Panchayat:Repo18/vol1-page0929

From Panchayatwiki
Revision as of 10:42, 29 May 2019 by Somankr (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഒപ്പിടേണ്ടതാണ്. പേയ്ക്കുമെന്റ് വൗച്ചറിലെ പേയ്ക്കുമെന്റ് ഓർഡറിന് കുറുകേയും മറ്റ് ബന്ധപ്പെട്ട റിക്കാർഡുകളിലും ഇതേ രേഖപ്പെടുത്തൽ നടത്തേണ്ടതാണ്.

(2) ബാങ്ക് ബുക്കിൽ രേഖപ്പെടുത്തുന്നതിന് മുമ്പാണ് ചെക്ക് റദ്ദ് ചെയ്യുന്നതെങ്കിൽ മറ്റു തിരുത്തലുകൾ ആവശ്യമില്ല. എന്നാൽ ബാങ്ക് ബുക്കിൽ ചെക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തിരിച്ചിടാനുള്ള എൻട്രി രേഖപ്പെടുത്തേണ്ടതാണ്.

(3) റദ്ദ് ചെയ്ത ചെക്കുകൾ കൗണ്ടർ ഫോയിൽ സഹിതം ഓഡിറ്റ് ആവശ്യത്തിനുവേണ്ടി സൂക്ഷിക്കേണ്ടതാണ്.

45. ചെക്കുകൾ നഷ്ടപ്പെടൽ- ഒരു ചെക്ക് നഷ്ടപ്പെട്ട വിവരം പഞ്ചായത്തിൽ അറിയിക്കുകയാണെങ്കിൽ സെക്രട്ടറി ബന്ധപ്പെട്ട ബാങ്ക്/ട്രഷറിക്ക് പണം കൊടുക്കൽ തടയാനുള്ള ഉത്തരവ് നൽകേണ്ടതാണ്. ബാങ്ക്/ട്രഷറിയിൽ നിന്നും പ്രസ്തുത ചെക്കിന് പണം കൊടുത്തിട്ടില്ല എന്ന സാക്ഷ്യപത്രം ലഭിച്ചതിനുശേഷം മാത്രമേ ബന്ധപ്പെട്ട കക്ഷിക്ക് ഒരു പുതിയ ചെക്ക് നൽകാൻ പാടുള്ളു

46. കാലാവധി കഴിഞ്ഞ ചെക്കുകൾ,- ചെക്കുകൾ അവയുടെ കാലാവധിയ്ക്കുള്ളിൽ മാറാതിരിക്കുകയും കാലാവധി ദീർഘിപ്പിച്ച് നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ പ്രസ്തുത ചെക്കുകളുടെ തുകകൾ കാലാവധി കഴിഞ്ഞ ചെക്കുകളുടെ അക്കൗണ്ടിലേക്ക് ബാദ്ധ്യതയായി മാറ്റേണ്ടതും ബാങ്ക് ബുക്കിൽ ഡെബിറ്റ് ചെയ്യേണ്ടതുമാണ്. പുതിയ ചെക്ക് നൽകുമ്പോൾ കാലാവധി കഴിഞ്ഞ ചെക്കുകളുടെ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യേണ്ടതാണ്. കാലാവധി കഴിഞ്ഞ ചെക്ക് പഞ്ചായത്തിൽ സമർപ്പിക്കപ്പെടുകയാണെങ്കിൽ 44-ാം ചട്ടത്തിൽ പറഞ്ഞിരിക്കുന്നതു പോലെ റദ്ദ് ചെയ്യേണ്ടതാണ്.

47. ട്രഷറിയിൽ/ബാങ്കിൽ നിന്ന് പിൻവലിച്ച ശേഷം വിനിയോഗിക്കാതെ അവശേഷി ക്കുന്ന തുക.- ട്രഷറിയിൽ/ബാങ്കിൽ നിന്ന് പിൻവലിച്ച തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ വിനിയോഗിക്കാതെ അവശേഷിക്കുന്ന തുക ഓരോ മാസാവസാനവും ട്രഷറിയിലേക്ക്/ബാങ്കിലേക്ക് തിരിച്ചടക്കേണ്ടതാണ്. ഓരോ മാസാവസാനവും വിനിയോഗിക്കാത്ത തുക ബന്ധപ്പെട്ട ശീർഷകങ്ങളിൽ ഒടുക്കി എന്ന് ഉറപ്പാക്കേണ്ടത് അക്കൗണ്ടിന്റെ ചുമതലയാണ്.
അദ്ധ്യായം 5
നിക്ഷേപങ്ങൾ - നിശ്ചിത ഗ്രാന്റുകളും, ഫണ്ടുകളും, പ്രത്യേക ഫണ്ടുകൾ, മറ്റ് പ്രത്യേക ഇനങ്ങൾ

48. നിക്ഷേപങ്ങൾ.- (1) 1996-ലെ കേരള പഞ്ചായത്തരാജ് (പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കലും പിൻവലിക്കലും) ചട്ടങ്ങളിലെ 4-ാം ചട്ടത്തിന് വിധേയമായി പഞ്ചായത്തുകളുടെ മിച്ച ഫണ്ട് നിക്ഷേപിക്കാവുന്നതാണ്.

(2) ഓരോ സെക്യൂരിറ്റിയുടേയും നിക്ഷേപത്തിന്റേയും തുക കാലാകാലങ്ങളിൽ, ഏറ്റവും കുറഞ്ഞത് 3 മാസത്തിലൊരിക്കലെങ്കിലും സെക്രട്ടറി പരിശോധിക്കേണ്ടതാണ്.

(3) വില്പന വഴിയോ മറ്റ് രീതിയിലോ കൈയ്യൊഴിയുന്നതുവരെ ഒരു സെക്യൂരിറ്റിയും നിക്ഷേപവും എഴുതിത്തള്ളാൻ പാടില്ല.

(4) ഓഡിറ്റ് സമയത്ത് പഞ്ചായത്തിന്റെ ഓരോ നിക്ഷേപവും ഭൗതിക പരിശോധനയ്ക്ക് ഹാജരക്കേണ്ടതാണ്.

49. പ്രത്യേക ഗ്രാന്റുകളും ഫണ്ടുകളും അംശദായകങ്ങളും.- ഒരു നിശ്ചിത ആവശ്യത്തിനുവേണ്ടി ഏതെങ്കിലും ഗ്രാന്റോ ഫണ്ടോ അംശദായങ്ങളോ ലഭിക്കുകയാണെങ്കിൽ അത് ലഭിച്ച കാര്യത്തിന് വേണ്ടി വിനിയോഗിക്കയല്ലാതെ, താൽക്കാലികമായിപ്പോലും, മറ്റൊരാവശ്യത്തിന് വക മാറ്റാൻ പാടില്ല.

50. പ്രത്യേക ഫണ്ടുകൾ.- സർക്കാർ നിർദ്ദേശം അനുസരിച്ച് ഏതെങ്കിലും പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി പഞ്ചായത്ത് ഏതെങ്കിലും ഫണ്ട് മാറ്റിവെയ്ക്കുകയാണെങ്കിൽ അത് ഒരു

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ