Panchayat:Repo18/vol1-page0399

From Panchayatwiki

(ഡി) വോട്ടെണ്ണിയ തീയതി.

(4) (2)-ഉം (3)ഉം ഉപചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഒന്നിലധികം തലങ്ങളിലുള്ള പഞ്ചായത്തുകളിലേക്ക് ഒരേ സമയം വോട്ടെടുപ്പ് നടത്തിയ സംഗതിയിൽ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ അഥവാ രണ്ടിന്റെയുമോ, ഏതാണോ ആവശ്യമായി വരുന്നത് അതിന്റെ അഥവാ അവയുടെ, വോട്ടെണ്ണലിനെ സംബന്ധിച്ച, 24-ാം നമ്പർ ഫോറത്തിന്റെ ഭാഗം |-ൽ വിവരങ്ങൾ രേഖപ്പെടുത്തുകയും വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യേണ്ടതും, പ്രസ്തുത ഫോറവും (3)-ാം ഉപചട്ടപ്രകാരം സീൽ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തിയ പായ്ക്ക റ്റുകളും ബന്ധപ്പെട്ട വരണാധികാരിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.

48.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണൽ:- (1) വോട്ടിംഗ് യന്ത്രത്തിന് കേടു വന്നിട്ടില്ലെന്ന് ബോദ്ധ്യപ്പെടുകയാണെങ്കിൽ വരണാധികാരി വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തേണ്ടതും ഡിസ്പ്ലേ പാനലിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ചതായി കാണിക്കുന്ന വോട്ടുകൾ രേഖപ്പെടുത്തേണ്ടതാണ്.

(2) കൺട്രോൾ യൂണിറ്റിലെ ഡിസ്പ്ലേ പാനൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ കാണിക്കുമ്പോൾ വരണാധികാരി ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടുത്തിയ വോട്ടു കളുടെ വിവരം 24എ നമ്പർ ഫാറത്തിലെ II-ാം ഭാഗത്ത് രേഖപ്പെടുത്തേണ്ടതാണ്.

(3)24എ നമ്പർ ഫാറത്തിലെ II-ാം ഭാഗത്തിലെ ശേഷിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെയും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ ഒപ്പ് വാങ്ങേ ണ്ടതാണ്.

(4) (1) മുതൽ (3) വരെയുള്ള ഉപചട്ടങ്ങളിലെ വിവരങ്ങൾ 25-ാം നമ്പർ ഫോറം പ്രകാരമുള്ള റിസൾട്ട് ഷീറ്റിൽ രേഖപ്പെടുത്തേണ്ടതും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.

48ബി. വോട്ടിംഗ് യന്ത്രങ്ങൾ സീൽ വെയ്ക്കൽ- (1) കൺട്രോളർ യൂണിറ്റിൽ ഓരോ സ്ഥാനാർത്ഥിക്കും അനുകൂലമായി രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകളുടെ എണ്ണം അറിവായി ആയത് 24എ, 25 എന്നീ നമ്പർ ഫോറങ്ങളിൽ രേഖപ്പെടുത്തിയതിനുശേഷം, വരണാധികാരി വോട്ടിംഗ് യന്ത്ര ത്തിൽ റിക്കാർഡു ചെയ്ത വോട്ടുകളുടെ വിവരം മാഞ്ഞുപോകാതെ കൺട്രോൾ യൂണിറ്റിന്റെ 'മെമ്മറിയിൽ' നിലനിൽക്കുന്ന വിധത്തിൽ കൺട്രോൾ യൂണിറ്റും മെമ്മറി ചിപ്പും സീൽ ചെയ്യേ ണ്ടതും അവിടെ ഹാജരുള്ള സീൽ വയ്ക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന സ്ഥാനാർത്ഥികളെയോ, തിരഞ്ഞെടുപ്പ് ഏജന്റുമാരെയോ, വോട്ടെണ്ണൽ ഏജന്റുമാരെയോ, അതത് സംഗതിപോലെ, സീൽ വെയ്ക്കാൻ അനുവദിക്കേണ്ടതുമാണ്.

(2) സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ വച്ച് അതിൻമേൽ താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. അതായത്.-

(എ) പഞ്ചായത്തിന്റെ പേർ,

(ബി) നിയോജക മണ്ഡലത്തിന്റെ പേരും നമ്പരും;

(സി) കൺട്രോൾ യൂണിറ്റും മെമ്മറി ചിപ്പും ഉപയോഗിക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ;

(ഡി) കൺട്രോൾ യൂണിറ്റിന്റെയും മെമ്മറി ചിപ്പിന്റെയും സീരിയൽ നമ്പർ,

(ഇ) വോട്ടെടുപ്പ് തീയതി;

(എഫ്) വോട്ടെണ്ണൽ തീയതി)

49. വോട്ടെണ്ണൽ തുടർച്ചയായി നടത്തണമെന്ന്.- വരണാധികാരി, കഴിയുന്നിടത്തോളം വോട്ടെണ്ണൽ അവിരാമമായി തുടരേണ്ടതും എന്നാൽ, വോട്ടെണ്ണൽ ഇടയ്ക്ക് നിർത്തി വയ്ക്കക്കേണ്ടി വന്നാൽ, അങ്ങനെയുള്ള ഇടവേളയിൽ ബാലറ്റു പേപ്പറുകളും പാക്കറ്റുകളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കടലാസുകളും അദ്ദേഹത്തിന്റെ സ്വന്തം സീലും സീൽ വയ്ക്കാൻ ആഗ്രഹിക്കുന്നതായ സ്ഥാനാർത്ഥികളുടെയോ, തിരഞ്ഞെടുപ്പു ഏജന്റുമാരുടെയോ സീലും വച്ച്, സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള ഇടവേളയിൽ അതിന്റെ സുരക്ഷിതത്വത്തിന് മതിയായ മുൻകരുതൽ എടുക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ