Panchayat:Repo18/vol1-page0163

From Panchayatwiki
Revision as of 04:15, 29 May 2019 by SujithPT (talk | contribs) (Approved on 29/5/19)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതുകഴിഞ്ഞാൽ അതിന്റെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നതിനായി ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (6)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന വരണാധികാരി വിളിച്ച് കൂട്ടേണ്ടതാണ്.

(3) (എ) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലേയും പ്രസിഡന്റിന്റെ സ്ഥാനങ്ങൾ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കുമായി സർക്കാർ സംവരണം ചെയ്യേണ്ടതും സംസ്ഥാനത്തിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിൽ പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സംവരണം ചെയ്ത പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ എണ്ണവും ഓരോ തലത്തിലുമുള്ള പ്രസിഡന്റിന്റെ സ്ഥാനങ്ങളുടെ ആകെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തിലെ പട്ടികജാതികളുടേയും പട്ടിക വർഗ്ഗങ്ങളുടേയും ജനസംഖ്യയും സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതവും കഴിയുന്നത്ര ഒന്നുതന്നെ ആയി രിക്കേണ്ടതാണ്.

(ബി) (i) (എ) ഖണ്ഡപ്രകാരം സംവരണം ചെയ്ത സംസ്ഥാനത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക്പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്;

(ii) സംസ്ഥാനത്തിലെ ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും ആകെയുള്ള പ്രസിഡന്റിന്റെ ഔദ്യോഗികസ്ഥാനങ്ങളിൽ അങ്ങനെ സംവരണം ചെയ്യാത്തവയുടെ അൻപത് ശതമാനവും ഭിന്നസംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയായി നിജപ്പെടുത്തിക്കൊണ്ട്,

സ്ത്രീകൾക്കായി സർക്കാർ സംവരണം ചെയ്യേണ്ടതാണ്.

4 (എ.) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്ത പ്രസിഡന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വിവിധ ജില്ലകളിലെ ഓരോ തലത്തിലുമുള്ള പഞ്ചായത്തുകളിലേയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംവഴി വീതിച്ച് നൽകേണ്ടതാണ്

(ബി) ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും കാര്യത്തിൽ, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സംവരണം ചെയ്യുന്ന സ്ഥാനങ്ങൾ അതതു ജില്ലയിലെ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വീതിച്ചു നൽകേണ്ടതാണ്;

(സി) ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണസ്ഥാനങ്ങൾ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണ്;

(ഡി) പൊതുതിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുൻപായി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എ.)യും (ബി)യും (സി.)യും ഖണ്ഡങ്ങൾ പ്രകാരം സംവരണം ചെയ്ത സ്ഥാനങ്ങൾ ആവർത്തനക്രമമനുസരിച്ച് വീതിച്ചു നൽകേണ്ടതും, ആവർത്തനക്രമം പട്ടികജാതിക്കാരുടേയോ പട്ടിക വർഗ്ഗക്കാരുടേയോ സ്ത്രീകളുടേയോ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്ന് തുടങ്ങേണ്ടതും അതിനുശേഷം ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ തൊട്ടടുത്ത പഞ്ചായത്തിലേക്ക് നൽകേണ്ടതും ഇതേപ്രകാരം തുടരേണ്ടതുമാണ്:

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: SujithPT

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ