Panchayat:Repo18/vol1-page0766
എന്നുതന്നെയുമല്ല, ഉയർന്ന കെട്ടിടങ്ങളുടെ സംഗതിയിൽ പ്രവേശനത്തിന്റെ ഏറ്റവും ചുരുങ്ങിയ വീതി ഈ ചട്ടങ്ങളിലെ അദ്ധ്യായം XIX-ൽ നിർദ്ദേശിച്ചിരിക്കുന്ന വീതി ആയിരിക്കേണ്ടതാണ്.
എന്നാൽ, ഹയർ സെക്കണ്ടറി (വൊക്കേഷണൽ ഹയർ സെക്കണ്ടറി) സ്ക്കൾ തലംവരെയുള്ള സർക്കാർ എയ്തഡഡ് വിദ്യാലയങ്ങളുടെ സംഗതിയിൽ താഴെപ്പറയുന്ന നിർമ്മാണങ്ങൾ, പുനർ നിർമ്മാണങ്ങൾ, കൂട്ടിച്ചേർക്കൽ അല്ലെങ്കിൽ പ്ലോട്ടിലെ കെട്ടിടങ്ങളുടെ രൂപഭേദം വരുത്തൽ തുടങ്ങിയവ നിർവ്വഹിക്കുന്നതിന് നിലവിലുള്ള പ്രവേശനവും തെരുവും മതിയാകുന്നതാണ്. അതായത്.-
(i) ടോയ്‍ലറ്റ് ബ്ലോക്കുകളുടെ കൂട്ടിച്ചേർക്കലും, മറ്റു ശുചീകരണ പ്രവർത്തനങ്ങളും;
(ii) പണികൾ നടത്തുന്നതിന് മുമ്പ് പ്ലോട്ടിനുള്ളിലെ എല്ലാ കെട്ടിടങ്ങളുടെയും കൂടിയുള്ള ആകെ തറവിസ്തീർണ്ണം വർദ്ധിപ്പിക്കാതെയുള്ള മറ്റ് കെട്ടിട നിർമ്മാണങ്ങൾ:
എന്നാൽ 5 മീറ്ററിൽ കുറയാത്ത വീതിയുള്ള വാഹനയോഗ്യമായ രണ്ട് സ്വതന്ത്ര റോഡുകളോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടിന്റെ സംഗതിയിൽ, പ്ലോട്ടിനോട് തൊട്ട് സ്ഥിതി ചെയ്യുന്ന രണ്ട് റോഡുകളുടെയും വീതിയുടെയും ആകെത്തുകയെ പ്ലോട്ടിലേക്കുള്ള പ്രവേശന വീതിയായി കണക്കാക്കുന്നതാണ്:
എന്നുമാത്രമല്ല, എല്ലാ പുതിയ ഗ്രൂപ്പ് B വിദ്യാഭ്യാസ കെട്ടിടങ്ങളുടെയും സംഗതിയിൽ പട്ടിക 3.2 പ്രകാരം ആവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രവേശന വീതി 5 മീറ്ററായി ചുരുക്കിയിരിക്കുന്നു.
എന്നുമാത്രമല്ല, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ ഹയർ സെക്കണ്ടറി തലം വരെ നിലവിലുള്ള എല്ലാ സ്കൂളുകളുടെയും സംഗതിയിൽ, നിലവിലുള്ളതും നിർദ്ദിഷ്ടവുമായ നിർമ്മണങ്ങളുടെ മൊത്തം തറവിസ്തീർണ്ണം 5000 ചതുരശ്രമീറ്ററിൽ കൂടാത്തപക്ഷം, അത്യാവശ്യ സന്ദർഭങ്ങളിൽ അഗ്നിസുരക്ഷാ നടപടികൾ തടസ്സം കൂടാതെ നടത്തുവാൻ കഴിയുമെങ്കിൽ 3.6 മീറ്റർ വീതിയിൽ വ്യക്തമായ വാഹനയോഗ്യമായ പ്രവേശന മാർഗ്ഗം ഉണ്ടായിരുന്നാൽ മതിയാകുന്നതാണ്.
(2) ഒരാളും, ഒരു സമയത്തും ഏതൊരു കെട്ടിടത്തിന്റെയും പ്രവേശനമാർഗമായി നീക്കി വച്ചിട്ടുള്ള പ്രദേശത്തിന്റെ വ്യാപ്തി കുറയ്ക്കുന്ന രീതിയിലോ ആ സ്ഥലം കൈയ്യേറുന്ന രീതിയിലോ കെട്ടിടം പണിയുകയോ, പണിയുവാൻ അനുവദിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതാകുന്നു.
(3) മുമ്പ് നിലവിലുള്ള ഏതൊരു കെട്ടിടത്തിന്റെയും പ്രവേശനമാർഗ്ഗത്തിൽ, ഈ ചട്ടങ്ങൾക്ക് കീഴിൽ ആവശ്യമുള്ള ഏറ്റവും ചുരുങ്ങിയ വീതിയിൽ കുറവ് വരുത്തുന്ന തരത്തിൽ ഏതെങ്കിലും കെട്ടിടം യാതൊരാളും നിർമ്മിക്കാനോ അല്ലെങ്കിൽ നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കാനോ പാടില്ല.
(4) മറ്റു കെട്ടിടങ്ങളുടെ നിലവിലുള്ള പ്രവേശനമാർഗ്ഗം അപഹരിക്കുന്ന വിധത്തിൽ യാതൊരു കെട്ടിടവും നിർമ്മിക്കാൻ പാടുള്ളതല്ല.
(5) പ്രവേശനമാർഗമായി നീക്കിവച്ചിട്ടുള്ള സ്ഥലം ഏതെങ്കിലും ചാലിൽനിന്നോ ഏതെങ്കിലും ചട്ടപ്രകാരം നീക്കിവച്ചിട്ടുള്ള തുറസ്സായ സ്ഥലത്ത് നിന്നോ പ്രത്യേകമായി വേർതിരിച്ചിട്ടുള്ളതായിരിക്കണം.
(6) സെക്രട്ടറിക്ക് തൃപ്തികരമാകും വിധം ഒരോ പ്രവേശനമാർഗ്ഗവും പ്രകാശിതവും ഓവു ചാലുകളുള്ളതും ആയിരിക്കണം. പ്രവേശനത്തിൽ സ്ഥാപിച്ചിട്ടുള്ള മാൻഹോൾ മൂടികളും അല്ലെങ്കിൽ മറ്റു ഓവുചാലുകളും ജലവിതരണത്തിന്റെയോ മറ്റു ഉപകരണങ്ങളും പ്രവേശന മാർഗ്ഗത്തിന്റെ ഉപരിതലം നിരപ്പാക്കി സുരക്ഷിത സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ പൂർത്തീകരിക്കേണ്ടതാണ്.
(7) സമുദ്രമാർഗ്ഗമല്ലാത്ത ജലമാർഗ്ഗം, താഴെപ്പറയുന്ന നിബന്ധനകൾ ബോദ്ധ്യപ്പെടുന്നപക്ഷം, ഈ ചട്ടപ്രകാരം, ദ്വീപുകളിലേക്കുള്ള ഒരു പ്രവേശനമാർഗ്ഗമായി കണക്കാക്കുന്നതാണ്:-
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |