Panchayat:Repo18/vol1-page0808

From Panchayatwiki
Revision as of 04:54, 29 May 2019 by Joshywiki (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ലഭ്യമാകുന്നിടത്ത് 27-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തുറസ്സായ സ്ഥലത്തേയ്ക്ക് അനുവദനീ യമായ ഉന്തലുകൾ സംബന്ധിച്ച് പാലിക്കേണ്ട വ്യവസ്ഥകൾക്ക് വിധേയമായി ഈ അകലം കുറയ്ക്കാവുന്നതാണ്.

എന്നുമാത്രമല്ല, മേൽക്കൂരയുടെ യാതൊരു ഭാഗവും തെരുവിലേയ്ക്കക്കോ അയൽപക്ക പ്ലോട്ടു കളിലേക്കോ അതിക്രമിക്കുന്നതും ഉന്തിനിൽക്കുന്നതുമായിരിക്കരുത്. മേൽക്കുരയിൽ നിന്നുള്ള വെള്ളം തെരുവിലേക്കോ അല്ലെങ്കിൽ അയൽപക്കപ്ലോട്ടുകളിലേക്കോ അല്ലെങ്കിൽ പ്ലോട്ട അതിരുകളിലേക്കോ വീഴുന്നത് അനുവദിക്കാൻ പാടില്ലാത്തതുമാകുന്നു.

എന്നുതന്നെയുമല്ല, മേൽക്കൂരയുടെ പരിവർത്തനം പുല്ല, ഇല, ഓല എന്നീ വസ്തുക്കൾ കൊണ്ടാണ് ചെയ്യുന്നതെങ്കിൽ, അതിന് അനുമതിയുടെ ആവശ്യമില്ലാത്തതാകുന്നു.

(5) ഏതെങ്കിലും കെട്ടിടത്തിലെ ഷട്ടറുകളോ കതകുകളോ, അതേ വസ്തുവോ, വ്യത്യസ്ത വസ്തുവോ കൊണ്ട് പരിവർത്തനം നടത്തുന്നതിനോ, ഷട്ടറുകളോ കതകുകളോ ഉറപ്പിക്കുന്നതിനോ, ആ കെട്ടിടം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണോ അല്ലയോ എന്ന് കണക്കാ ക്കാതെ തന്നെ അനുവദിക്കേണ്ടതാണ്.

എന്നാൽ, കെട്ടിടത്തിന്റെ വിസ്തീർണ്ണം അല്ലെങ്കിൽ ഉയരം വർദ്ധിപ്പിക്കാൻ പാടുള്ളതല്ല.

അദ്ധ്യായം 15

ഗോത്രവർഗ്ഗപ്രദേശങ്ങൾ


98. ഈ ചട്ടങ്ങൾക്ക് വ്യാപ്തിയുള്ള പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചത് / വിജ്ഞാപനം ചെയ്തത് ഗോത്ര വർഗ്ഗ പ്രദേശങ്ങൾ ഉൾപ്പെടുമ്പോൾ, ഗോത്രവർഗ്ഗ പ്രദേശങ്ങളിൽ ഗോത്രവർഗ്ഗ ക്കാർക്കുവേണ്ടി ഉദ്ദേശിച്ചിട്ടുള്ളത് അല്ലെങ്കിൽ ഗോത്രവർഗ്ഗക്കാർ നടത്തുന്ന നിർമ്മാണങ്ങൾക്കും, വികസനങ്ങൾക്കും മാത്രം ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾ ബാധകമാക്കിയാൽ മതിയാകുന്ന താണ്.

99. ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനുവേണ്ടി അംഗീകൃത ഏജൻസികൾ നടത്തുന്ന നിർമ്മാണ/വികസനങ്ങളുടെ കാര്യത്തിൽ, ആസൂത്രണം/പദ്ധതിയുടെ ചുമതലയുള്ള ഏൻജി നീയർ അല്ലെങ്കിൽ ആർക്കിടെക്ട്, ആ പ്രദേശത്തെ 'മൂപ്പൻ' ഉൾപ്പെടെയുള്ള അവരുടെ പ്രതിനിധി കളുമായി കൂടിയോലോചിച്ചുകൊണ്ട് ഗോത്രവർഗക്കാരുടെ ജീവിതശൈലിക്കും ആ പ്രദേശത്തി നിണങ്ങുന്നതുമായ ലേ ഔട്ടും രൂപകല്പനയും തയ്യാറാക്കേണ്ടതും, അവയ്ക്ക് പഞ്ചായത്തിന്റെ അംഗീകാരം വാങ്ങേണ്ടതുമാണ്.

(a) നാഷണൽ ഹൈവേകളും, സംസ്ഥാന ഹൈവേകളും, ജില്ലാ റോഡുകളും, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റ് റോഡുകളും അല്ലാത്ത ഏതൊരു തെരുവിനോടും ചേർന്നുള്ള പ്ലോട്ട് അതിരും, ചുറ്റുമതിലോ വേലിയോ പുറമെ സ്ഥാപിച്ചിട്ടുള്ള പരസ്യപണിപ്പാടുകളോ അല്ലാത്ത കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 1.5 മീറ്റർ ആയിരിക്കേണ്ടതാണ്.

(b) നിലകളുടെ എണ്ണം രണ്ടും ഒരു കോണിപ്പടി മുറിയും ആയി പരിമിതപ്പെടുത്തേണ്ട താണ്.

(C) കെട്ടിടങ്ങൾക്കിടയിലെ ചുരുങ്ങിയ അകലം 1.50 മീറ്ററിൽ കുറയുവാൻ പാടില്ലാത്ത താകുന്നു.

(d) ഓരോ യൂണിറ്റിനും പ്രത്യേകമായി, ഏറ്റവും ചുരുങ്ങിയ മുൻവശ് തുറസ്സായ സ്ഥലം 1.50 മീറ്റർ ആയിരിക്കേണ്ടതാണ്.

(e) ആവശ്യമായ മാലിന്യക്കുഴി അല്ലെങ്കിൽ സെപ്റ്റിക് ടാങ്കോടുകൂടി, ഓരോ യൂണിറ്റിനും ഒരു കക്കുസ് ഉണ്ടായിരിക്കേണ്ടതും, അത് പൊതുവായത് ആകാവുന്നതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ