Panchayat:Repo18/vol1-page0108
ന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അയാൾക്കുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റ് വിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ അല്ലാത്തതും ആയ മറ്റേതെങ്കിലും ആളെ ഒന്നാമതായി പറഞ്ഞ ഉദ്യോഗസ്ഥന്റെ അഭാവത്തിൽ പോളിംഗ് ഉദ്യോഗസ്ഥനായിരിക്കുവാൻ നിയമിക്കാവുന്നതും അതനുസരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കാവുന്നതുമാണ്.
എന്നുമാത്രമല്ല ഈ ഉപവകുപ്പിലെ യാതൊന്നുംതന്നെ ഒരേ ആളെ ഒരേ പരിസരത്തുള്ള ഒന്നിലധികം പോളിംഗ് സ്റ്റേഷനുകൾക്കുള്ള പ്രിസൈഡിംഗ് ആഫീസറായി നിയമിക്കുന്നതിൽനിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുന്നതല്ല.
(2) ഒരു പോളിംഗ് ആഫീസർ, പ്രിസൈഡിംഗ് ആഫീസർ അപ്രകാരം നിർദ്ദേശിക്കുന്നപക്ഷം, ഈ ആക്റ്റിനോ അതിൻകീഴിലുണ്ടാക്കപ്പെട്ട ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ പ്രിസൈഡിംഗ് ആഫീസറുടെ ചുമതലകൾ എല്ലാമോ ഏതെങ്കിലുമോ നിർവ്വഹിക്കേണ്ടതാണ്.
(3) പ്രിസൈഡിംഗ് ആഫീസർ, രോഗംമൂലമോ ഒഴിച്ചുകൂടാൻ വയ്യാത്ത മറ്റേതെങ്കിലും കാരണത്താലോ പോളിംഗ് സ്റ്റേഷനിൽ ഹാജരാകാതിരിക്കാൻ നിർബന്ധിതനാകുന്നപക്ഷം, അങ്ങനെ ഹാജരല്ലാത്ത സമയത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, അവ നിർവ്വഹിക്കുവാൻ ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ നേരത്തെ അധികാരപ്പെടുത്തിയ പോളിംഗ് ആഫീസർ നിർവ്വഹിക്കേണ്ടതാണ്.
(4) സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, പ്രിസൈഡിംഗ് ആഫീസറെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ, അതതു സംഗതിപോലെ, (2)-ാം ഉപവകുപ്പിനോ (3)-ാം ഉപവകുപ്പിനോ കീഴിൽ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഏതെങ്കിലും ആൾ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.
47. പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യം.- ഒരു പോളിംഗ് സ്റ്റേഷനിൽ സമാധാനം പാലിക്കുന്നതും വോട്ടെടുപ്പ് നീതിപൂർവ്വകമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അവിടത്തെ പ്രിസൈഡിംഗ് ആഫീസറുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
48. പോളിംഗ് ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങൾ.- ഒരു പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ആഫീസറെ, അയാളുടെ കൃത്യ നിർവ്വഹണത്തിൽ സഹായിക്കുന്നത്, ആ സ്റ്റേഷനിലെ പോളിംഗ് ആഫീസർമാരുടെ കർത്തവ്യമായിരിക്കുന്നതാണ്.
48.എ. വരണാധികാരി, പ്രിസൈഡിംഗ് ഓഫീസർ മുതലായവർ തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കണക്കാക്കണമെന്ന്.- ഒരു പൊതുതിരഞ്ഞെടുപ്പോ ഉപതിരഞ്ഞെടുപ്പുകളോ നടത്തുന്നതിനായി ഈ ആക്റ്റിലെ വ്യവസ്ഥകളനുസരിച്ച തൽസമയം നിയമിക്കുന്ന വരണാധികാരിയും അസിസ്റ്റന്റ് വരണാധികാരിയും പ്രിസൈഡിംഗ് ആഫീസറും പോളിംഗ് ആഫീസറും മറ്റേതെങ്കിലും ഉദ്യോഗസ്ഥനും തൽസമയം സ്ഥാനനിർദ്ദേശം ചെയ്യുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ തീയതി മുതൽ അങ്ങനെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന തീയതി അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കുന്നതായി കരുതപ്പെടേണ്ടതും അതിൻപ്രകാരം അങ്ങനെയുള്ള ഉദ്യോഗസ്ഥൻമാർ ആ കാലയളവിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലുമേൽനോട്ടത്തിലും അനുശാസനത്തിനും വിധേയരായിരിക്കുന്നതാണ്.
അദ്ധ്യായം -9
തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്
49. നാമനിർദ്ദേശം മുതലായവയ്ക്കുവേണ്ടിയുള്ള തീയതികൾ നിശ്ചയിക്കൽ.- ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഒരംഗത്തേയോ അംഗങ്ങളേയോ തിരഞ്ഞെടുക്കുന്നതിന്