Panchayat:Repo18/vol1-page0252
219റ്റി. ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും ചവറോ ഖരമാലിന്യമോ വലിച്ചെറിയുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള ശിക്ഷ.- യാതൊരാളും ഏതെങ്കിലും ചവറോ ഖരമാലിന്യങ്ങളോ മൃഗശവങ്ങളോ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നതായാൽ അയാൾ, 219 എസ് വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലായെങ്കിൽ, കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞുറ് രൂപയിൽ കുറയാത്തതും രണ്ടായിരം രൂപ വരെയാകാവുന്നതുമായ പിഴശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതാണ്.
219യു. മാലിന്യമോ വിസർജ്ജ്യവസ്തതുക്കളോ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും.- (1) 219 എസ് വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടെയോ ഒരുക്കത്തോടെയോ മാലിന്യമോ വിസർജ്ജ്യ വസ്തുക്കളോ പൊതുസ്ഥലത്തിലൂടെയോ പൊതുനിരത്തിലൂടെയോ കടത്തികൊണ്ടുപോകുന്നതോ, അഥവാ അപ്രകാരം നിക്ഷേപിക്കുന്നതിന് ഉപയോഗിച്ചതിനുശേഷം തിരികെ പോകുന്നതോ ആണെന്ന് ന്യായമായി സംശയിക്കാൻ കാരണമുള്ള ഒരു വാഹനത്തെ, പഞ്ചായത്ത് സെക്രട്ടറിക്കോ ഈ ആവശ്യത്തിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനോ സബ്ദ ഇൻസ്പെകടറുടെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനോ പിടിച്ചെടുക്കേണ്ടതും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള നടപടികൾ സ്വീകരിച്ചശേഷം, അധികാരിതയുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കേണ്ടതുമാകുന്നു.
(2) അപ്രകാരം പിടിച്ചെടുക്കപ്പെട്ട ഒരു വാഹനം, നിർണ്ണയിക്കപ്പെട്ട പ്രകാരം അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചശേഷം അതതു സംഗതിപോലെ വിട്ടുകൊടുക്കാവുന്നതോ കണ്ടു കെട്ടാവുന്നതോ ആകുന്നു.
(3) വാഹനം കണ്ടുകെട്ടുന്ന സംഗതിയിൽ അത് ലേലം ചെയ്യുകയും തുക പഞ്ചായത്ത് ഫണ്ടിലേക്ക് മുതൽകൂട്ടുകയും ചെയ്യേണ്ടതാണ്.
219.വി. മാലിന്യങ്ങൾ ഉറവിടത്തിൽ കൈകാര്യം ചെയ്യൽ.- (1) ഈ ആക്റ്റിലെ 219എ മുതൽ 219യു വരെ വകുപ്പുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യസ്റ്റാളുകൾ, കല്യാണമണ്ഡപങ്ങൾ, ഫ്ളാറ്റുകളും ബഹുനില കെട്ടിടങ്ങളും, ഹോട്ടലുകൾ, കാറ്റ്റിംഗ് സർവ്വീസ് സ്ഥാപനങ്ങൾ, 100 സ്ക്വയർ മീറ്ററിൽ കൂടുതൽ തറവിസ്തീർണ്ണമുള്ള വീടുകൾ, ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന അങ്ങനെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥൻ അല്ലെങ്കിൽ നിയമപരമായി അവയുടെ നടത്തിപ്പോ നിയന്ത്രണമോ ഉള്ള ആൾ,-
(എ.) അത്തരം കെട്ടിടങ്ങളിൽ, സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും ഗ്രാമപഞ്ചായത്തിന്റെ ബൈലാകളിൽ അനുശാസിക്കുന്നപ്രകാരവും മാലിന്യങ്ങളുടെ ഉറവിട സ്ഥലത്തുതന്നെ ജൈവ-ജൈവേതര മാലിന്യങ്ങളായി തരംതിരിച്ച് സൂക്ഷിക്കേണ്ടതും ഇതിനായി മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും;
(ബി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച ജൈവമാലിന്യങ്ങൾ 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായും ജലം, വായു, ശബ്ദം എന്നിവയുടെ മലിനീകരണം ഉണ്ടാക്കാത്തവിധത്തിലും അത്തരം മാലിന്യങ്ങളുടെ ഉറവിടസ്ഥലത്ത് തന്നെയോ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദത്തോടുകൂടി അങ്ങനെയുള്ള ആളുടെ ഉടമസ്ഥതയിലുള്ള സമീപപ്രദേശ ത്തുള്ള സ്ഥലത്തുവച്ചോ യുക്തമായ രീതിയിൽ സംസ്കരിച്ച് നിർമ്മാർജ്ജനം ചെയ്യേണ്ടതും ഈ ആവശ്യത്തിനായി സ്ഥലപരിമിതിയുള്ളപക്ഷം അത്തരം മാലിന്യ സംസ്കരണം ഗ്രാമപഞ്ചായത്ത് മുഖേനയോ സർക്കാർ അംഗീകാരമുള്ള മാലിന്യ സംസ്ക്കരണ ഏജൻസികൾ മുഖേനയോ ഉറപ്പു വരുത്തുന്നതിനായി മാലിന്യത്തിന്റെ അളവ്, തരം എന്നിവ അനുസൃതമായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് അങ്ങനെയുള്ള രീതിയിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും;