Panchayat:Repo18/vol1-page0103

From Panchayatwiki

(പി) താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തുകയോ; അഥവാ

(ക്യൂ) 159-ാം വകുപ്പുപ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയോ,

(ആർ) 153-ാം വകുപ്പ് (13 എ) ഉപവകുപ്പുപ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സ്ഥാനമേറ്റെടുക്കുന്നതിൽ വീഴ്ച വരുത്തുകയോ,

ആണെങ്കിൽ അയാൾ ഒരംഗമായി ഉദ്യോഗത്തിൽ തുടരാൻ പാടില്ലാത്തതാണ്.

(2) (1)-ാം ഉപവകുപ്പ് (ക്യൂ) ഖണ്ഡത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2007-ലെ കേരള പഞ്ചായത്തുരാജ് (ഭേദഗതി) ആക്ട് നിലവിൽ വന്ന തീയതിയിൽ, 159-ാം വകുപ്പു പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആസ്തിബാദ്ധ്യത സംബന്ധിച്ച പ്രസ്താവം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള ഒരംഗം, അയാൾ പ്രസ്തുത ആക്ട് നിലവിൽ വന്ന തീയതിമുതൽ തൊണ്ണൂറ് ദിവസത്തിനകം അപ്രകാരമുള്ള പ്രസ്താവം ബന്ധപ്പെട്ട അധികാരി മുമ്പാകെ നൽകുന്നപക്ഷം, അയോഗ്യനായി കരുതപ്പെടുന്നതല്ല.

35 എ. അംഗത്വം ഇല്ലാതാക്കൽ.-(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,-

(എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമാണെങ്കിൽ അങ്ങനെയുള്ള അംഗത്വം രാജിവച്ചിട്ടില്ലാത്തപക്ഷം, അല്ലെങ്കിൽ

(ബി) പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായി തെരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു പഞ്ചായത്തംഗം അങ്ങനെയുള്ള ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ, ആ ആൾക്ക് പഞ്ചായത്തംഗത്തിന്റെ സ്ഥാനം ഒഴിവാകുന്നതാണ്.

36. അംഗമായതിനുശേഷമുള്ള അയോഗ്യത നിർണ്ണയിക്കൽ-(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ാം വകുപ്പോ (എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗത്തിനോ അല്ലെങ്കിൽ ആ അംഗം തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാൻ അവകാശമുള്ള മറ്റേതെങ്കിലും ആൾക്കോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ മുൻപാകെ തീരുമാനത്തിനായി ഒരു ഹർജി ബോധിപ്പിക്കാവുന്നതാണ്.

എന്നാൽ സെക്രട്ടറിക്കോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്രകാരമുള്ള ഒരു പ്രശ്നം തീരുമാനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റഫർ ചെയ്യാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഹർജിയേയോ റഫറൻസിനേയോ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അതിന് ആവശ്യമെന്ന് തോന്നുന്ന പ്രകാരമുള്ള അന്വേഷണ