Panchayat:Repo18/vol1-

From Panchayatwiki
Revision as of 19:08, 14 June 2018 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

അദ്ധ്യായം III

വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം

4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം.-(1) സർക്കാർ, ഗസറ്റു വിജ്ഞാപനം വഴി, വിജ്ഞാ പനത്തിൽ വിനിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ,-

(എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും;

(ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തും;

(സി) ഓരോ ജില്ലാ പഞ്ചായത്തു പ്രദേശത്തിനും ഒരു ജില്ലാ പഞ്ചായത്തും;

രൂപീകരിക്കേണ്ടതും അങ്ങനെയുള്ള പഞ്ചായത്തുകളുടെ പേരും ആസ്ഥാനവും നിർദ്ദേശിക്കേണ്ടതുമാണ്.

(2) സർക്കാരിന്, ബന്ധപ്പെട്ട പഞ്ചായത്ത് ആവശ്യപ്പെട്ടതിൻമേലോ പഞ്ചായത്തുമായി ആലോചിച്ച ശേഷമോ നിർദ്ദേശം വിജ്ഞാപനംവഴി മുൻകൂട്ടി പ്രസിദ്ധീകരിച്ചതിനുശേഷം,-

(എ) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽ ഏതെങ്കിലും ഗ്രാമമോ ഗ്രാമങ്ങളുടെ കൂട്ടമോ ഉൾപ്പെടുത്തിക്കൊണ്ട് ആ ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ;

(ബി) ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശത്തിൽനിന്ന് ഏതെങ്കിലും ഗ്രാമത്തേയോ ഗ്രാമങ്ങളുടെ കൂട്ടത്തേയോ ഒഴിവാക്കിക്കൊണ്ട് ആ ഗ്രാമ പഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം കുറയ്ക്കുകയോ;

(സി) ഏതു തലത്തിലുമുള്ള ഒരു പഞ്ചായത്തിന്റെ ആസ്ഥാനം മാറ്റുകയോ; അല്ലെങ്കിൽ;

(ഡി) ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ പേരു മാറ്റുകയോ; ചെയ്യാവുന്നതാണ്:

എന്നാൽ (എ)-യും (ബി)-യും ഖണ്ഡങ്ങൾ പ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെയോ, ബ്ലോക്ക് പഞ്ചായത്തിന്റെയോ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തിൽ വരുത്താൻ പാടുള്ളതല്ല.

(3) ഏതെങ്കിലും ഗ്രാമത്തിന്റെയോ ഗ്രാമങ്ങളുടെ കൂട്ടത്തിന്റെയോ മേൽ അധികാരികതയുടെ വിനിയോഗം അവസാനിപ്പിച്ച ഒരു ഗ്രാമപഞ്ചായത്തിൽ അഥവാ ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള സ്വത്തിന്റെ ഏതെങ്കിലും ഭാഗം കൈയൊഴിക്കുന്നതിനെ സംബന്ധിച്ചോ, അങ്ങനെയുള്ള സ്വത്തിനെ സംബന്ധിച്ചതോ അങ്ങനെയുള്ള ഗ്രാമത്തിൽനിന്നുൽഭവിക്കുന്നതോ ആയ ബാദ്ധ്യതകൾ നിറവേറ്റുന്നതു സംബന്ധിച്ചോ, അതുമായി ബന്ധപ്പെട്ടതോ ആനുഷംഗികമോ ആയ എല്ലാ കാര്യങ്ങളും ഉൾപ്പെടെ, സർക്കാരിന്, പഞ്ചായത്തുമായി ആലോചിച്ച് തങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന ഉത്തരവുകൾ പാസ്സാക്കാവുന്നതാണ്.

5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും.- (1) ഓരോ പഞ്ചായത്തും 4-ാം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും ഉണ്ടായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റേതെങ്കിലും നിയമത്താലോ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങൾക്കോ മാറ്റം വരുത്തലുകൾക്കോ വിധേയമായി, അതിന്റെ ഏകാംഗീകൃത നാമത്തിൽ വ്യവഹരിക്കുകയോ വ്യവഹരിക്കപ്പെടുകയോ ചെയ്യുന്നതിനും ജംഗമമോ സ്ഥാവരമോ ആയ വസ്തുവകകൾ ആർജ്ജിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കരാറുകളിൽ ഏർപ്പെടുന്നതിനും, അത് ഏതുദ്ദേശത്തിലേക്കാണോ രൂപീകരിച്ചിട്ടുള്ളത് ആ ഉദ്ദേശങ്ങൾക്ക് ആവശ്യവും ഉചിതവും യുക്തവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള ക്ഷമത അതിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.

(2) ഒരു ജില്ലാ പഞ്ചായത്തോ ഒരു ബ്ലോക്ക് പഞ്ചായത്തോ ഒരു ഗ്രാമ പഞ്ചായത്തോ, ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അഥവാ തൽസമയം നിലവിലിരിക്കുന്ന മറ്റേതെങ്കിലും നിയമത്തിനാലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിക്കുകയും ചെയ്യേണ്ടതും അപ്രകാരമുള്ള ഉത്തരവാദിത്വങ്ങളും അധികാര ശക്തികളും അതിന് ഉണ്ടായിരിക്കുന്നതുമാണ്.

6. പഞ്ചായത്തുകളുടെ അംഗസംഖ്യ.- (1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്.

(2) സർക്കാരിന്, ഓരോ കാനേഷുമാരി അനുസരിച്ച് പ്രസക്ത കണക്കുകൾ പ്രസിദ്ധപ്പെടുത്തിയ ശേഷം, (3)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള തോതിനു വിധേയമായി, (1)-ാം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത ഒരു പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.

(3) (1)-ാം ഉപവകുപ്പ് പ്രകാരമോ (2)-ാം ഉപവകുപ്പ് പ്രകാരമോ വിജ്ഞാപനം ചെയ്യുന്ന സ്ഥാനങ്ങളുടെ എണ്ണം,-

(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ (പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ;

(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ;

(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ പതിനാറിൽ കുറയാനോ മുപ്പത്തിരണ്ടിൽ കവിയാനോ പാടുള്ളതല്ല;

എന്നാൽ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യയും അപ്രകാരമുള്ള പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പ്രായോഗികമാകുന്നിടത്തോളം സംസ്ഥാനത്തൊട്ടാകെ ഒന്നു തന്നെയായിരിക്കേണ്ടതാണ്.

(4) ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.

7. ഗ്രാമപഞ്ചായത്തിന്റെ ഘടന.- (1) ഓരോ ഗ്രാമപഞ്ചായത്തും 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്.

(2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.

(3) ഓരോ ഗ്രാമപഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ പഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജക മണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്:

എന്നാൽ ഒരു പഞ്ചായത്ത് പ്രദേശത്തിലെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.

(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:

എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.

(6) ഒരു ഗ്രാമപഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും, അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കി വയ്ക്കക്കേണ്ടതാണ്.

(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ഗ്രാമപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.

(8) ഒരു ഗ്രാമപഞ്ചായത്തിന് ആ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.

8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന.- (1) ഓരോ ബ്ലോക്കു പഞ്ചായത്തും,-

(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും,

(ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;

അടങ്ങിയിരിക്കേണ്ടതാണ്.

(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.

(3) ഓരോ ബ്ലോക്ക് പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്:

എന്നാൽ ഒരു ബ്ലോക്ക് പഞ്ചായത്തു പ്രദേശത്തെ പട്ടികജാതിക്കാരുടെയും പട്ടികവർഗ്ഗക്കാരുടെയും ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വന്നാൽ ഈ വിഭാഗങ്ങളിൽ കൂടുതലുള്ള വിഭാഗത്തിന് പ്രസ്തുത ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.

(5) (4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:

എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.

(6) ഒരു ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.

(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ബ്ലോക്കുപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.

(8) ഒരു ബ്ലോക്ക് പഞ്ചായത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.

9. ജില്ലാ പഞ്ചായത്തിന്റെ ഘടന.- (1) ഓരോ ജില്ലാ പഞ്ചായത്തും,-

(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും;

(ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;

അടങ്ങിയിരിക്കേണ്ടതാണ്.

(2) ഒരു ജില്ലാ പഞ്ചായത്തിലെ 6-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.

(3) ഓരോ ജില്ലാ പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്കു് ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പു് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തുപ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതാണ്:

എന്നാൽ ഒരു ജില്ലാ പഞ്ചായത്ത് പ്രദേശത്തെ പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യ ഏതെങ്കിലും സ്ഥാനം അവർക്കായി സംവരണം ചെയ്യുന്നതിന് അപര്യാപ്തമായി വരുന്നപക്ഷം പട്ടികജാതിക്കാരിലോ പട്ടികവർഗ്ഗക്കാരിലോ കൂടുതലുള്ള വിഭാഗത്തിന് ആ പഞ്ചാ യത്തിൽ ഒരു സ്ഥാനം സംവരണം ചെയ്യേണ്ടതാണ്.

(5)(4)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) സർക്കാർ, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതാണ്:

എന്നാൽ (4)-ാം ഉപവകുപ്പുപ്രകാരം, അതതു സംഗതിപോലെ, പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ സംവരണം ചെയ്ത സ്ഥാനം ഒരെണ്ണം മാത്രമേ ഉള്ളൂ എങ്കിൽ ആ സ്ഥാനം, അതതു സംഗതിപോലെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതില്ല.

(6) ഒരു ജില്ലാ പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്റെ അൻപത് ശതമാനം (ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്) (5)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്തതുൾപ്പെടെ സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാര0.പ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ജില്ലാ പഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തനക്രമമനുസരിച്ച് നീക്കിവയ്ക്കക്കേണ്ടതുമാണ്.

(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നുംതന്നെ, പട്ടികജാതികളിലോ, പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ജില്ലാ പഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.

(8) ഒരു ജില്ലാ പഞ്ചായത്തിന് ആ ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.

അദ്ധ്യായം IV നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർ‌ണ്ണയം

10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ.- (1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ാം വകുപ്പ് പ്രകാരം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിച്ചതിനും പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ചതിനും ശേഷം കഴിയുന്നത്ര വേഗത്തിൽ

(എ) ഓരോ പഞ്ചായത്തിന്റെയും അതിന് എത്ര സ്ഥാനങ്ങളുണ്ടോ അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കേണ്ടതും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കേണ്ടതുമാണ്:

എന്നാൽ ഓരോ നിയോജകമണ്ഡലത്തിലേയും ജനസംഖ്യ പ്രായോഗികമാകുന്നിടത്തോളം, ആ പഞ്ചായത്തുപ്രദേശത്തിലൊട്ടാകെ ഒന്നുതന്നെ ആയിരിക്കേണ്ടതാണ്:

കൂടാതെ, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലമായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലത്തേയോ, ഒരു ജില്ലാ പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ നിയോജക മണ്ഡലത്തെയോ ഒന്നിലധികം ഭാഗങ്ങളായി വേർതിരിക്കാത്ത വിധത്തിൽ നിശ്ചയിക്കേണ്ടതാണ്.

(1എ) ഡീലിമിറ്റേഷൻ കമ്മീഷന്റെ നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥർ, ക്വാറം ഉൾപ്പെടെയുള്ള യോഗനടപടിക്രമങ്ങൾ ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.

(1 ബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിന് ശേഷം, പട്ടിക ജാതികൾക്കോ പട്ടിക വർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ സംവരണം ചെയ്യേണ്ടതായ നിയോജക മണ്ഡലമോ നിയോജക മണ്ഡലങ്ങളോ നീക്കി വയ്ക്കേണ്ടതാണ്.

(2) ഡീലിമിറ്റേഷൻ കമ്മീഷൻ

(എ)(1)-ാം ഉപവകുപ്പ്(എ) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ട സംഗതികളെ സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഏതു തീയതിയിലോ അതിനുശേഷമോ ആണ് ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണനയ്ക്കക്കെടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആ നോട്ടീസിൽ പ്രത്യേകം പറയുന്ന ഒരു തീയതിക്കു മുമ്പ് ക്ഷണിച്ചുകൊണ്ടുള്ളത്, ബന്ധപ്പെട്ട പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും അങ്ങനെയുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലെ പ്രമുഖ സ്ഥലത്തും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതും;

(ബി) (എ) ഖണ്ഡപ്രകാരമുള്ള പ്രസിദ്ധീകരണം നടത്തിയ വസ്തുത ഗസറ്റിലും ബന്ധപ്പെട്ട പഞ്ചായത്തു പ്രദേശത്ത് വ്യാപകമായി പ്രചാരമുള്ള രണ്ട് പ്രാദേശിക പ്രതങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതും;

(സി) അപ്രകാരം വിനിർദ്ദേശിക്കപ്പെട്ട തീയതിക്കുമുമ്പ് ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കേണ്ടതും;

(ഡി) നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കേണ്ടതും ആകുന്നു;

(2എ) പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്യപ്പെടേണ്ടതായ നിയോജക മണ്ഡലങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിലേക്കാണ് നൽകേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി വിജ്ഞാപനം വഴി നിശ്ചയിക്കുന്ന സമയത്തും തീയതിയിലും, സ്ഥലത്തും വച്ചും കമ്മീഷൻ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്.

(2ബി) (2എ) ഉപവകുപ്പ് പ്രകാരം നടത്തിയ നറുക്കെടുപ്പിനുശേഷം പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ സ്ത്രീകൾക്കോ ആയി സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലം തീരുമാനിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറപ്പെടുവിക്കേണ്ടതാണ്.

(3)സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ