Panchayat:Repo18/vol1-page0776

From Panchayatwiki
Revision as of 14:20, 29 May 2019 by Jeli (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിൽ വരുന്നതാണെ ങ്കിൽ പ്ലോട്ടിന്റെ ഉപയോഗം ആ പദ്ധതിയിൽ ഉൾക്കൊണ്ടിരിക്കുന്ന വ്യവസ്ഥകൾക്ക് അനുരൂപമായി രിക്കണം.

(3) 20-ൽ കൂടുതൽ വ്യക്തികളെ ഉൾക്കൊള്ളാൻ തക്ക ഇടമുള്ളതും 300 ചതുരശ്രമീറ്ററിൽ കവിഞ്ഞ് നിലവിസ്തീർണ്ണമുള്ളതുമായ ഒരു ഫ്ളാറ്റ്, അപ്പാർട്ടമെന്റ് ഹൗസ്, ലോഡ്ജുകൾ അല്ലെങ്കിൽ ഹോസ്റ്റൽ, ഡോർമിറ്ററി, റൂമിങ്ങ് ഹൗസ് അല്ലെങ്കിൽ താമസ സജ്ജീകരണളോടെയുള്ള ഹോട്ടൽ എന്നിവയുടെ ഓരോ നിലയ്ക്കും സാധിക്കാവുന്നത്ര വിദൂരമായി സ്ഥിതിചെയ്യുന്ന ഏറ്റവും ചുരുങ്ങിയത് രണ്ട് കവാടമെങ്കിലും ഉണ്ടായിരിക്കേണ്ടതും അങ്ങനെയുള്ള കവാടങ്ങൾക്ക് വേറിട്ട് നിൽക്കുന്ന പുറം വാതിലുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ എതിർദിശയിലേക്ക് വെവ്വേറെ പ്രവേശനവാതിലുകൾ ഉള്ള ഒരു പൊതു ഇടനാഴിയിലേക്ക് തുറന്നിരിക്കുകയോ ചെയ്യേണ്ടതാണ്.

(4) ഭൂനിരപ്പിൽ നിന്ന് മൂന്ന് നില കവിയുന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റ് നൽകും മുമ്പ് അഗ്നിശമന സേനാ ഡയറക്ടറിൽ നിന്ന് അല്ലെങ്കിൽ അദ്ദേഹം അധികാര പ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനിൽ നിന്ന് ഒരു അനുമതി സാക്ഷ്യപ്രതം നേടിയിരിക്കേണ്ടതാണ്.

(5) അഗ്നിസുരക്ഷയുമായി സംബന്ധിച്ചുള്ള എല്ലാ ആവശ്യകതകളും 2005-ലെ നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇന്ത്യയുടെ IV-ാം ഭാഗത്തിലെ അഗ്നി സുരക്ഷയും ജീവരക്ഷയും എന്നതിനും, IV-ാം ഭാഗത്തിലെ 3-ാം നമ്പർ ഭേദഗതിയുൾപ്പെടെയുള്ള വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം.

56. ഗണം B-വിദ്യാഭ്യാസം, ഗണം C-ചികിത്സാപരമായ, ഗണം E -ഓഫീസ് /ബിസി നസ്, വിനിയോഗ ഗണങ്ങൾ.-(1) താഴെപ്പറയുന്ന സംഗതികളിൽ,-

(a) കൈവശാവകാശഗണം B-യുടെ കീഴിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളു ടെയും കൈവശാവകാശഗണം C-യുടെ കീഴിലുള്ള എല്ലാ കെട്ടിടങ്ങളുടെയും സംഗതിയിൽ അത്തരം ഓരോ കൈവശാവകാശഗണത്തിൽപ്പെട്ടതും ആകെ തന്റെ വിസ്തീർണ്ണം 500 ചതുരശ്ര മീറ്റർ കവിയുന്നതും പക്ഷേ 2000 ചതുരശ്ര മീറ്റർ വരെയുള്ളതുമായ കെട്ടിടങ്ങളുടെ ലേഔട്ടിന്റേയും പ്ലോട്ടിന്റേയും ഉപയോഗത്തിനും വേണ്ടി ജില്ലാ ടൗൺ പ്ലാനറുടെ അനുമതി വാങ്ങേണ്ടതും, ആകെ തറവിസ്തീർണ്ണം 2000 ചതുരശ്ര മീറ്ററിൽ കവിയുന്ന കെട്ടിടങ്ങളുടെ ലേ ഔട്ടിന്റെയും പ്ലോട്ടിന്റെയും ഉപയോഗത്തിന് വേണ്ടി മുഖ്യ ടൗൺ പ്ലാനറിൽ നിന്നും അനുമതി നേടേണ്ടതാണ്.

എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിൽ വരുന്നു എങ്കിൽ, പ്ലോട്ട് ഉപയോഗം ആ പദ്ധതിയിലെ വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കണം.

(b) പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള കൈവശാവകാശഗണം B-യുടെയും കൈവശാവകാശഗണം E-യുടെയും സംഗതികളിൽ അത്തരം ഓരോ കൈവശാവകാശ ഗണത്തിൽപ്പെട്ടതും ആകെ തറവിസ്തീർണ്ണാനുപാതം 4000 ചതുരശ്ര മീറ്ററിൽ കവിയുന്നതും, എന്നാൽ 10000 ചതുരശ്ര മീറ്റർ വരേയുള്ളതുമായ കെട്ടിടങ്ങളുടെ ലേഔട്ടിനും പ്ലോട്ടിന്റെ ഉപയോഗത്തിനും ജില്ലാ ടൗൺ പ്ലാനറിൽ നിന്നും അനുമതി വാങ്ങേണ്ടതും, ആയതിന്റെ ആകെ തറവിസ്തീർണ്ണം 10000 ചതുരശ്ര മീറ്ററിൽ കവിയുന്നതുമായ കെട്ടിടങ്ങളുടെ ലേഔട്ടിനും പ്ലോട്ടിന്റെ ഉപയോഗത്തിനും വേണ്ടി മുഖ്യ ടൗൺ പ്ലാനറിൽ നിന്നും അനുമതി നേടേണ്ടതാണ്.

എന്നാൽ, ആ പ്രദേശം ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുടെ കീഴിൽ വരുന്നു എങ്കിൽ, പ്ലോട്ട് ഉപയോഗം ആ പദ്ധതിയിലെ വ്യവസ്ഥകൾക്ക് അനുരൂപമായിരിക്കണം.

  1. തിരിച്ചുവിടുക Template:Approved