Panchayat:Repo18/vol1-page0641
1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 6/2000- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 271 ആർ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും- (1) ഈ ചട്ടങ്ങൾക്ക് 1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:- xxx x
(ബി) 'പരാതി എന്നാൽ പഞ്ചായത്ത് ആക്ടിലെ 271 എഫ് (സ) വകുപ്പ് പ്രകാരമുള്ള ഒരു പരാതി എന്നർത്ഥമാകുന്നു;
(സി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥ മാകുന്നു; xxx x)
(ഇ) 'മുനിസിപ്പാലിറ്റി ആക്ട് എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20) എന്നർത്ഥമാകുന്നു;
(എഫ്) 'പഞ്ചായത്ത് ആക്ട് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ജി) 'പട്ടിക' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള പട്ടിക എന്നർത്ഥമാകുന്നു;
(എച്ച്) ‘വകുപ്പ് എന്നാൽ പഞ്ചായത്ത് ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ പഞ്ചാ യത്ത് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗ ങ്ങൾക്കും മേൽപ്പറഞ്ഞ ആക്സ്റ്റൂകളിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടാ യിരിക്കുന്നതാണ്. 3. ആസ്ഥാനം.- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കുന്നതാണ്.
(4. സേവന വേതന വ്യവസ്ഥകൾ.- ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന് കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടേതിന് തുല്യമായ ശമ്പളത്തിനും ബത്തയ്ക്കും അർഹതയു ണ്ടായിരിക്കുന്നാണ്.)
xxx x)
6. സ്റ്റാഫ്- ഓംബുഡ്സ്മാനിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിൽ അതിനെ സഹായിക്കാനായി സർക്കാർ, ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള പട്ടികയിൽ പറയുന്ന പ്രകാ രമുള്ള ഒരു സെക്രട്ടറിയെയും മറ്റു ഉദ്യോഗസ്ഥന്മാരെയും നിയമിക്കേണ്ടതാണ്.
എന്നാൽ സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന സംഗതികളിൽ ഓംബുഡ്സ്മാനുമായി കൂടി യാലോചിച്ച യുക്തമെന്നു തോന്നുന്ന മറ്റ് ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും കൂടുതലായി നിയമിക്കാവുന്നതാണ്.
7. പരാതിയുടെ മാതൃക.- പരാതി, എഴുതിയതും കഴിയുന്നിടത്തോളം ഫാറം ‘എ’യിലെ മാതൃകയിലായിരിക്കേണ്ടതുമാണ്.
8. പരാതിയുടെ പകർപ്പുകൾ.- ഓരോ പരാതിയും അതോടൊപ്പമുള്ള രേഖകളും പരാതി യിൽ എത്ര എതിർകക്ഷികളുണ്ടോ അത്രയും പകർപ്പുകളോടു കൂടിയതായിരിക്കേണ്ടതാണ്.
9. പരാതിയോടൊപ്പമുള്ള ദൃഢ പ്രസ്താവന.- ഓരോ പരാതിയോടൊപ്പവും പരാതിയിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ തന്റെ ഉത്തമ വിശ്വാസത്തിലും അറിവിലും പെട്ടിടത്തോളം ശരിയും സത്യവുമാണെന്ന ഒരു ദൃഢ പ്രസ്താവന ഉണ്ടായിരിക്കേണ്ടതാണ്.
10. ഹാജരാക്കുന്ന രേഖകളുടെ പകർപ്പുകൾ.- (1) പരാതിക്കാരൻ ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരാതിയോടൊപ്പം, അപ്രകാരമുള്ള രേഖ/രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ നാലു പകർപ്പുകളും പരാതിയിൽ എത്ര എതിർ കക്ഷികളുണ്ടോ അത്രയും അധിക പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.
(2) സർക്കാരിനുവേണ്ടി സമർപ്പിക്കുന്ന പരാതികൾക്കും (1)-ാം ഉപചട്ടത്തിൽ പറയപ്പെടുന്ന നിബന്ധനകൾ ബാധകമായിരിക്കുന്നതാണ്.
11. പരാതി സമർപ്പിക്കുന്ന രീതി.- ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കുന്ന ഓരോ പരാതിയും ഓംബുഡ്സ്മാന്റെ സെക്രട്ടറി മുൻപാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേ നയോ സമർപ്പിക്കേണ്ടതാണ്.
12. ഫീസ്.- പരാതിക്കാരൻ, പരാതിയുടെ ഫീസായി പത്തു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് ഓരോ പരാതിയിലും പതിക്കേണ്ടതാണ്.
എന്നാൽ ഒരു പരാതി സർക്കാരിനുവേണ്ടി സർക്കാർ അധികാരപ്പെടുത്തിയ ഒരാൾ സമർപ്പി ക്കുകയാണെങ്കിൽ ഫീസ് നൽകേണ്ടതില്ല.
1 3. പരാതികൾ രജിസ്റ്റർ ചെയ്യൽ.- ഓരോ പരാതിയെയും സംബന്ധിച്ച വിവരം, സെക്ര ട്ടറി, ഫാറം ‘ബി’യിലുള്ള രജിസ്റ്ററിൽ ചേർക്കേണ്ടതും പരാതി സ്വീകരിച്ചെന്നും അത് രജിസ്റ്റർ ചെയ്തതു
വെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കൈപ്പറ്റ് രസീത, ഫാറം ‘സി’യിൽ നൽകുകയോ തപാലിൽ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.
14. നമ്പരു നൽകൽ- ഓരോ പരാതിക്കും ‘ബി’ ഫാറത്തിൽ ക്രമമായി നമ്പരിടേണ്ടതും അതേ നമ്പർ തന്നെ പരാതിയിലും രേഖപ്പെടുത്തേണ്ടതുമാണ്.
15. ന്യൂനതയുള്ള പരാതികൾ- പഞ്ചായത്ത് ആക്ടിലെയും ഈ ചട്ടങ്ങളിലെയും വ്യവസ്ഥ കൾ പാലിച്ചിട്ടില്ലാത്ത ഏതൊരു പരാതിയും പരിഗണനാർഹമല്ല
എന്നാൽ ന്യൂനതയുള്ള പരാതികൾ പരാതിക്കാരന് മടക്കി നൽകേണ്ടതും അപ്രകാരം മടക്കി നൽകുന്ന പരാതികളിലുള്ള ന്യൂനതകൾ രേഖാമൂലം അറിയിക്കേണ്ടതുമാണ്. അപ്രകാരം തിരിച്ചു കിട്ടിയ പരാതി ന്യൂനതകൾ പരിഹരിച്ച്, പരാതിക്കാരന് അത് തിരിച്ചുകിട്ടിയ തീയതി മുതൽ പതി നഞ്ചു ദിവസത്തിനകം വീണ്ടും സമർപ്പിച്ചാൽ ആയത് 13-ാം ചട്ടപ്രകാരം സമർപ്പിക്കപ്പെട്ട ഒരു പരാ തിയായി പരിഗണിച്ച മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.
16. എതിർ കക്ഷിക്ക് നോട്ടീസ് നൽകൽ- ഓംബുഡ്സ്മാൻ, ഒരു പരാതി രജിസ്റ്റർ ചെയ്യു കയും പരാതിക്കാരന് കൈപ്പറ്റ് രസീത നൽകുകയും ചെയ്തശേഷം പരാതിയിലെ എതിർകക്ഷിക്ക് പരാതിയുടെയും അതിന് ആധാരമായ രേഖകളുടെയും ഒരു പകർപ്പ്, അതേപ്പറ്റി അയാൾക്ക് പറയാ നുള്ളതിന്റെ ഒരു പ്രതികയും ബന്ധപ്പെട്ട രേഖകളും നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ പതി നഞ്ചു ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും അപ്രകാരം സമർപ്പിക്കാതിരുന്നാൽ പരാതി എക്സ് പാർട്ടിയായി തീർപ്പാക്കുമെന്നും അറിയിച്ചുകൊണ്ട് ഫാറം 'ഡി'യിലുള്ള നോട്ടീസ് സഹിതം നൽകേണ്ടതാണ്.
17. നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള അധികാരം-ഓംബു ഡ്സ്മാന പരാതിക്ക് ആധാരമായ ഏതെങ്കിലും പ്രവൃത്തി താൽക്കാലികമായി നിർത്തിവയ്ക്കക്കേണ്ട ത് നീതിന്യായ വ്യവസ്ഥകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമാണെന്ന് ബോധ്യമാ കുന്ന പക്ഷം അപ്രകാരം നിർത്തിവയ്ക്കുവാൻ ഉത്തരവിടാവുന്നതും, അത് ബന്ധപ്പെട്ട കക്ഷികൾ പാലിക്കേണ്ടതുമാണ്.
18. സാക്ഷികളുടെ വിചാരണയും രേഖകൾ ഹാജരാക്കലും- (1) ഓംബുഡ്സ്മാന് ഒരു പരാതിക്ക് ആധാരമായ സംഗതിയിൽ ഏതെങ്കിലും വ്യക്തിയെ സാക്ഷിയായി സമൺ ചെയ്യാവു ന്നതും പരാതിക്കാരനോ എതിർകക്ഷിയോ ഉൾപ്പെടെ ഏതൊരാളോടും ബന്ധപ്പെട്ട രേഖകളും റിക്കാർഡുകളും (തന്റെ മുൻപാകെ ഹാജരാക്കാൻ ഏർപ്പാടു ചെയ്യുന്നതിന് ആവശ്യപ്പെടാവുന്നതു (2)Ο6ΥY).
(2) ഒരു പരാതിയിൽ എതിർകക്ഷിയായിട്ടുള്ളവർ അവർ ആശ്രയിക്കുന്ന രേഖകളുംകൂടി ഹാജ രാക്കേണ്ടതാണ്.
എന്നാൽ ന്യായമായ കാരണങ്ങളാൽ ഒരു രേഖയുടെ അസ്സൽ ഹാജരാക്കാൻ കഴിയാത്ത സംഗതിയിൽ അതിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രതികയോടൊപ്പം ഹാജരാക്കേണ്ടതാണ്.
(3) ഒരു പരാതിയോടൊപ്പം ഹാജരാക്കിയ എല്ലാ രേഖകളും റിക്കാർഡുകളും പരാതി തീർപ്പാ ക്കിയ ദിവസം മുതൽ രണ്ടു മാസത്തിനു ശേഷം ഒരു മാസത്തിനുള്ളിൽ ആരാണോ അത് ഹാജരാ ക്കിയത് അയാൾ ഓംബുഡ്സ്മാന്റെ പക്കൽനിന്നും മടക്കി വാങ്ങേണ്ടതാണ്.
19. സൂക്ഷ്മാന്വേഷണം നടത്തുന്ന വിധവും നടപടികമവും.-
(1) ഓംബുഡ്സ്മാൻ മുൻപാകെ സമർപ്പിക്കപ്പെട്ട പരാതിയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും സംഗതിയിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയോ അഥവാ ഏതെങ്കിലും സാങ്കേ തിക വിദഗ്ദ്ധരുടെയോ സൂക്ഷ്മമാന്വേഷണം ആവശ്യമാണെന്ന് ഓംബുഡ്സ്മാന് ബോധ്യമാകുന്ന പക്ഷം, അതത് സംഗതിപോലെ, പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയോ അഥവാ ഏതെങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെയോ സൂക്ഷമാന്വേഷണത്തിന് അത് വിധേയമാക്കാ വുന്നതും അപ്രകാരം ലഭിച്ച അന്വേഷണ റിപ്പോർട്ട് പരാതിയുടെ തീർപ്പാക്കലിന് പരിഗണിക്കാവു ന്നതുമാണ്.
(2) അന്വേഷണത്തിന്റെ ഭാഗമായി ഓംബുഡ്സ്മാന്, പരാതിയിൽ ഉൾപ്പെട്ടതോ അതുമായി ബന്ധപ്പെട്ടതോ ആയ കെട്ടിടമോ, ഓഫീസോ, സ്ഥലമോ സന്ദർശിക്കാവുന്നതാണ്.
'[20. ഓംബുഡ്സ്മാന സൗകര്യപ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്താ മെന്ന്.- കാര്യനിർവ്വഹണം വേഗത്തിലും ഫലപ്രദമാകുന്നതിനായി ഓംബുഡ്സ്മാന സൗകര്യ പ്രദമായ സ്ഥലത്തും തീയതിയിലും സിറ്റിംഗ് നടത്തി പരാതികൾ തീർപ്പാക്കാവുന്നതാണ്.)
21. പരാതിയിന്മേൽ വാദം കേൾക്കലും തീർപ്പാക്കലും.- (1) ഓംബുഡ്സ്മാൻ, നേരിൽ ബോധിപ്പിക്കാൻ അവസരം വേണമെന്ന് പരാതിക്കാരനോ എതിർകക്ഷിയോ ആവശ്യപ്പെടുന്ന പക്ഷം അപ്രകാരം അവസരം നൽകേണ്ടതും അവർ ഹാജരാക്കിയ രേഖകളും മറ്റു തെളിവുകളും കൂടി പരിശോധിച്ചശേഷം പരാതിയിന്മേൽ തീർപ്പ് കൽപ്പിക്കേണ്ടതുമാണ്.
(2) ഓംബുഡ്സ്മാൻ, ഏതൊരു പരാതിയിലും അതു സ്വീകരിച്ച തീയതി മുതൽ ആറുമാസ ത്തിനകം അവസാന തീർപ്പ് കൽപ്പിക്കേണ്ടതാണ്.
22. പ്രോസികൃഷനും അനന്തര നടപടികളും.- (1) ഓംബുഡ്സ്മാൻ ആരോപണ വിധേ യനായ ആളിനെതിരെ ഒരു ക്രിമിനൽ കുറ്റം ഉൾക്കൊള്ളുന്ന കേസുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കാണുന്ന പക്ഷം, ഓംബുഡ്സ്മാന്റെ സെക്രട്ടറി, പരാതി, ഓംബുഡ്സ്മാന്റെ നിഗമനങ്ങളും ശുപാർശയും സഹിതം ബന്ധപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് അയച്ചു കൊടുക്കേണ്ടതാണ്.
(2) ജില്ലാ പോലീസ് സൂപ്രണ്ട്, (1)-ാം ഉപചട്ടപ്രകാരമുള്ള പരാതിയും ശുപാർശയും അയച്ചു കിട്ടിയാൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതും തുടർ നടപടികളും ഉത്തരവുകളും സംബന്ധിച്ച വിവരം കാലാകാലങ്ങളിൽ വീഴ്ചയില്ലാതെ ഓംബുഡ്സ്മാനെ അറിയിക്കേണ്ടതുമാണ്.
(3) (2)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള നടപടി വീഴ്ചയ്ക്ക് ബന്ധപ്പെട്ടവർക്കെതിരെ ഓംബു ഡ്സ്മാന യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്നതാണ്.
23. ഉത്തരവിലെ തെറ്റു തിരുത്തൽ.- ഓംബുഡ്സ്മാന് എപ്പോൾ വേണമെങ്കിലും അതിന്റെ ഉത്തരവിലെ ഏതെങ്കിലും തെറ്റോ വിട്ടുപോകലോ സ്വമേധയായോ ആരുടെയെങ്കിലും അപേക്ഷ യിൻമേലോ, അതതു സംഗതിപോലെ, തിരുത്തുകയോ ചേർക്കുകയോ ചെയ്യാവുന്നതാണ്.
എന്നാൽ അപ്രകാരം തിരുത്തുകയോ ചേർക്കുകയോ ചെയ്യുന്നതിനു മുൻപ് ബന്ധപ്പെട്ട കക്ഷി കൾക്ക് സങ്കടം ബോധിപ്പിക്കുവാൻ ഒരു അവസരം നൽകേണ്ടതാണ്.
24. നടപടിക്രമങ്ങളിലും ഉത്തരവിലും ഉപയോഗിക്കേണ്ട ഭാഷ.- ഓംബുഡ്സ്മാൻ അതിന്റെ വിചാരണകളിലും നടപടിക്രമങ്ങളിലും ഉത്തരവുകളിലും മലയാളഭാഷയോ ഇംഗ്ലീഷ് ഭാഷയോ ഉപ യോഗിക്കേണ്ടതാണ്.
25. ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കാതിരുന്നാലുള്ള നടപടി..- ഓംബുഡ്സ്മാന്റെ ഉത്തരവുകൾ നടപ്പാക്കുവാൻ ബന്ധപ്പെട്ട എല്ലാവരും ബാധ്യസ്ഥരായിരിക്കുന്നതും, അതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഓംബുഡ്സ്മാന യുക്തമെന്നു തോന്നുന്ന നടപടികൾ സ്വീകരിക്കാവുന്ന തുമാണ്.
26. ഉത്തരവിന്റെ പകർപ്പ് നൽകൽ- (1) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതിക ളുടെ അന്തിമ തീർപ്പിന്റെ പകർപ്പ് പരാതിയിലെ ഓരോ കക്ഷിക്കും തീർപ്പാക്കിയ തീയതി മുതൽ ഒരു മാസത്തിനകം നൽകേണ്ടതാണ്.
എന്നാൽ പരാതിയിലെ ഏതെങ്കിലും കക്ഷിക്ക് തീർപ്പിന്റെ പകർപ്പ് അടിയന്തിരമായി ആവ ശ്യമാണെന്ന് രേഖാമൂലം അപേക്ഷിച്ചാൽ അത്തരം സന്ദർഭങ്ങളിൽ ഒരാഴ്ചയ്ക്കകം അത് നൽകേ ണ്ടതാണ്.
(2) ഓംബുഡ്സ്മാൻ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഓംബുഡ്സ്മാന്റെ കൈയൊപ്പും, ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും പ്രസ്തുത ഉത്തരവുകളുടെ പകർപ്പുകൾ നൽകുന്ന സംഗ തികളിൽ സെക്രട്ടറിയുടെ കൈയൊപ്പും ആഫീസ് മുദ്രയും ഉണ്ടായിരിക്കേണ്ടതും ആണ്.
(3) ഓംബുഡ്സ്മാന്റെ മുൻപാകെയുള്ള പരാതികളിൽ അന്തിമതീർപ്പായാൽ അപ്രകാരമുള്ള തീർപ്പുകളിൽ തീർപ്പുകളുടെ തീയതിയും, തീർപ്പിന്റെ സ്വഭാവവും അതിന്റെ വിശദാംശങ്ങളും ഫാറം ‘ബി’ രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
(4) ഓംബുഡ്സ്മാന്റെ ഓഫീസിൽ, ഓരോ പരാതിയെയും
സംബന്ധിക്കുന്ന ഫയലുകൾ, രജിസ്റ്ററുകൾ മുതലായ എല്ലാവിധ റിക്കാർഡുകളും രേഖകളും നശിച്ചുപോകാത്തവിധം സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
27. ഓംബുഡ്സ്മാന്റെ ചില അധികാരങ്ങൾ- ഓംബുഡ്സ്മാന്, തങ്ങളുടെ മുൻപാകെ യുള്ള പരാതി തീർപ്പാക്കുന്നതിന്, നടപടിക്രമങ്ങൾ ഈ ചട്ടങ്ങളിൽ പ്രത്യേകമായി പ്രതിപാദിച്ചിട്ടി ല്ലാത്ത സംഗതികളിൽ, യുക്തമായ നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണ്.
28. പുനഃപരിശോധന- ഓംബുഡ്സ്മാന്, സ്വമേധയായോ അല്ലെങ്കിൽ ഉത്തരവു തീയതി മുതൽ അറുപതു ദിവസത്തിനകം സമർപ്പിക്കപ്പെടുന്ന ഹർജിയിന്മേലോ അതിന്റെ ഏതൊരു തീരു മാനവും പുനഃപരിശോധിക്കാവുന്നതാണ്.
29. സംശയനിവാരണം വരുത്തൽ- സർക്കാരിന്, ഉത്തരവുമൂലം ഈ ചട്ടങ്ങളിലെ വ്യവ സ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ അല്ലാതെയോ ഉള്ള സംശയം നിവാരണം വരുത്താവുന്ന താണ്.
പട്ടിക
(6-ാം ചട്ടം കാണുക) ക്രമനമ്പർ തസ്തിക തസ്തികയുടെ നിയമന രീതി നമ്പർ എണ്ണം (1) (2) (3) (4)
1. സെക്രട്ടറി 1 സെക്രട്ടറിയേറ്റിലെ നിയമവകുപ്പ അഡീഷണൽ സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
2. അഡ്മിനി സ്ട്രേറ്റീവ് (Gr@ი იზიrÜრ 1 സെക്രട്ടറിയേറ്റിലെ പൊതുഭരണവകു പ്പിലെ ജോയിന്റ് സെക്രട്ടറിയുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ
3, ഫിനാൻസ് ആഫീസർ 1 സെക്രട്ടറിയേറ്റിലെ ധനകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ തസ്തി കയിൽനിന്നും ഡെപ്യൂട്ടേഷൻ.
'[4. സെക്ഷൻ ആഫീസർ 1 സെക്രട്ടറിയേറ്റിലെ സെക്ഷൻ ആഫീ സറുടെ തസ്തികയിൽനിന്നും ഡെപ്യൂട്ടേഷൻ, നിയമബിരുദമുള്ള വരായിരിക്കണം.
5. കോർട്ട് ആഫീസർ 1 (ഹൈക്കോടതിയിലെ കോർട്ട് ഓഫീസറു ടെയോ സീനിയിർ ഗ്രേഡ് അസിസ്റ്റന്റി ന്റേയോ ജില്ലാ കോടതിയിലെ ശിരസ്ത ദാരുടെയോ തസ്തികയിൽ നിന്നും ഡെപ്യൂട്ടേഷൻ.]
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |