Panchayat:Repo18/vol1-page0489

From Panchayatwiki
Revision as of 12:10, 2 February 2018 by LejiM (talk | contribs)

*1996-ലെ കേരള പഞ്ചായത്ത് രാജ് (ആപൽ ക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 76/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റി (1994-ലെ 13)ലെ 232-ഉം 233-ഉം 234-ഉം 254-ഉം വകുപ്പുകൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനി യോഗിച്ച കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ


1.ചുരുക്കപ്പേരും പ്രാരംഭവും

- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് നൽകൽ) ചട്ട ങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ'

. ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാ കുന്നു;

(ബി) 'പ്രസിഡന്റ്' എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു; (സി) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു.

(ഡി) വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. ആപൽക്കരവും, അസഹ്യവുമായ വ്യാപാരങ്ങളുടെ വിവരണം

232-ാം വകുപ്പിന്റെ ആവ ശ്യങ്ങൾക്കായി ഗവൺമെന്റിന്, തങ്ങളുടെ അഭിപ്രായത്തിൽ മനുഷ്യരുടെ ജീവനോ ആരോഗ്യത്തിനോ സ്വത്തിനോ അസഹ്യമോ ആപൽക്കരമോ ആകാനിടയുള്ള കാര്യങ്ങൾ ഏതൊക്കെയാ ണ്ടെന്ന് ഈ ചട്ടങ്ങളോട് ചേർന്ന I-ാം പട്ടികയിൽ പ്രത്യേകം പറയാവുന്നതാണ്.

4. ആപൽക്കരവും അസഹ്യവുമായ വ്യാപാരങ്ങൾ സംബന്ധിച്ചുള്ള പരസ്യം പ്രസിദ്ധപ്പെ ടുത്തൽ.- ഗ്രാമപഞ്ചായത്തിന് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽപ്പെട്ട യാതൊരു സ്ഥലവും 1-ാം പട്ടി കയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒന്നോ അതിൽ കൂടുതലോ ആവശ്യങ്ങൾക്ക് പ്രസിഡന്റ് നൽകുന്ന ലൈസൻസ് കൂടാതെയും അതിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമല്ലാതെയും ഉപയോഗിക്കുവാൻ പാടില്ലെന്ന് പഞ്ചായത്താഫീസിലെ നോട്ടീസ് ബോർഡിലും പഞ്ചായത്തിലെ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ