Panchayat:Repo18/vol1-page1009

From Panchayatwiki
Revision as of 03:40, 30 May 2019 by BibinVB (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിൽ

(a) ചീഫ് ഇൻഫർമേഷൻ കമ്മീഷനറും;
(b) ആവശ്യമെന്നു കരുതുന്നത്ര, എന്നാൽ പത്തിൽ കവിയാത്ത, കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങിയിരിക്കണം.

(3) ചീഫ് ഇൻഫർമേഷൻ കമ്മീഷണറെയും ഇൻഫർമേഷൻ കമ്മീഷണർമാരെയും താഴെ പ്പറയുന്നവർ ഉൾപ്പെട്ട കമ്മിറ്റിയുടെ ശുപാർശയിന്മേൽ രാഷ്ട്രപതി നിയമിക്കുന്നതാണ്.-

(i) പ്രധാനമന്ത്രി, അദ്ദേഹമായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷൻ;
(ii) ലോകസഭയിലെ പ്രതിപക്ഷ നേതാവ്;
(iii) പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രി.
വിശദീകരണം. ലോക്‌സഭയിൽ പ്രതിപക്ഷനേതാവായി അംഗീകരിക്കപ്പെട്ട ഒരാളില്ലെങ്കിൽ, ലോക്‌സഭയിൽ സർക്കാരിന്റെ എതിർപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി കരുതാവുന്നതാണെന്ന്, സംശയമൊഴിവാക്കുന്നതിനായി ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.

(4) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ കാര്യങ്ങളുടെ നടത്തിപ്പും നിയന്ത്രണവും പൊതു മേൽനോട്ടവും ചീഫ് ഇൻഫർമേഷൻ കമ്മീഷണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തെ ഇൻഫർമേഷൻ കമ്മീഷണർമാർ സഹായിക്കുന്നതാണ്. ഈ ആക്ടുപ്രകാരം, മറ്റേതെങ്കിലും അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കു വിധേയമായല്ലാതെ, സ്വയംഭരണപരമായി കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന് പ്രയോഗിക്കാവുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങളും എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതും എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടതുമാണ്.

(5) ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ഇൻഫർമേഷൻ കമ്മീഷണർമാരും, പൊതു ജീവിതത്തിൽ ഔന്നത്യം പുലർത്തുന്നവരും, നിയമത്തിലോ ശാസ്ത്ര സാങ്കേതിക വിദ്യയിലോ സാമൂഹ്യസേവനത്തിലോ മാനേജ്മെന്റിലോ പത്രപവർത്തനത്തിലോ ബഹുജനമാധ്യമങ്ങളിലോ ഭരണകാര്യനിർവ്വഹണങ്ങളിലോ വിപുലമായ വിജ്ഞാനവും അനുഭവസമ്പത്തുമുള്ളവരും ആയിരിക്കേണ്ടതാണ്.

(6) ചീഫ് ഇൻഫർമേഷൻ കമ്മീഷണറോ ഒരു ഇൻഫർമേഷൻ കമ്മീഷണറോ പാർലമെന്റംഗമോ, അതതു സംഗതിപോലെ, സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ നിയമസഭാംഗമോ ആകാനോ എന്തെങ്കിലും ആദായകരമായ പദവി വഹിക്കാനോ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുമായി ബന്ധപ്പെട്ടതാകാനോ എന്തെങ്കിലും ബിസിനസ്സ് നടത്തിക്കൊണ്ടുപോകാനോ എന്തെങ്കിലും പ്രൊഫഷനിൽ പ്രവർത്തിക്കാനോ പാടില്ലാത്തതാണ്.

(7) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ ആസ്ഥാനം ഡൽഹിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഓഫീസുകൾ സ്ഥാപിക്കാവുന്നതാണ്.

13. ഔദ്യോഗിക കാലാവധിയും സേവനവ്യവസ്ഥകളും.-(1) പദവിയിൽ പ്രവേശിക്കുന്ന തീയതിതൊട്ട് അഞ്ചുവർഷത്തേക്ക് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്ക് പദവി വഹിക്കാവുന്നതും അദ്ദേഹത്തിന് പുനർനിയമനത്തിന് അർഹതയില്ലാത്തതുമാണ്.

എന്നാൽ, ഏതൊരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും അറുപത്തിയഞ്ചുവയസ്സിനു ശേഷം ഔദ്യോഗികപദവിയിലിരിക്കാൻ പാടില്ല.

(2) ഔദ്യോഗികപദവിയിൽ പ്രവേശിക്കുന്ന തീയതി തൊട്ട് അഞ്ചുവർഷമോ അദ്ദേഹത്തിന് അറുപത്തിയഞ്ചുവയസ്സാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ ഏതൊരു ഇൻഫർമേഷൻ കമ്മീഷണർക്കും ഔദ്യോഗിക പദവി വഹിക്കാവുന്നതാണ്. ഇൻഫർമേഷൻകമ്മീഷണറായി വീണ്ടും നിയമിക്കപ്പെടാൻ അദ്ദേഹം അർഹനല്ല.

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: BibinVB

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ