Panchayat:Repo18/vol1-page1107

From Panchayatwiki
Revision as of 06:59, 3 February 2018 by Vinod (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) കൗൺസിലിന്റെ ഘടന ഇനി പറയുന്നവയാണ്:-

  • (എ.) ചെയർപേഴ്സസൺ
  • (ബി) പ്ലാനിംഗ് കമ്മീഷനിൽ നിന്നുൾപ്പെടെ കേന്ദ്ര മന്ത്രാലയത്തിൽ നിന്നും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അംഗങ്ങൾ. ഇവർ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്തവരായിരിക്കണം.
  • (സി) സംസ്ഥാന സർക്കാരിൽ നിന്നുമുള്ള അംഗങ്ങൾ. അംഗങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നതായിരിക്കും.
  • (ഡി) പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ, തൊഴിലാളി സംഘടനകൾ, അധഃകൃത വർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ പ്രതിനിധികൾ ആയതിന്റെ പരമാവധി അംഗ സംഖ്യ പതിനഞ്ചായിരിക്കും. എന്നാൽ അനൗദ്യോഗിക അംഗങ്ങളിൽ കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാർ ഉണ്ടായിരിക്കേണ്ടതും വർഷത്തിലൊരിക്കൽ അവർ മാറേണ്ടതുമാണ്. അംഗങ്ങളിൽ മൂന്നിലൊന്ന് വനിതകളും മൂന്നിലൊന്ന് പട്ടികജാതി, പട്ടിക വർഗ്ഗ, മറ്റു പിന്നോക്ക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും ആയിരിക്കണം.
  • (ഇ) കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരം നിർണ്ണയിക്കുന്ന സംസ്ഥാന പ്രതിനിധികൾ.
  • (എഫ്) കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു മെമ്പർ സെക്രട്ടറി.

(4) കൗൺസിലിന്റെ നിബന്ധനകൾ, മീറ്റിംഗ് കൂടുന്നതിനുള്ള സ്ഥലം, സമയം, ക്വാറം എന്നിവ കേന്ദ്ര സർക്കാർ നിശ്ചയിക്കും.

11. കേന്ദ്ര തൊഴിലുറപ്പ കൗൺസിലിന്റെ ചുമതലകൾ.(1) കേന്ദ്ര തൊഴിലുറപ്പ കൗൺസിൽ താഴെപറയുന്ന ചുമതലകളും കർത്തവ്യങ്ങളും നിർവഹിക്കേണ്ടതാണ്.-

  • (എ) ഒരു കേന്ദ്ര നിരീക്ഷണ മൂല്യ നിർണ്ണയ സംവിധാനം രൂപപ്പെടുത്തുക.
  • (ബി) നിയമത്തിന്റെ നടത്തിപ്പ് സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കേന്ദ്ര ഗവൺമെന്റിന് ഉപദേശം നൽകുക.
  • (സി) കാലാകാലങ്ങളിൽ നിരീക്ഷണ സങ്കട പരിഹാര നടപടികൾ (Redressal Mechanism) പരിശോധിക്കുകയും ആവശ്യമായ മെച്ചപ്പെടുത്തലുകൾക്കുള്ള ശുപാർശകൾ സമർപ്പിക്കുകയും ചെയ്യുക.
  • (ഡി) ഈ ആക്ട് പ്രകാരമുള്ള പദ്ധതികൾ സംബന്ധിച്ച ഏറ്റവും വിപുലമായ വിവരങ്ങൾ പ്രചരിപ്പിക്കുക.
  • (ഇ) ഈ ആക്ടിന്റെ നടത്തിപ്പ് നിരീക്ഷിക്കുക.
  • (എഫ്) ഈ ആക്ടിന്റെ നടത്തിപ്പ് സംബന്ധിച്ച കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിക്കേണ്ട വാർഷിക റിപ്പോർട്ട് തയ്യാറാക്കുക.
  • (ജ) കേന്ദ്ര ഗവൺമെന്റ് ഏൽപിക്കുന്ന മറ്റ് ചുമതലകൾ

(2) കൗൺസിലിന് അതിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് ഈ നിയമപ്രകാരം നടപ്പിലാ ക്കുന്ന പദ്ധതികളുടെ അവലോകനം നടത്തുക, ഇതിലേയ്ക്കായി ആവശ്യമായ ഗ്രാമീണ സമ്പദ് മേഖലയുടെയും പദ്ധതി നിർവഹണത്തിന്റെയും സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുകയും ചെയ്യു വാൻ അധികാരമുണ്ടായിരിക്കും.

12. സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ.-(1) സംസ്ഥാനതലത്തിൽ ഈ നിയമത്തിന്റെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനും മോണിറ്ററിംഗിനുമായി സംസ്ഥാന തൊഴിലുറപ്പു കൗൺസിൽ (State Employment Guarantee Counicl) എന്ന പേരിൽ സംസ്ഥാനംതോറും തൊഴിലുറപ്പു കൗൺസിൽ രൂപീകരിക്കേണ്ടതാണ്. ആയതിന്റെ അദ്ധ്യക്ഷൻ സംസ്ഥാന സർക്കാർ തീരുമാ നിക്കുന്നതാണ്. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഔദ്യോഗിക അംഗങ്ങളും അതിൽ ഉൾക്കൊ ള്ളുന്നതാണ്.