Panchayat:Repo18/vol1-page0679
2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയൊഴിക്കലും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 258/2005- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 178-ാം വകുപ്പും 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (XXXvii)-ാം ഖണ്ഡവും കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും- (1) ഈ ചട്ടങ്ങൾക്ക് 2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയൊഴിക്കലും) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്ട് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു;
(ബി), “ഡയറക്ടർ' എന്നാൽ പഞ്ചായത്ത് ഡയറക്ടർ എന്നർത്ഥമാകുന്നു;
(സി) 'പഞ്ചായത്ത് എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(ഡി) ‘സെക്രട്ടറി' എന്നാൽ അതതു സംഗതി പോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എഫ്) 'വസ്തു' എന്നതിൽ ഭൂമിയും കെട്ടിടവും അതിൽ ഉൾപ്പെടുന്ന എല്ലാ വകകളും ഉൾപ്പെ ടുന്നതാകുന്നു;
(ജി) 'ക്ഷമതയുള്ള എൻജീനിയർ" എന്നാൽ ഒറിജിനൽ എസ്റ്റിമേറ്റുകൾക്ക് സാങ്കേതികാനു മതി നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക പരിധിയുള്ള അതായത് പഞ്ചായത്തിൽ 180-ാം വകുപ്പ് പ്രകാരം നിയമിച്ചിട്ടുള്ളതോ 181-ാം വകുപ്പ് പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടു കൊടുത്തിട്ടുള്ളതോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവു മൂലം അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള സിവിൽ എൻജീനിയർ എന്നർത്ഥമാകുന്നു;
(എച്ച്) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഐ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം 1
വസ്തതു ആർജ്ജിക്കൽ
3. വസ്ത ആർജ്ജിക്കുന്നതിനുള്ള അധികാരം-(1) ഒരു പഞ്ചായത്തിന് അതിന്റെ അതിർത്തി പ്രദേശത്തിനുള്ളിൽപ്പെട്ടതോ പുറത്തുള്ളതോ ആയ ഏതെങ്കിലും വസ്തുവോ കെട്ടിടമോ വാങ്ങൽ മൂലമോ അല്ലാതെയോ ഏതെങ്കിലും പൊതുസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ സേവനം നൽകു ന്നതിനോ വേണ്ടി ആർജ്ജിക്കാവുന്നതും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി അതിന്റെ ഏതൊരു വസ്തുവും വിൽപ്പന മുഖാന്തിരമോ മറ്റുവിധത്തിലോ കയൊഴിക്കാവുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ, തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലയ്ക്കെടുക്കൽ ആക്ടും അതിനുകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളും പ്രകാരമോ അല്ലെങ്കിൽ സ്വകാര്യ വിലയ്ക്കുവാങ്ങൽ മുഖാന്തിരമോ അല്ലെങ്കിൽ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തിരമോ ആകാ വുന്നതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ഏതൊരു വസ്തുവും ആർജ്ജിക്കുന്നതിന് മുമ്പ് താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കേണ്ടതാണ്. അതായത്.-
(എ.) നിർദ്ദിഷ്ട വസ്തതു നിർദ്ദിഷ്ട ആവശ്യത്തിന് അനുയോജ്യമാണെന്ന് ഗ്രാമ/ബോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ സംഗതിയിൽ യഥാക്രമം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ/അസി സ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ/ജില്ലാകളക്ടറുടെ അനുയോജ്യതാ സർട്ടിഫിക്കറ്റ് വാങ്ങിയിരി ക്കേണ്ടതാണ്.
(ബി) നിർദ്ദിഷ്ട വസ്തതു വിദ്യാഭ്യാസ ആവശ്യത്തിനാണെങ്കിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
(സി) ആശുപ്രതികൾ, ഡിസ്പെൻസറികൾ തുടങ്ങിയ കാര്യത്തിനാണെങ്കിൽ ജില്ലാ മെഡി ക്കൽ ഓഫീസറുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്.
4. ഭൂമി വിലക്കെടുക്കൽ ആക്ട് പ്രകാരമുള്ള വസ്തതു ആർജ്ജിക്കൽ- (1) ഉഭയസമ്മത പ്രകാരമോ സൗജന്യമായ വിട്ടുകൊടുക്കൽ പ്രകാരമോ അല്ലാതെ ഒരു പഞ്ചായത്ത് വസ്തതു ആർജ്ജി ക്കുന്ന സംഗതിയിൽ തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലക്കെടുക്കൽ ആക്ടിലെ വ്യവസ്ഥ കളും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്.
(2) പൊന്നും വിലക്കെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, ദേഹ ണ്ഡങ്ങളോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കേണ്ടതും ആ വില സെക്രട്ടറി ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസറെ അറിയിക്കേണ്ടതാണ്.
(3) വസ്തു പൊന്നും വിലക്കെടുക്കുന്ന നടപടിയിൽ വില സംബന്ധമായി കോടതിയിൽ ഉണ്ടാ യേക്കാവുന്ന എല്ലാ വ്യവഹാരങ്ങളിലും പഞ്ചായത്ത് നിർബന്ധമായും ഒരു കക്ഷി ആയിരിക്കേണ്ടതും ഇതുസംബന്ധമായ വ്യവഹാരം ഫയൽ ചെയ്യുകയോ കോടതിയിൽ റഫർ ചെയ്യുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസർ ആ വിവരം ബന്ധപ്പെട്ട പഞ്ചായത്തിനേയും സർക്കാരിനേയും രേഖാമൂലം അറിയിച്ചിരിക്കേണ്ടതുമാണ്.
5. ഉഭയസമ്മതപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ- (1) ഉഭയസമ്മതപ്രകാരം വസ്തു ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സംഗതികളിലും,-
(എ) ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മുൻകാല ബാദ്ധ്യത തെളിയിക്കുന്നതിനുള്ള 18 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ വാങ്ങി വസ്തതു ബാദ്ധ്യതമുക്തമെന്ന് ഉറപ്പുവരുത്തുകയും;
(ബി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഉടമാവ കാശം ജില്ലാ ഗവൺമെന്റ് പ്ലീഡറെക്കൊണ്ട് പരിശോധിപ്പിച്ച് ഉടമസ്ഥന് നിർദ്ദിഷ്ട വസ്തുവിന്മേൽ ശരിയായ ഉടമസ്ഥ-കയൊഴിക്കൽ അവകാശം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും;
(സി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന് നൽകുന്ന വില ബന്ധപ്പെട്ട തഹസീൽദാർ/ ജില്ലാകളക്ടർ രേഖാമൂലം നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും;
(ഡി) ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ ദേഹണ്ഡമോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേ ണ്ടതാണ്.
(2) ഏതെങ്കിലും ഒരു പൊതു ആവശ്യത്തിന് ഏതെങ്കിലും ഭൂമിയോ കെട്ടിടമോ പഞ്ചായ ത്തിന് ആവശ്യമായിവരുന്ന സംഗതിയിൽ, പഞ്ചായത്ത് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയ മായി അപ്രകാരമുള്ള ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കാവുന്നതാണ്. എന്നാൽ അപ്രകാരം ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കുന്ന സംഗതിയിൽ പാട്ടത്തുക, പാട്ടത്തിന് എടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ശരിയായ മൂല്യനിർണ്ണയം നടത്തിയശേഷം മാത്രം നിശ്ചയിക്കേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ആർജ്ജിക്കുന്ന വസ്തുവിന്റെ ആധാരം ഈ ചട്ടങ്ങ ളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 1-ന് അനുയോജ്യമായിരിക്കേണ്ടതാണ്.
(4) മേൽചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള യാതൊന്നും തന്നെ ഒരു കോടതിവിധിയുടെ അടിസ്ഥാന ത്തിൽ ഒരു പഞ്ചായത്ത് ആർജ്ജിക്കുന്ന ഏതെങ്കിലും വസ്തുവിന് ബാധകമാകുന്നതല്ല.
അദ്ധ്യായം 2 വസ്തതു കയൊഴിക്കൽ
6. പഞ്ചായത്തിന്റെ സ്വന്തമായ വസ്തതുക്കളുടെ വില്പന വഴിയുള്ള കൈമാറ്റും- പഞ്ചായ ത്തിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി, അതിന്റെ വകയായ ഏതൊരു വസ്തുവും വില്പനമൂലം കൈമാറ്റം ചെയ്യാവുന്നതും അപ്രകാരമുള്ള കൈമാറ്റം ഈ ചട്ടങ്ങൾക്ക് അനുബന്ധ മായി ചേർത്തിട്ടുള്ള ഫോറം II-ന് അനുയോജ്യമായിരിക്കേണ്ടതുമാണ്.
7. പഞ്ചായത്തിന്റെ സ്വന്തമായ വസ്തുക്കൾ ലൈസൻസിന്മേൽ വാടകയ്ക്കക്കോ പാട്ട ത്തിനോ നൽകാമെന്ന്- (1) ഒരു പഞ്ചായത്തിന് വ്യാപാരത്തിനായുള്ളതോ അല്ലാത്തതോ ആയ കെട്ടിടങ്ങൾ നിർമ്മിക്കാവുന്നതും അവ ആവശ്യമുള്ള പൊതുജനങ്ങൾക്ക് ആക്ടിലേയും അതിൻകീ ഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയും ഈ ആവശ്യത്തിലേക്കായി പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലായിലേയും വ്യവസ്ഥകൾക്കനുസരണമായി ലൈസൻസിന്മേൽ വാടകക്കോ പാട്ടത്തിനോ കൊടുക്കാവുന്നതും അവയുടെ ഉപയോഗത്തിനും കൈവശത്തിനും പഞ്ചായത്ത് നിശ്ചയിച്ചേക്കാ വുന്ന ഫീസ് ചുമത്തുകയും ചെയ്യാവുന്നതാണ്.
(2), (1)-ാം ഉപചട്ടപ്രകാരമുള്ള ഓരോ ലൈസൻസും ആ കെട്ടിടമോ അതിലുള്ള മുറിയോ ഇടമോ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഫീസിന്റെ നിരക്കും, അത് കൊടുക്കേണ്ട സമയവും അതിൽ ഉൾക്കൊള്ളിച്ചിരിക്കേണ്ടതും മേൽപ്പറഞ്ഞ പ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളും ഉചിതമായ മൂല്യമുള്ള മുദ്രപ്രതത്തിലുള്ള ഒരു കരാറിന്റെ രൂപ ത്തിൽ എഴുതിയുണ്ടാക്കിയതായിരിക്കേണ്ടതും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം III-ന് അനുയോജ്യമായിരിക്കേണ്ടതും ആണ്.
(3) (1)-ാം ഉപചട്ടപ്രകാരം വാടകയ്ക്ക് കൊടുത്തിട്ടുള്ള യാതൊരു കെട്ടിടമോ മുറിയോ ഇടമോ ലൈസൻസുകാരൻ, മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാനോ അതിന്റെ ഉപയോഗത്തിന്റെ സ്വഭാവം മാറ്റാനോ പാടില്ലാത്തതാകുന്നു.
(4) (1)-ാം ഉപചട്ടപ്രകാരം ഏതെങ്കിലും ഒരാൾക്ക് വാടകയ്ക്ക് കൊടുത്തിട്ടുള്ള ഏതെങ്കിലും കെട്ടിടമോ മുറിയോ മറ്റൊരാൾക്ക് കൊടുത്തിട്ടുള്ളതായി ഏതെങ്കിലും സമയത്ത് സെക്രട്ടറിക്ക് തോന്നു ന്നുവെങ്കിൽ അങ്ങനെയുള്ള ആൾക്ക്, കൊടുത്തിട്ടുള്ള ലൈസൻസ് അദ്ദേഹം ഉടൻതന്നെ ഉത്തരവ് വഴി റദ്ദാക്കേണ്ടതും, അതതു സംഗതി പോലെ, ആ കെട്ടിടമോ മുറിയോ ഇടമോ ഉപയോഗിക്കു കയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ആളിനോടോ ആളുകളോടോ ആ ഉത്തരവിൽ പറഞ്ഞി ട്ടുള്ള സമയത്തിനുള്ളിൽ ഒഴിഞ്ഞുപോകുവാൻ നിർദ്ദേശിക്കേണ്ടതുമാണ്.
എന്നാൽ, ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഉപയോ ഗിക്കുന്ന ആളെയോ കൈവശക്കാരനെയോ ഒഴിപ്പിക്കുന്നതിനുമുമ്പ്, സെക്രട്ടറി, അങ്ങനെയുള്ള ഉത്ത രറ് പുറപ്പെടുവിക്കാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ, നോട്ടീസിൽ പറഞ്ഞിരിക്കേണ്ട ന്യായ മായ സമയത്തിനുള്ളിൽ, ആയത് കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടുകൊണ്ട് അയാൾക്ക് നോട്ടീസ് നൽകേണ്ടതാണ്.
(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഉത്തരവ്, അതിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ പാലി ച്ചില്ലെങ്കിൽ, സെക്രട്ടറി അങ്ങനെയുള്ള ആളെയോ ആളുകളെയോ ആ കെട്ടിടത്തിൽ നിന്നോ മുറി യിൽ നിന്നോ ഇടത്തിൽ നിന്നോ പോലീസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ നീക്കം ചെയ്യേണ്ടതും ആ കെട്ടിടമോ മുറിയോ ഇടമോ അതതു സംഗതിപോലെ, അടച്ചിടേണ്ടതും ആകുന്നു
അതിനെത്തുടർന്ന് ആ പരിസരത്ത് കാണപ്പെടുന്ന എല്ലാ വസ്തുക്കളും പഞ്ചായത്തിന്റെ വകയായി രിക്കുന്നതും അവയെ കൈയൊഴിക്കേണ്ടതും അതിൽ നിന്നുള്ള വരുമാനം പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതുമാകുന്നു.
(6) (1)-ാം ഉപചട്ടപ്രകാരം, ഒരു ലൈസൻസ് നൽകപ്പെട്ടിട്ടുള്ള ഓരോ ആളും ആവശ്യപ്പെ ടാതെ തന്നെ ലൈസൻസ് ഫീസും മറ്റ് ചാർജ്ജകളും കരാറിൽ പറഞ്ഞിട്ടുള്ള നിരക്കിൽ അതിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ കൊടുക്കേണ്ടതാണ്.
(7) ഏതെങ്കിലും ലൈസൻസുകാരൻ ലൈസൻസ് ഫീസ് കൊടുക്കുന്നതിൽ ലൈസൻസിലെ വ്യവസ്ഥകൾക്കനുസൃതമായി നിക്ഷേപിച്ച തുകയ്ക്കുള്ള കാലാവധിയിൽ കൂടുതൽ കാലത്തേക്ക് വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി, രേഖാമൂലമായ നോട്ടീസ് മൂലം കരാറിൽ വ്യവസ്ഥ ചെയ്തി ട്ടുള്ള പ്രകാരമുള്ള പലിശയോ പിഴയോ സഹിതം കൊടുക്കേണ്ട തുക, അങ്ങനെയുള്ള നോട്ടീസ യച്ച ഏഴുദിവസത്തിനകം കൊടുക്കാൻ വീഴ്ചക്കാരനോട് ആവശ്യപ്പെടേണ്ടതും അതിന് വീഴ്ച വരു ത്തുന്ന സംഗതിയിൽ, അദ്ദേഹം ഉടൻ തന്നെ പരിസരങ്ങൾ താൽക്കാലികമായി അടച്ചിടീക്കേണ്ടതും പോലീസിന്റെ സഹായത്തോടെയോ അല്ലാതെയോ അതിന്റെ കൈവശക്കാരനെയോ കൈവശക്കാ രെയോ അവിടെനിന്നും ഒഴിപ്പിക്കേണ്ടതുമാകുന്നു.
(8) (7)-ാം ഉപചട്ടപ്രകാരം ആ പരിസരങ്ങൾ അടച്ചിട്ടാൽ തന്നെയും, ലൈസൻസുകാരൻ ആ പരിസരം ഉപയോഗിക്കുന്നയാളും കൈവശക്കാരനുമായി തുടരുന്നതും അവിടെയുള്ള വകകളുടെ സുരക്ഷയ്ക്ക് ഉത്തരവാദിയായിരിക്കുന്നതും ആകുന്നു. എന്നാൽ അയാൾ ആ പരിസരങ്ങൾ ബലമു പയോഗിച്ച് തുറക്കാനോ അവിടെ പുനഃപ്രവേശിക്കാനോ പാടില്ലാത്തതും ആകുന്നു.
(9) (7)-ാം ഉപചട്ടപ്രകാരം ഒരു പരിസരം സെക്രട്ടറി അടച്ചിടീക്കുമ്പോൾ അദ്ദേഹം നോട്ടീസു വഴി നോട്ടീസിൽ പറഞ്ചേക്കാവുന്ന സമയത്തിനുള്ളിൽ കൊടുക്കേണ്ട തുക കൊടുത്തുതീർക്കാൻ ലൈസൻസുകാരനോട് നിർദ്ദേശിക്കേണ്ടതാണ്.
(10) (9)-ാം ഉപചട്ടപ്രകാരം ആവശ്യപ്പെട്ട പ്രകാരമുള്ള തുക ലൈസൻസുകാരൻ അടയ്ക്കു ന്നപക്ഷം, സെക്രട്ടറി ഉടൻതന്നെ അയാൾക്ക് ആ പരിസരങ്ങളുടെ കൈവശം വിട്ടുകൊടുക്കേണ്ടതും, അയാൾ ആ തുക കൊടുത്തുതീർക്കുവാൻ വീഴ്ച വരുത്തുകയാണെങ്കിൽ, സെക്രട്ടറി ഉടൻതന്നെ ലൈസൻസ് റദ്ദാക്കേണ്ടതും ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് അയാളെ അറിയിക്കേണ്ടതും, ഏതെങ്കിലും കാരണവശാലോ, അയാളെ നേരിട്ട് ആ ഉത്തരവ് അറിയിക്കാൻ സാധിക്കാതിരിക്കുക യാണെങ്കിൽ അത് (7)-ാം ഉപചട്ടപ്രകാരം അടച്ചിട്ടിട്ടുള്ള പരിസരത്ത് പ്രസിദ്ധീകരിക്കേണ്ടതും അത് മതിയായ നോട്ടീസായി കരുതപ്പെടേണ്ടതും ആകുന്നു.
(11) (10)-ാം ഉപചട്ടപ്രകാരം സെക്രട്ടറി ഒരു ലൈസൻസ് റദ്ദാക്കിയിട്ടുള്ളിടത്ത് അദ്ദേഹം ലൈസൻസുകാരന് മുൻകൂട്ടി നോട്ടീസ് നൽകിക്കൊണ്ടും പൊതുനോട്ടീസ് നൽകിയശേഷവും, വിജ്ഞാപനം ചെയ്തിട്ടുള്ള ദിവസം ആ പരിസരങ്ങളിൽ കാണപ്പെട്ട വകകൾ ലേലം വഴിയോ അല്ലാ തെയോ കയ്യൊഴിക്കേണ്ടതും അതിൽ നിന്നു കിട്ടുന്ന വരുമാനം ലൈസൻസുകാരിൽ നിന്നും കിട്ടേ ണ്ടതുകയിലും വിൽപ്പനയോട് ബന്ധപ്പെട്ട മറ്റ് ചാർജ്ജുകളിലും ചെലവുകളിലും തട്ടിക്കിഴിക്കേണ്ടതും, ശിഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അത് ലൈസൻസുകാരന് തിരികെ നൽകേണ്ടതുമാണ്. ലൈസൻസു കാരിൽ നിന്നും ഈടാക്കേണ്ട തുകയും വിൽപ്പനയോടു ബന്ധപ്പെട്ട മറ്റ് ചാർജ്ജകളും ചെലവു കളും കൊടുത്തുതീർക്കാൻ അപ്രകാരമുള്ള വിൽപ്പനയിൽ നിന്നുള്ള വരുമാനം മതിയാകുന്നില്ലെ ങ്കിൽ ബാക്കി തുക ലൈസൻസുകാരനിൽ നിന്നും പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി കുടിശ്ശിക യെന്നപോലെ വസുലാക്കേണ്ടതാണ്.
8. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള വസ്തുക്കളുടെ കൈമാറ്റും- (1) പഞ്ചായത്തിന് സ്വന്തമല്ലാത്തതും എന്നാൽ പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ളതുമായ ഏതൊരു വസ്തുവും ഏത് വ്യവസ്ഥകളിന്മേലാണോ അവ നിക്ഷിപ്തമായിട്ടുള്ളത് ആ വ്യവസ്ഥകൾ ലംഘിക്കാതെ പാട്ടത്തിന് നൽകാവുന്നതാണ്.
(2), (1)-ാം ഉപചട്ടപ്രകാരമുള്ള കൈമാറ്റം ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം IV-ന് അനുയോജ്യമായിരിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |