Panchayat:Repo18/vol1-page0614

From Panchayatwiki

1998-ലെ കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 465/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-oo വകുപ്പ (2)-ാം ഉപവകുപ്പ് (ii)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്.- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥ മാകുന്നു;

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

3. പട്ടികളേയും, പന്നികളേയും വളർത്തുന്നതിനുള്ള നിയന്തണം.-(1) ഗ്രാമപഞ്ചായ ത്തിന്റെ ലൈസൻസ് കൂടാതെയും ലൈസൻസിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾക്കനുസരണമ ല്ലാതെയും യാതൊരാളും ഗ്രാമപഞ്ചായത്തു പ്രദേശത്ത് നിശ്ചിത തീയതി മുതൽ പട്ടികളേയോ പന്നി കളേയോ വളർത്തുവാനോ സൂക്ഷിക്കുവാനോ പാടില്ലെന്ന് ഒരു ഗ്രാമപഞ്ചായത്തിന് പ്രമേയം മൂലം നിശ്ചയിക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന്റെ പകർപ്പ് സെക്രട്ടറി ഗ്രാമപഞ്ചായത്താഫീസിലും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പഞ്ചായത്ത് നോട്ടീസ് ബോർഡു കളിലും മറ്റ് പൊതു സ്ഥലങ്ങളിലും പരസ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ തീരുമാനം ഒരു ലഘു ലേഖ മുഖേന പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുമാണ്.

(3) ഗ്രാമപഞ്ചായത്ത് തീരുമാനം, തൊട്ടടുത്തുകൂടുന്ന ഗ്രാമസഭാ യോഗങ്ങളിൽ അറിയിക്കേ ണ്ടതാണ്.

4. ലൈസൻസ്..-(1) 3-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു കഴിഞ്ഞാൽ അതിൽ പറയുന്ന തീയതിക്ക് മുൻപായി പട്ടി, പന്നി എന്നിവ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള ഏതൊരാളും അങ്ങനെയുള്ള ഓരോ മൃഗത്തെയും വളർത്തുന്നതിനും കൈവശം വയ്ക്കുന്ന തിനുമുള്ള ഗ്രാമപഞ്ചായത്തിന്റെ ലൈസൻസിനായി അതിന്റെ പ്രായം, നിറം, ഇനം മുതലായ വിവ രങ്ങൾ കാണിച്ചുകൊണ്ട് 10 രൂപ ഫീസ് സഹിതം, സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ