Panchayat:Repo18/vol1-page0355

From Panchayatwiki
Revision as of 07:32, 29 May 2019 by Mruthyunjayan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) (2)-ാം ഉപചട്ടപ്രകാരം പരിഷ്ക്കരിച്ച കരട് പട്ടികയോ അഥവാ (3)-ാം ഉപചട്ടപ്രകാരം പട്ടികയും ഭേദഗതികളുടെ ലിസ്റ്റിന്റെയും കരടോ പ്രസിദ്ധീകരിക്കുന്നതിനും 21-ാം ചട്ടപ്രകാരം ആയതിന്റെ അന്തിമമായ പ്രസിദ്ധീകരണത്തിനുമിടയ്ക്കുള്ള ഏതെങ്കിലും സമയത്ത് ആക്റ്റിലെ 24-ാം വകുപ്പുപ്രകാരം തൽസമയം പ്രാബല്യത്തിലുള്ള പട്ടികയിൽ ഏതെങ്കിലും പേരുകൾ ഉൾപ്പെടുത്താൻ നിർദ്ദേശിക്കപ്പെടുന്ന പക്ഷം, രജിസ്ട്രേഷൻ ആഫീസർ, അത്തരം ഉൾപ്പെടുത്തലിന് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും സാധുവായ ആക്ഷേപമില്ലെങ്കിൽ ഭേദഗതി ചെയ്ത പട്ടികയിൽ ഈ പേരുകൾ കൂടി ഉൾപ്പെടുത്തിക്കേണ്ടതാണ്.

25. വോട്ടർ പട്ടികകളിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലും പേരുകളുടെ ചേർക്കലും.- "(1) ആക്റ്റിലെ 23-ാം വകുപ്പോ, 24-ാം വകുപ്പ് (1)-ാം ഉപവകുപ്പോ പ്രകാരമുള്ള എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും 4,|4A| 6, 7 എന്നീ ഫാറങ്ങളിൽ ഏതാണോ അനുയോജ്യമായത് അത് ഓൺലൈനായും, ഫാറം 5-ലെ ആക്ഷേപവും ഫാറം 8-ലെ അപേക്ഷയും ഡ്യൂപ്ലിക്കേറ്റ് സഹിതം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.)

(2) (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന പ്രകാരമുള്ള എല്ലാ അപേക്ഷകളും സംസ്ഥാന കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന രീതിയിൽ രജിസ്ട്രേഷൻ ആഫീസർക്ക് നൽകേണ്ടതാണ്.

(3), (4) xxx)

(5) അത്തരം അപേക്ഷ ലഭിച്ചാലുടൻ തന്നെ, രജിസ്ട്രേഷൻ ആഫീസർ, തന്റെ ആഫീസിന്റെ ഏതെങ്കിലും ശ്രദ്ധേയമായ ഭാഗത്ത് അതിന്റെ ഒരു പകർപ്പ് പ്രദർശിപ്പിക്കാനും അതോടൊപ്പം അങ്ങനെ പ്രദർശിപ്പിച്ച തീയതി മുതൽ ഏഴു ദിവസക്കാലയളവിനുള്ളിൽ അത്തരം അപേക്ഷയിന്മേൽ ആക്ഷേപം സമർപ്പിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പ്രദർശിപ്പിക്കാനും നിർദ്ദേശിക്കേണ്ടതാണ്.

(6) (5)-ാം ഉപചട്ടത്തിൽ വിനിർദ്ദേശിച്ച കാലാവധി കഴിഞ്ഞതിനുശേഷം, കഴിയുന്നത്രവേഗം രജിസ്ട്രേഷൻ ആഫീസർ അപേക്ഷയും അതിന്മേൽ ഏതെങ്കിലും ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയും പരിഗണിക്കേണ്ടതും അദ്ദേഹത്തിന് ബോദ്ധ്യപ്പെടുന്നെങ്കിൽ പട്ടികയുടെ ഉൾക്കുറിപ്പുകളിൽ ആവശ്യമായി വന്നേക്കാവുന്ന കൂട്ടിച്ചേർക്കലോ, നീക്കം ചെയ്യലോ, തിരുത്തലോ, സ്ഥാനം മാറ്റലോ നിർദ്ദേശിക്കേണ്ടതുമാണ്.

എന്നാൽ രജിസ്ട്രേഷൻ ആഫീസർ ഒരു അപേക്ഷ നിരസിക്കുമ്പോൾ അപ്രകാരം നിരസിക്കുന്നതിന് അദ്ദേഹത്തിനുള്ള കാരണങ്ങളുടെ സംക്ഷിപ്ത പ്രസ്താവന എഴുതി രേഖപ്പെടുത്തേണ്ടതാണ്.

26. ഉത്തരവിന്മേലുള്ള അപ്പീലുകൾ- (1) ആക്റ്റിലെ 25-ാം വകുപ്പു പ്രകാരമുള്ള എല്ലാ അപ്പീലും

(എ.) മെമ്മോറാണ്ട രൂപത്തിൽ അപ്പീൽവാദി ഒപ്പിട്ടും;

(ബി) അപ്പീലിനു വിധേയമായ ഉത്തരവിന്റെ പകർപ്പും

(i) നോൺ ജുഡീഷ്യൽ സ്റ്റാമ്പ് മുഖാന്തിരമോ;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ