതയെയോ തുടർന്നുള്ള പ്രവർത്തനത്തെയോ ബാധിക്കുന്നതല്ല.

(3) (2)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീ ഷന് ഏതു സമയത്തും, രേഖപ്പെടുത്തിയ കാരണങ്ങളാൽ, ഏതെങ്കിലും നിയോജകമണ്ഡലത്തി ലെയോ ഒരു നിയോജക മണ്ഡലത്തിന്റെ ഭാഗത്തിന്റെയോ വോട്ടർ പട്ടികയുടെ പ്രത്യേക പുതു ക്കൽ കമ്മീഷന് യുക്തമെന്ന് തോന്നുന്ന രീതിയിൽ നടത്തുന്നതിന് നിർദ്ദേശിക്കാവുന്നതാണ്.