Panchayat:Repo18/vol1-page0129
89. ഹർജികൾ ബോധിപ്പിക്കുന്നത്.- (1) ഏതെങ്കിലും തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പു ഹർജി അങ്ങനെയുള്ള തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥിക്കോ ഏതെങ്കിലും സമ്മതിദായകനോ 102-ാം വകുപ്പിലും 103-ാം വകുപ്പിലും പറഞ്ഞിട്ടുള്ള കാരണങ്ങളിൽ ഒന്നോ, ഒന്നിലധികമോ കാരണം പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിലും, എന്നാൽ ആ തീയതിക്ക് മുമ്പല്ലാതെയും 88-ാം വകുപ്പിൽ പറഞ്ഞിട്ടുള്ള ഉചിതമായ കോടതി മുൻപാകെ ബോധിപ്പിക്കാവുന്നതാണ്.
വിശദീകരണം.- ഈ ഉപവകുപ്പിൽ "സമ്മതിദായകൻ" എന്നതിന് ആ തിരഞ്ഞെടുപ്പ് ഹർജി ഏതു തിരഞ്ഞെടുപ്പു സംബന്ധിച്ചുള്ളതാണോ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അവകാശമുണ്ടായിരുന്ന ആൾ, അയാൾ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എന്നർത്ഥമാകുന്നു.
(2) ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയുടേയും ഒപ്പം ഹർജിയിൽ പറഞ്ഞിട്ടുള്ള എതിർകക്ഷികൾ എത്രയുണ്ടോ, അത്രയും പകർപ്പുകൾ ഉണ്ടായിരിക്കേണ്ടതും, അങ്ങനെയുള്ള ഏതൊരു പകർപ്പും ഹർജിയുടെ ശരിപകർപ്പാണെന്ന് ഹർജിക്കാരൻ സ്വന്തം കയ്യൊപ്പുവച്ച് സാക്ഷ്യപ്പെടുത്തേണ്ടതും ആകുന്നു.
90. ഹർജിയിലെ കക്ഷികൾ.- ഹർജിക്കാരൻ തന്റെ ഹർജിയിൽ-