Panchayat:Repo18/vol2-page1071
2015 - സാക്ഷരതാമിഷൻ പ്രേരകന്മാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട/പൊതു ആവശ്യ ഫണ്ടിൽ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുമതി 2015-16 വർഷത്തേക്ക് കുടി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ (സാധാ)നം. 193/2015/തസ്വഭവ, TVPM, dt. 21-04-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 2015 - സാക്ഷരതാമിഷൻ പ്രേരകമാർക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തനത്/പൊതു ആവശ്യ ഫണ്ടിൽ നിന്നും ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുമതി 2015-16 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1) കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടറുടെ 1-2-2015-ലെ എ1-3946/10/കെ.എസ്.എൽ.എം.എ. നമ്പർ കത്ത്.
2) സ.ഉ.(സാധാ) 968/2014/തസ്വഭവ തീയതി 3-4-2014
===
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തുടർവികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരകമാർക്കും അസിസ്റ്റന്റ് പ്രേരകമാർക്കും, ഓണറേറിയം, ഫെസ്റ്റിവൽ അലൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ പരാമർശം രണ്ടിലെ ഉത്തരവിൽ നൽകിയിരുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവർക്ക് സാക്ഷരതാ മിഷൻ തിരികെ നൽകുമെന്ന വ്യവസ്ഥയിൽ നൽകുന്നതിനുള്ള അനു വാദം 1-4-2015 മുതൽ 31-3-2016 വരെ ഒരു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്നാണ് പരാമർശം വഴി ആവശ്യപ്പെട്ടിരിക്കുന്നത്. 2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തുടർ വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരകമാർക്കും അസിസ്റ്റന്റ് പ്രേരക്മാർക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/പൊതു ആവശ്യ ഫണ്ടിൽ നിന്നും വിതരണം ചെയ്യുന്ന ഓണറേറിയം തുടങ്ങിയ ആനുകൂല്യങ്ങൾ മുൻകാലയളവിലേതു സംസ്ഥാന സാക്ഷരതാമിഷനിൽ നിന്നും തിരികെ ലഭിച്ചിട്ടുള്ള / ലഭിക്കുന്ന മുറയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടർന്നും 2015-16 സാമ്പത്തിക വർഷത്തിലും (2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെ) അവയുടെ തനത് / പൊതു ആവശ്യ ഫണ്ടിൽ നിന്നും നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
(തദ്ദേശസ്വയംഭരണ (ഇ.യു.) വകുപ്പ്, സ.ഉ.(സാധാ)നം. 1240/15/തസ്വഭവ. TVPM, dt. 25-04-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള മുനിസിപ്പൽ കോമൺ സർവ്വീസ് ജീവനക്കാര്യം പഞ്ചായത്തുകൾ നഗരസഭകളായി പരിവർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിച്ചേർത്തതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗരസഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ ഓപ്റ്റിനു വിധേയമായി അബ്സോർബ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1, 2-4-2011-ലെ ജി.ഒ.(എം.എസ്) നം. 85/2011/തസ്വഭവ
2. നഗരകാര്യ ഡയറക്ടറുടെ 31-1-2013, 20-7-2013, 27-12-2013, 15-3-2014, 23-6-2014 എന്നീ തീയതികളിലെ ഇ5-20249/12 നമ്പർ കത്തുകൾ
ഉത്തരവ്
പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളായി പരിവർത്തനപ്പെടുത്തിയതിന്റെയും കോർപ്പറേഷനുകളോട് കൂട്ടിച്ചേർത്തതിന്റെയും ഫലമായി ടി സ്ഥാപനങ്ങളിൽ 31-3-2011-നു ശേഷം തുടരുന്ന ജീവനക്കാർ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ടി സ്ഥാപനങ്ങളിൽ തന്നെ തുടരാൻ പരാമർശം (1) ആയി വായിച്ച സർക്കാർ ഉത്തരവുപ്രകാരം സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ നഗരസഭകളായി പരിവർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കൂട്ടിച്ചേർത്തതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗരസഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ സാനിട്ടറി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |