Panchayat:Repo18/vol1-page0164

From Panchayatwiki
Revision as of 04:19, 29 May 2019 by SujithPT (talk | contribs) (Approved on 29/5/19)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(ഇ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാർക്കോ, പട്ടികവർഗ്ഗക്കാർക്കോ വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എങ്കിൽ, താൻ പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ അംഗമാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് അധികാരിതയുള്ള ഉദ്യോഗസ്ഥൻ നൽകിയ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുൻപാകെ ഹാജരാക്കാത്ത പക്ഷം, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

(എഫ്) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗം, അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും ചെയ്താൽ, അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അയാൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ലാത്തതും, അയാളുടെ അംഗത്വം നഷ്ടപ്പെടുന്നതും, പ്രസിഡന്റിന്റേയും അംഗത്തിന്റേയും സ്ഥാനങ്ങളിൽ ഒഴിവുണ്ടായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കേണ്ടതുമാണ്.

എന്നാൽ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും, പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ, അതതു സംഗതിപോലെ, അപ്രകാരം പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സംവരണം ചെയ്യുന്നതിൽ പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോ പെട്ടവർക്ക് മുൻഗണന നൽകേണ്ടതും പകരം ക്രമമനുസരിച്ച തൊട്ടടുത്ത്, സ്ത്രീകളുടെ ഏറ്റവും കൂടുതൽ ജനസംഖ്യ ശതമാനമുള്ള പഞ്ചായത്തിലെ പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതുമാണ്;

എന്നുമാത്രമല്ല, പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യപ്പെടുന്ന പഞ്ചായത്തുകളിൽ, സ്ത്രീകളുടെ ജനസംഖ്യാ ശതമാനം കൂടുതലുള്ളവ ക്രമമനുസരിച്ച് അവരിലെ സ്ത്രീകൾക്ക് സംവരണം ചെയ്യേണ്ടതാണ്;

കൂടാതെ പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോ അവരിലെ സ്ത്രീകൾക്കോ ഏതെങ്കിലും പഞ്ചായത്തിൽ പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനം സംവരണം ചെയ്യുന്നത്, ആ പഞ്ചായത്തിൽ ആ വിഭാഗത്തിന് ഒരു നിയോജകമണ്ഡലമെങ്കിലും സംവരണം ചെയ്തിട്ടുണ്ടെങ്കിൽ മാത്രമായിരിക്കേണ്ടതാണ്.

(4എ) പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടില്ലാത്ത ഒരു പഞ്ചായത്തിൽ, വൈസ് പ്രസിഡന്റിന്റെ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചേയ്യേണ്ടതും അപ്രകാരം സംവരണം ചെയ്യപ്പെടുന്ന വൈസ് പ്രസിഡന്റിന്റെ സ്ഥാനങ്ങൾ ഓരോ പൊതു തെരഞ്ഞെടുപ്പിനും വേണ്ടി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിക്ക് മുൻപ്റ്റ് ഗസറ്റ് വിജ്ഞാപനംവഴി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

(5) പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുവാനുള്ള യോഗം, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കാവുന്ന അങ്ങനെയുള്ള ദിവസം കൂടേണ്ടതാണ്.

(6) പഞ്ചായത്തുകളിലെ പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ തിരഞ്ഞെടുപ്പിനു വേണ്ടി, സർക്കാരിലേയോ സ്വയംഭരണ സ്ഥാപനത്തിലേയോ ഒരു ഉദ്യോഗസ്ഥനെ വരണാധികാരിയായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്യേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ