Panchayat:Repo18/vol1-page0756

From Panchayatwiki
Revision as of 10:45, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

33. വ്യാവസായിക വികസനത്തിനുവേണ്ടി പ്ലോട്ട് വികസനം, ഭൂമി സബ്ഡിവിഷൻ എന്നിവയുൾപ്പെടുന്ന വികസനം.- (1) ഭൂമി സബ്ഡിവിഷൻ, പ്ലോട്ടിന്റെ വികസനങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന എല്ലാ പുതിയ വികസനങ്ങളും താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിരിക്കുന്നതാണ്.

(i) (a) വികസന പ്രദേശത്തേയ്ക്കുള്ള പ്രവേശന മാർഗ്ഗത്തിന്റെ അല്ലെങ്കിൽ പ്രവേശനം നൽകുന്ന തെരുവിന്റെ വീതി ഏറ്റവും ചുരുങ്ങിയത് 10 മീറ്റർ ആയിരിക്കേണ്ടതാണ്.

(b) ആറ് അംഗ യൂണിറ്റുകളിൽ കുറയാത്ത ഒരു സംഘടിത വ്യാവസായിക പ്രദേശത്തിലൂടെയുള്ളതോ അവിടേക്ക് നയിക്കുന്നതോ ചരക്കു വണ്ടികൾക്ക് സഞ്ചരിക്കാൻ ഉദ്ദേശിച്ചുള്ളതോ ആയ പൊതുവായതോ സ്വകാര്യമായതോ ആയ ഏതൊരു പുതിയ തെരുവിനും ഏറ്റവും കുറഞ്ഞത് 10 മീറ്റർ വീതിയുണ്ടായിരിക്കേണ്ടതാണ്:

എന്നാൽ, ചെറുകിട വ്യവസായ യൂണിറ്റുകളുടെയോ അല്ലെങ്കിൽ 150 മീറ്ററിൽ കവിയാത്ത നീളമുള്ളതും ഒരു അറ്റം അടഞ്ഞതുമായ തെരുവുകളുടെ കാര്യത്തിൽ റോഡിന്റെ ചുരുങ്ങിയ വീതി 7 മീറ്ററായിരിക്കേണ്ടതാണ്.

(ii) തെരുവിനോട് ചേർന്നുള്ള വ്യാവസായിക പ്ലോട്ടിന്റെ ഏറ്റവും കുറഞ്ഞ വലുപ്പം, 400 ചതുരശ്രമീറ്റർ വിസ്തൃതിയും, 15 മീറ്ററിൽ കുറയാത്ത വീതിയോടു കൂടിയുമായിരിക്കേണ്ടതാണ്.

എന്നാൽ (ii)- ാം ഇനത്തിലെ ഏറ്റവും കുറഞ്ഞ പ്ലോട്ട് നിബന്ധന ചെറിയ വ്യാവസായിക യൂണിറ്റുകൾക്ക് ബാധകമാകുന്നതാണ്.

(iii) വ്യാവസായിക ലേഔട്ടുകളിൽ ചീഫ് ഇലക്സ്ട്രിക്കൽ ഇൻസ്പെക്ടർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനുമായി കൂടിയാലോചിച്ച് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള സ്ഥലം വ്യവസ്ഥ ചെയ്യേണ്ടതാണ്;

(iv) അഞ്ചു പ്ലോട്ടുകൾ കവിഞ്ഞുള്ള ഭൂമികളുടെ സബ്ഡിവിഷനും വ്യാവസായിക തെരുവുകളുടെ ലേഔട്ടിനും ചീഫ് ടൗൺപ്ലാനറുടെ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന, ഒരു ടൗൺ പ്ലാനറുടെ പദവിയിൽ കുറയാത്ത ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് വകുപ്പിലെ ഉദ്യോഗസ്ഥന്റെ അംഗീകാരം നേടിയിരിക്കണം.

     xxx

(2) വികസനത്തിനോ, പുനർവികസനത്തിനോ ഉദ്ദേശിച്ചിട്ടുള്ള പ്ലോട്ടിന്റെ ഉപയോഗം ഏതെങ്കിലും കെട്ടിടത്തിന്റെയോ അതിന്റെ ഭാഗത്തിന്റെയോ വിനിയോഗ ഗണം പ്രസ്തുത പ്രദേശത്തിനായി തയ്യാറാക്കപ്പെട്ടിട്ടുള്ള നഗരവികസന പദ്ധതിയിലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കേണ്ടതാണ്. എന്നാൽ, അങ്ങനെ ഒരു പ്ലാൻ നിലവിലില്ലെങ്കിൽ പ്ലോട്ടുകളുടെ ഉപയോഗം മുഖ്യ ടൗൺ പ്ലാനർ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അനുമതി പ്രകാരം ആയിരിക്കുന്നതുമാണ്.

(3) ഈ അദ്ധ്യായത്തിൻ കീഴിൽ വരുന്ന ചട്ടങ്ങളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, നിലവിലുള്ള ടൗൺ & കൺട്രി പ്ലാനിംഗ് നിയമത്തിനു കീഴിൽ പ്രസിദ്ധീകരിച്ചതോ അല്ലെങ്കിൽ അനുമതി നൽകിയതോ ആയ ഏതെങ്കിലും നഗരാസൂത്രണ പദ്ധതി ഉണ്ടെങ്കിൽ അത് ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് മേൽ അധിപ്രഭാവം ഉണ്ടായിരിക്കുന്നതാണ്.

  1. തിരിച്ചുവിടുക Template:Approved