Panchayat:Repo18/vol1-page0282

From Panchayatwiki
Revision as of 04:46, 30 May 2019 by Subhash (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) അപ്രകാരമുള്ള രേഖാമൂലമായ അപേക്ഷ കിട്ടിയ ദിവസം മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ അങ്ങനെയുള്ള അനുവാദം നൽകണമോ വേണ്ടയോ എന്ന് ഗ്രാമപഞ്ചായത്ത് തീരുമാനിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദം നൽകപ്പെട്ടതായി കരുതേണ്ടതും, ഈ ആക്റ്റിലേയോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയോ ബൈലാകളിലെയോ ഏതെങ്കിലും വ്യവസ്ഥകൾക്ക് വിരുദ്ധമാവാത്തവിധം അപേക്ഷകന് പണി നടത്താനാരംഭിക്കാവുന്നതുമാണ്.

235 ടി. കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദം ഏതെല്ലാം കാരണങ്ങളിൻമേൽ നിരസിക്കാമെന്ന്.-(1) കുടിൽ നിർമ്മിക്കാനോ പുനർ നിർമ്മിക്കാനോ ഉള്ള അനുവാദം നിരസിക്കാവുന്ന കാരണങ്ങൾ താഴെപ്പറയുന്നവയാണ്, അതായത്.-

(i) പണിയോ, പണി നടത്തുന്നതിനുള്ള സ്ഥാനത്തിന്റെ ഉപയോഗമോ ഏതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾക്കോ അഥവാ അപ്രകാരമുള്ള നിയമത്തിൻകീഴിലുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഉത്തരവിനോ ചട്ടത്തിനോ ബൈലായ്ക്കോ പ്രഖ്യാപനത്തിനോ വിരുദ്ധമായിരിക്കുക;

(ii) അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള വിവരങ്ങൾ അടങ്ങിയിട്ടില്ലാതിരിക്കുകയോ അല്ലെങ്കിൽ അപ്രകാരം തയ്യാറാക്കാതിരിക്കുകയോ ചെയ്യുക;

(iii) ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങളോ ബൈലാകളോ പ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരങ്ങളോ പ്ലാനോ യഥാവിധി നൽകിയിട്ടില്ലാതിരിക്കുക;

(iv) ഉദ്ദിഷ്ട കുടിൽ സർക്കാരിന്റെയോ ഗ്രാമപഞ്ചായത്തിന്റെയോ വക ഭൂമിയിലുള്ള ഒരു കയ്യേറ്റമായിത്തീരുക;

(2) ഒരു കുടിൽ നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ ഉള്ള അനുവാദത്തിനുവേണ്ടിയുള്ള യാതൊരപേക്ഷയും അപ്രകാരം നിരസിക്കുന്നതിനുള്ള കാരണം പറയാതെ നിരസിക്കാൻ പാടുള്ളതല്ല.

235 യു. അനുവാദത്തിന്റെ കാലാവധി കഴിയൽ- അനുവാദത്തിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലത്തിനുള്ളിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്ന പണി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ നിർദിഷ്ടകാലം അവസാനിക്കുന്നതിന് മുൻപ് സമയം നീട്ടികിട്ടുന്നതിനുളള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദത്തിന്റെ കാലാവധി അവസാനിക്കുന്നതാണ്.

235 വി. മാറ്റം വരുത്തലുകൾക്കും കുട്ടിച്ചേർപ്പുകൾക്കും വ്യവസ്ഥകൾ ബാധകമാക്കൽ.-കെട്ടിടങ്ങൾ നിർമ്മിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നത് സംബന്ധിച്ചിടത്തോളം ഈ അദ്ധ്യായത്തിലെയും ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലെയും ബൈലാകളിലെയും വ്യവസ്ഥകൾ, കെട്ടിടങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്തുകയോ അവയിൽ എന്തെങ്കിലും കുട്ടിച്ചേർത്ത് പണിയുകയോ ചെയ്യുന്നതിനുകൂടി ബാധകമായിരിക്കുന്നതാണ്.

എന്നാൽ, കെട്ടിടത്തിന്റെ മൂല്യം വർദ്ധിപ്പിക്കാതെ അതിനെ അതേപടി നിലനിർത്തത്തക്ക വിധത്തിൽ അതേ സ്വഭാവവും മൂല്യവുമുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടും അതിന്റെ കൈവശവും ഉപയോഗവും മാറ്റാതെയും കെട്ടിടത്തിന്റെയും അതിലെ ഏതെങ്കിലും മുറികളുടെയും സ്ഥാനത്തെയും അളവുകളെയും ബാധിക്കാതെയും നടത്തുന്ന അറ്റകുറ്റപണി ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക് ഒരു മാറ്റം വരുത്തലോ കൂട്ടിച്ചേർക്കലോ ആയി കരുതപ്പെടാൻ പാടില്ല. ഏതെങ്കിലും വ്യത്യസ്ത സാധനമുപയോഗിച്ച് മേൽക്കൂര മാറ്റൽ, ഒരു വ്യത്യസ്ത സാധനമുപയോഗിച്ച് ഭിത്തികൾ നിർമ്മിക്കൽ, കെട്ടിടത്തിന്റെ മൂല്യം ഏതെങ്കിലും അളവിൽ വർദ്ധിപ്പിക്കുന്ന അതുപോലെയുള്ള മറ്റു പണികൾ എന്നിവ ഒരു അറ്റകുറ്റപ്പണിയായിട്ടല്ല ഒരു പുതിയ നിർമ്മാണമായിട്ടായിരിക്കും കണക്കാക്കപ്പെടുന്നത്.

235 ഡബ്ലിയു. നിയമവിരുദ്ധമായി ആരംഭിച്ചതോ നടത്തിക്കൊണ്ടിരിക്കുന്നതോ പൂർത്തീകരിച്ചതോ ആയ കെട്ടിടത്തിന്റെ പണി പൊളിച്ചു കളയുകയോ മാറ്റം വരുത്തു കയോ ചെയ്യൽ.-(1) സെക്രട്ടറിക്ക്-

This page is Accepted in Panchayath Wiki Project. updated on: 30/ 05/ 2019 by: Subhash

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ