Panchayat:Repo18/vol1-page1019

From Panchayatwiki
Revision as of 04:01, 30 May 2019 by BibinVB (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, അഴിമതിയെയും മനുഷ്യാവകാശലംഘനങ്ങളെയും കുറിച്ചുള്ള ആരോപണങ്ങളോടു ബന്ധപ്പെട്ട വിവരം ഈ ഉപവകുപ്പുപ്രകാരം ഒഴിവാക്കാനാവില്ല.

എന്നുമാത്രമല്ല, മനുഷ്യാവകാശലംഘനത്തെക്കുറിച്ചുള്ള ആരോപണങ്ങളെ സംബന്ധിച്ചാണ് വിവരം തേടുന്നതെങ്കിൽ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ അനുമതി കിട്ടിയതിനുശേഷം മാത്രം വിവരം നലകണം. 7-ാം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, അപേക്ഷ സ്വീകരിച്ച തീയതി തൊട്ട് 45 ദിവസത്തിനുള്ളിൽ അത്തരം വിവരം നലകണം.

(5) 4-ാം ഉപവകുപ്പുപ്രകാരം പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനവും സംസ്ഥാന നിയമസഭ യുടെ മുമ്പാകെ വയ്ക്കക്കണം.

25. മോണിറ്ററിങ്ങും റിപ്പോർട്ടിങ്ങും.-(1) അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേ ഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ, ഓരോ വർഷാവസാനത്തിനു ശേഷവും കഴിയുന്നത്ര പെട്ടെന്ന്, ആ വർഷത്തിനുള്ളിൽ ഈ ആക്ടിന്റെ വ്യവസ്ഥകൾ നടപ്പാക്കിയതിനെക്കുറിച്ച ഒരു റിപ്പോർട്ട് തയ്യാറാക്കേണ്ടതും അതിന്റെ ഒരു പകർപ്പ് ഉചിതമായ സർക്കാരിന് അയക്കേണ്ടതുമാണ്.

(2) ഈ വകുപ്പുപ്രകാരം റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആവശ്യമായിരിക്കുന്നതിനാൽ, ഓരോ മന്ത്രാലയവും അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റും, അവയുടെ അധികാരപരിധിയിൽപ്പെട്ട പബ്ലിക് അതോറിറ്റികളോടു ബന്ധപ്പെട്ട വിവരങ്ങൾ സമാഹരിക്കേണ്ടതും, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ നൽകേണ്ടതും ഈ വകുപ്പിന്റെ ആവശ്യത്തിന്, റിക്കോർഡുകൾ സൂക്ഷിച്ചുവയ്ക്കുന്നതിനോടും ആ വിവരം നല്കുന്നതിനോടും ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ്.

(3) റിപ്പോർട്ടിനോടു ബന്ധപ്പെട്ട വർഷത്തെ ഓരോ റിപ്പോർട്ടിലും,-

(a) ഓരോ പബ്ലിക്സ് അതോറിറ്റിക്കും നല്കിയിരിക്കുന്ന അപേക്ഷകളുടെ എണ്ണം;
(b) അപേക്ഷകളെത്തുടർന്ന് രേഖകൾ ലഭ്യമാകുന്നതിന് അപേക്ഷകൾ അർഹരല്ലാതിരിക്കുമ്പോൾ എടുത്ത തീരുമാനങ്ങളുടെ എണ്ണം, ഈ തീരുമാനങ്ങളെടുത്തത് ഏതു പ്രകാരമാണോ ആക്ടിലെ ആ വ്യവസ്ഥകൾ, അത്തരം വ്യവസ്ഥകൾ എത്ര തവണ ബാധകമാക്കിയെന്നത്;
(c) റിവ്യൂവിനുവേണ്ടി, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനോ അയച്ച അപ്പീലുകളുടെ എണ്ണം, അപ്പീലുകളുടെ സ്വഭാവം, അപ്പീലുകളുടെ ഫലം;
(d) ഈ ആക്ടിന്റെ നടത്തിപ്പുസംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കൈക്കൊണ്ട അച്ചടക്കനടപടിയുടെ വിവരങ്ങൾ;
(e) ഈ ആക്ടുപ്രകാരം ഓരോ പബ്ലിക് അതോറിറ്റിയും സ്വരൂപിച്ച ചാർജ്ജുകളുടെ തുക;
(f) ഈ ആക്ടിന്റെ അന്ത:സത്തയും ലക്ഷ്യവും നടപ്പാക്കാനും നിർവ്വഹിക്കാനും പബ്ലിക് അതോറിറ്റികൾ നടത്തിയ ഉദ്യമത്തെ സൂചിപ്പിക്കുന്ന വസ്തുതകൾ,
(g) വിവരലഭ്യതയ്ക്കുള്ള അവകാശം പ്രാവർത്തികമാക്കാൻ, പബ്ലിക് അതോറിറ്റികളെ സംബന്ധിച്ചുള്ള ശുപാർശകൾ ഉൾപ്പെടെ, ഈ ആക്ടിനോ മറ്റു നിയമത്തിനോ പൊതുനിയമത്തിനോ വികസനമോ മെച്ചപ്പെടുത്തലോ നവീകരണമോ പരിഷ്ക്കരണമോ ഭേദഗതിയോ വരുത്താനുള്ളതോ, പ്രസക്തമായ മറ്റെന്തെങ്കിലും കാര്യത്തിനുള്ളതോ ആയ പരിഷ്ക്കരണത്തിനുള്ള ശുപാർശകൾ

എന്നിവ പ്രതിപാദിക്കേണ്ടതാണ്.

(4) അതതു സംഗതി പോലെ, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഓരോ വർഷാവസാനത്തിനും ശേഷം കഴിയുന്നത്ര പെട്ടെന്ന്, അതതു സംഗതിപോലെ, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെയോ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെയോ, (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ്, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെയോ, അതതു സംഗതി പോലെ, രണ്ടുസഭകളുള്ള സംസ്ഥാനങ്ങളിൽ സംസ്ഥാനനിയമനിർമ്മാണസഭയുടെ ഓരോ സഭയുടെയും മുമ്പാകെയോ, സംസ്ഥാനനിയമനിർമ്മാണസഭയ്ക്ക് ഒരു സഭ മാത്രമുള്ള സ്ഥലത്ത് ആ സഭയുടെ മുമ്പാകെയോ വയ്ക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ