Panchayat:Repo18/vol1-page0333

From Panchayatwiki
Revision as of 05:34, 29 May 2019 by Mruthyunjayan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(എൻ) ഒരു പഞ്ചായത്തിനെ സംബന്ധിച്ച് 1994-ലെ കേരള തദ്ദേശാധികാരസ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാക്കലും) ആക്റ്റ് (1994-ലെ 4) പ്രകാരം ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ, ഈ ആക്റ്റ് 1993 നവംബർ 1-ാം തീയതി പ്രാബല്യ ത്തിൽ വന്നിരുന്നാലെന്നപോലെ ഈ ആക്റ്റിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേണ്ടതാണ്;

(ഒ) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർ പട്ടിക തയ്യാറാ ക്കലും) ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച്, അത് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശമുൾക്കൊള്ളുന്ന ഗ്രാമത്തിനോ ഗ്രാമങ്ങൾക്കോ വേണ്ടിയുള്ളതാണെങ്കിൽ, നിലവിലുള്ള പഞ്ചായത്തിലെ നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണ നിർവ്വ ഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ, ഈ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ടവരായി കണക്കാ ക്കേണ്ടതും അവരുടെ നിലവിലുള്ള കാലാവധി തീരുന്നവരേയോ അങ്ങനെയുള്ള ഗ്രാമപഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ഈ ആക്റ്റ് പ്രകാരം സ്ഥാനമേൽക്കുന്നതുവരെയോ അതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരേക്ക് അങ്ങനെയുള്ള സ്പെഷ്യൽ ആഫീസർക്കോ ഭരണനിർവ്വഹണ കമ്മിറ്റിക്കോ തുടരാവുന്നതാണ്.

285. പരിവർത്തനകാലത്തേയ്ക്കുള്ള വ്യവസ്ഥകൾ.-1992-ലെ 73-ാം ഭരണഘടനാ (ഭേദഗതി) നിയമം ഒഴികെ, തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിൽ, എന്തു തന്നെ അടങ്ങിയിരുന്നാലും, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരം രൂപീകരിച്ചതോ രൂപീക രിച്ചതായി കരുതപ്പെടുന്നതോ ആയ ഒരു പഞ്ചായത്തിലെ അംഗങ്ങളുടെ 1993 ആഗസ്റ്റ് 9-ാം തീയതി അവസാനിച്ച ഔദ്യോഗിക കാലാവധി ഈ ആക്റ്റ് പ്രകാരം ആദ്യമായി (1992-ലെ ഭരണഘടന (73-ാം ഭേദഗതി) ആക്റ്റ് പ്രാബല്യത്തിൽ വന്നശേഷം ഒരു വർഷത്തിനകം) സമാനമായി ഒരു ഗ്രാമ പഞ്ചായത്ത് യഥാവിധി രൂപീകരിക്കപ്പെടുന്നതുവരെ, നീട്ടിക്കൊടുത്തതായി കരുതപ്പെടേണ്ടതും, അത നുസരിച്ച് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിനാലോ അതിൻകീഴിലോ നല്കപ്പെട്ട അധികാരങ്ങളും ചുമതലകളും വിനിയോഗിച്ചോ വിനിയോഗിക്കാനുദ്ദേശിച്ചുകൊണ്ടോ സർക്കാരോ, പ്രസ്തുത പഞ്ചായത്തുകളോ ഏതെങ്കിലും ആളോ അധികാരസ്ഥനോ ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ മേല്പറഞ്ഞ പഞ്ചായത്തുകളിലെ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി അവസാനിച്ചുവെന്ന കാരണത്താൽ മാത്രം അസാധുവായോ, ഏതെങ്കിലും സമയത്ത് അസാധുവായിരുന്നതായോ കരുതപ്പെടാൻ പാടില്ലാത്തതുമാണ്.

ഒന്നാം പട്ടിക

സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുള്ള ഫാറം

[29 (ഇ) വകുപ്പ് നോക്കുക

................................ ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലെ ...-ാം നമ്പർ നിയോജ കമണ്ഡലത്തിൽ നിന്നും ഒരംഗമാകാൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന....................... എന്ന ഞാൻ നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് '(യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇൻഡ്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും) തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഭയാശങ്കകൂടാതെയും മമതയോ വിദേഷമോ കൂടാ തെയും എന്റെ ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്തതയോടും എന്റെ പരമാവധി കഴിവ് പ്രയോജനപ്പെടുത്തിയും നിർവ്വഹിക്കുമെന്നും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ/ദൃഢപ്ര തിജ്ഞ ചെയ്യുന്നു.

രണ്ടാം പട്ടിക

സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുള്ള ഫാറം

(152 (1)-ഉം 153 (12)-ഉം വകുപ്പുകൾ നോക്കുക

.............................. ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തിലെ മെമ്പറായി / പ്രസിഡന്റായി / വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട............................... എന്ന ഞാൻ

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ