Panchayat:Repo18/vol1-page0398
(ഡി) ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തിട്ടുള്ളത് എന്ന കാര്യത്തെക്കുറിച്ച് സംശയമുളവാകുന്ന രീതിയിലാണ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ; അഥവാ
(ഇ) ഇതൊരു വ്യാജ ബാലറ്റ് പേപ്പർ ആണെങ്കിൽ; അഥവാ
(എഫ്) യഥാർത്ഥ ബാലറ്റ് പേപ്പർ ആണോ എന്ന് സ്ഥാപിക്കാൻ പറ്റാത്തവിധം ബാലറ്റ് പേപ്പർ കേടുവന്നതോ വികൃതമാക്കപ്പെട്ടതോ ആണെങ്കിൽ; അഥവാ
(ജി) ആ പ്രത്യേക പോളിംഗ് സ്റ്റേഷനിലെ ഉപയോഗത്തിനായുള്ള അംഗീകൃത ബാലറ്റ പേപ്പറിലെ ക്രമനമ്പറിനോ മാതൃകയ്ക്കക്കോ അതതു സംഗതിപോലെ, വ്യത്യസ്തമായ ക്രമനമ്പരോ മാതൃകയോ ഉള്ള ബാലറ്റ പേപ്പർ ആണെങ്കിൽ; അഥവാ
(എച്ച്) 34-ാം ചട്ടം (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം ഉണ്ടായിരിക്കേണ്ടതായ അടയാളവും ഒപ്പും ബാലറ്റു പേപ്പറിൽ ഇല്ലെങ്കിൽ;
(ഐ) ബാലറ്റുപേപ്പറിൽ രേഖപ്പെടുത്തിയിട്ടുള്ള വോട്ട് 35-ാം ചട്ടം (2)-ാം ഉപചട്ടം (ബി) ഖണ്ഡത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടല്ല എങ്കിൽ, അത്തരം ബാലറ്റ് പേപ്പറുകൾ തള്ളിക്കളയേണ്ടതാണ്.
എന്നാൽ, (ജി) ഖണ്ഡമോ (എച്ച്) ഖണ്ഡമോ പ്രകാരമുള്ള ഏതെങ്കിലും ന്യൂനത പ്രിസൈഡിംഗ് ആഫീസറുടെയോ പോളിംഗ് ആഫീസറുടെയോ, തെറ്റോ വീഴ്ചയോ മൂലമാണ് ഉണ്ടായതെന്ന് വരണാധികാരിക്ക് ബോദ്ധ്യമാകുന്ന സംഗതിയിൽ, അത്തരം ബാലറ്റുപേപ്പറുകൾ തള്ളിക്ക ളയാൻ പാടില്ലാത്തതാണ്.
(3) (2)-ാം ഉപചട്ടപ്രകാരം വരണാധികാരി, ഏതെങ്കിലും ബാലറ്റുപേപ്പർ തള്ളിക്കളയുന്നതിന് മുമ്പായി, അവിടെ ഹാജരായിട്ടുള്ള ഓരോ വോട്ടെണ്ണൽ ഏജന്റിനും ബാലറ്റ് പേപ്പർ പരിശോധിക്കുന്നതിനുള്ള ന്യായമായ അവസരം നൽകേണ്ടതും എന്നാൽ, അത് കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കാൻ പാടില്ലാത്തതുമാണ്.
(4) വരണാധികാരിക്ക് അദ്ദേഹം തള്ളിക്കളയുന്ന ഓരോ ബാലറ്റുപേപ്പറിലും 'R' എന്ന ഇംഗ്ലീഷ് അക്ഷരവും, നിരാകരിക്കുന്നതിനുള്ള കാരണങ്ങൾ സംക്ഷിപ്തമായും സ്വന്തം കൈപ്പടയിലോ റബർ മുദ്ര ഉപയോഗിച്ചോ രേഖപ്പെടുത്തേണ്ടതുമാണ്.
(5) ഈ ചട്ടപ്രകാരം തള്ളിക്കളയുന്ന എല്ലാ ബാലറ്റു പേപ്പറുകളും സൗകര്യപ്രദമായ രീതി യിൽ കെട്ടുകളായി വയ്ക്കക്കേണ്ടതാണ്.
48. വോട്ടെണ്ണൽ.- (1) 47-ാം ചട്ടപ്രകാരം തള്ളിക്കളഞ്ഞിട്ടില്ലാത്ത ഓരോ ബാലറ്റു പേപ്പറും സാധുവായ ഒരു വോട്ടായി എണ്ണേണ്ടതാണ്. എന്നാൽ, ടെന്റേർഡ് ബാലറ്റു പേപ്പറുകൾ അടങ്ങിയ യാതൊരു കവറും തുറക്കാൻ പാടില്ലാ ത്തതും, അത്തരം ബാലറ്റു പേപ്പറുകൾ എണ്ണാൻ പാടില്ലാത്തതുമാണ്.
(2) ഒരു പോളിംഗ് സ്റ്റേഷനിൽ ഉപയോഗിച്ച എല്ലാ ബാലറ്റു പെട്ടികളിലെയും എല്ലാ ബാലറ്റു പേപ്പറുകളും എണ്ണിത്തീർന്ന ശേഷം വരണാധികാരി അതു സംബന്ധിച്ച വിവരങ്ങൾ 24-ാം നമ്പർ ഫാറത്തിന്റെ ഭാഗം IIലും 25-ാം നമ്പർ ഫാറം പ്രകാരമുള്ള റിസൽറ്റ് ഷീറ്റിലും രേഖപ്പെടുത്തേ ണ്ടതും വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതുമാണ്.
(3) അതിനുശേഷം വരണാധികാരി, ഓരോ സ്ഥാനാർത്ഥിയുടെയും സാധുവായ വോട്ടുകൾ പ്രത്യേകം പ്രത്യേകം കെട്ടുകളാക്കേണ്ടതും തള്ളിക്കളയപ്പെട്ട ബാലറ്റുപേപ്പറുകളുടെ കെട്ടുകൾ സഹിതം ഒരു പ്രത്യേക പായ്ക്കറ്റിലാക്കി സീൽ വയ്ക്കേണ്ടതും, അവിടെ ഹാജരുള്ള സ്ഥാനാർത്ഥികളെയോ, തിരഞ്ഞെടുപ്പ് ഏജന്റുമാരെയോ, വോട്ടെണ്ണൽ ഏജന്റുമാരെയോ, അതതു സംഗതിപോലെ, സീൽ വയ്ക്കാൻ അനുവദിക്കേണ്ടതും അതിന്മേൽ താഴെ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്, അതായത്:-
(എ) പഞ്ചായത്തിന്റെ പേര്;
(ബി) നിയോജകമണ്ഡലത്തിന്റെ പേര്;
(സി) ബാലറ്റു പേപ്പർ ഉപയോഗിക്കപ്പെട്ട പോളിംഗ് സ്റ്റേഷന്റെ വിവരങ്ങൾ;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |