Panchayat:Repo18/vol1-page0352
(സി) ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ കേട്ടശേഷം, (എ.) ഖണ്ഡത്തിൻകീഴിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരാഴ്ച കഴിഞ്ഞതിനുശേഷം പേർ സമ്മതിദായക പട്ടികയിൽ ഉൾപ്പെ ടുത്തേണ്ടതാണോ എന്നു തീരുമാനിക്കേണ്ടതും;
ആകുന്നു.]
19. മനഃപൂർവ്വമല്ലാതെ വിട്ടുപോയ പേരുകൾ ഉൾപ്പെടുത്തൽ.- പട്ടിക തയ്യാറാക്കുന്ന സമ യത്തെ മനഃപൂർവ്വമല്ലാതെയോ പിശകോ മൂലം പട്ടികയിൽ നിന്നും ഏതെങ്കിലും സമ്മതിദായക രുടെ പേരുകൾ വിട്ടുപോയിരിക്കുകയാണെന്നും ഈ ചട്ടത്തിൻകീഴിൽ പരിഹാര നടപടി കൈക്കൊ ളേളണ്ടതാണെന്നും രജിസ്ട്രേഷൻ ആഫീസർ കരുതുന്ന പക്ഷം, അദ്ദേഹം,- (എ.) അത്തരം സമ്മതിദായകരുടെ പേരുകളും മറ്റു വിവരങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കേ ണ്ടതും; (ബി) ഈ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച ഒരു നോട്ടീസ് സഹിതം അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ ലിസ്റ്റിന്റെ പകർപ്പ് പ്രദർശിപ്പിക്കേണ്ടതും ലിസ്റ്റും നോട്ടീസും അദ്ദേഹത്തിന് യുക്തമെന്ന് തോന്നുന്ന മറ്റു രീതി യിൽ പ്രസിദ്ധപ്പെടുത്തേണ്ടതും; (സി) ലിഖിതമായോ വാക്കാലോ നൽകിയേക്കാവുന്ന ഏതെങ്കിലും ആക്ഷേപങ്ങൾ പരിഗണി ച്ചശേഷം, എല്ലാമോ, ഏതെങ്കിലുമോ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണോ എന്നു തീരു മാനിക്കേണ്ടതും; ആകുന്നു. 20. പേരുകൾ നീക്കം ചെയ്യൽ.- മനഃപൂർവ്വമല്ലാതെയോ പിശകോ മൂലമോ മറ്റു വിധത്തിലോ, മരിച്ചയാളുടെയോ, ആ നിയോജകമണ്ഡലത്തിൽ താമസക്കാർ അല്ലാതായിത്തീർന്നവരുടെയോ അഥവാ മറ്റുവിധത്തിൽ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയില്ലാത്തവരുടെ പേരുകൾ പട്ടിക യിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഈ ചട്ടപ്രകാരം പരിഹാര നടപടി കൈക്കൊളേളണ്ടതാണെന്നും പട്ടിക അന്തിമമായി പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് എപ്പോഴെങ്കിലും രജിസ്ട്രേഷൻ ആഫീസർക്ക് തോന്നു ന്നതായാൽ, അദ്ദേഹം,- (എ.) അത്തരം സമ്മതിദായകരുടെ പേരും മറ്റു വിവരങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കേ ണ്ടതും; (ബി) ഈ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച ഒരു നോട്ടീസ് സഹിതം ലിസ്റ്റിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന്റെ ആഫീ സിലെ നോട്ടീസ്ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും അദ്ദേഹത്തിന് യുക്തമെന്നുതോന്നുന്ന മറ്റു രീതി യിൽ ഈ ലിസ്റ്റും നോട്ടീസും പ്രസിദ്ധപ്പെടുത്തേണ്ടതും; (സി) ലിഖിതമായോ വാക്കാലോ ബോധിപ്പിച്ചേക്കാവുന്ന ഏതെങ്കിലും ആക്ഷേപങ്ങൾ പരിഗ ണിച്ചശേഷം പട്ടികയിൽ നിന്ന് എല്ലാമോ ഏതെങ്കിലുമോ പേരുകൾ നീക്കം ചെയ്യേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടതും; ആകുന്നു. എന്നാൽ ഏതെങ്കിലും ഒരാൾ ആ നിയോജകമണ്ഡലത്തിൽ താമസക്കാരല്ലാതായി ത്തീർന്നെന്നോ സാധാരണ താമസക്കാരനല്ലെന്നോ അഥവാ മറ്റു വിധത്തിൽ ആ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അർഹതയില്ലെന്നോ ഉള്ള കാരണത്താൽ ഏതെങ്കിലും ആളെ സംബന്ധിച്ച ഈ ചട്ടപ്രകാരം നടപടിയെടുക്കുന്നതിനുമുമ്പ് അയാളെ സംബന്ധിച്ച നിർദ്ദിഷ്ട നടപടി കൈക്കൊള്ളാ തിരിക്കാൻ കാരണം കാണിക്കാൻ അയാൾക്ക് ന്യായമായ ഒരവസരം നൽകാൻ രജിസ്ട്രേഷൻ ആഫീസർ എല്ലാ ശ്രമവും നടത്തേണ്ടതാണ്. 21. പൂർത്തീകരിച്ച പട്ടികയുടെ പ്രസിദ്ധീകരണം- അതിനുശേഷം രജിസ്ട്രേഷൻ ആഫീ (m)(ö.- (എ) 16-ഉം 18-ഉം 19-ഉം 20-ഉം ചട്ടങ്ങൾ പ്രകാരമുള്ള അദ്ദേഹത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും പട്ടികയിൽ തുടർന്നു കണ്ടുപിടിക്കപ്പെട്ട മറ്റു തെറ്റുകളും ക്ലറിക്കലോ അച്ചടി